മീഡിയവിക്കി സോഫ്റ്റ്‌വെയറില്‍ ഈയടുത്ത് വിക്കിതാളുകള്‍ പി.ഡി.എഫ്. ആക്കി മാറ്റാനുള്ള സം‌വിധാനം കൂട്ടിച്ചേര്‍ത്തിരുന്നു. അതുപയോഗിച്ച് ഒരു വിക്കിതാള്‍ പി.ഡി.എഫ് ആക്കി മാറ്റാന്‍ സാധിക്കും.

ഈ സം‌വിധാനം മലയാളം വിക്കിപീഡിയയില്‍ ഇതു് വരെ ഒരുക്കിയിട്ടില്ല. പക്ഷെ വിക്കിഗ്രന്ഥശാലയിലും മറ്റും ഈ സം‌വിധാനം ഉപയോഗിച്ച് വിക്കിതാളുകള്‍ പി.ഡി.എഫ് ആക്കി മാറ്റാം. ആ സം‌വിധാനം ഉപയോഗിച്ച് വിക്കിഗ്രന്ഥശാലയില്‍ ഇതിനകം ചേര്‍‌ത്തിട്ടുള്ള കേരളപാണിനീയത്തിലെ മലയാളദേശവും ഭാഷയും  എന്ന അദ്ധ്യായത്തിന്റെ പി.ഡി.എഫ് ആണു് ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്നതു്.

ആ താളില്‍ നോക്കിയില്‍ വിക്കിയിലെ സം‌വിധാനം ഉപയോഗിച്ചുണ്ടാക്കിയ പി.ഡി.എഫില്‍, മലയാളം റെന്‍‌ഡറിങ്ങില്‍ ധാരാളം പ്രശ്നങ്ങള്‍ ഉണ്ടെന്നു് കാണാം. പിഡി‌എഫിന്റെ മെറ്റാഡാറ്റാ നോക്കിയതില്‍ നിന്നു് ReportLab (www.reportlab.com) എന്ന ആപ്ലിക്കേഷനുപയോഗിച്ചാണു് പി.ഡി.എഫ് ഉണ്ടാക്കിയിരിക്കുന്നതു് എന്ന് കാണുന്നു.

വിക്കിയിലെ താള്‍ പി.ഡി.എഫ്ആക്കുന്ന ആപ്ലിക്കെഷനിലെ മലയാളം റെന്‍‌ഡറിം‌ങ്ങിലെ ഈ വിധത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍, ഈ കാര്യത്തെ കുറിച്ച് അവബോധവും അറിവും  ഉള്ള ഉപയോക്താക്കള്‍  വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.


ആശംസകളോടെ

ഷിജു