പ്രിയരേ..
ക്ഷേമം നേരുന്നു.
വിക്കിമീഡിയയുടെ വിവിധ സംരഭങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകർക്കാവശ്യമായ നൈപുണികൾ വികസിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി CIS-A2Kയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിയാണ് ട്രൈൻ ദട്രൈനർ https://meta.wikimedia.org/wiki/CIS-A2K/Events/Train_the_Trainer_Program (ടിടിടി). അറിവ് പങ്കുവെക്കുന്ന ആളുകൾ തമ്മിർ ബന്ധം രൂപപ്പെടുത്താനും പുതിയ അവസരങ്ങൾ കണ്ടെത്താനുമെല്ലാം സഹായിക്കുന്ന പരിപാടിയാണ് ടിടിടി.
ഇത്തവണത്തെ പരിപാടി കേരളത്തിലെ സജീവ വിക്കിമീഡിയ ഉപയോക്താക്കളുടെ കൂട്ടായ്മായായ വിക്കിമീഡിയൻസ് ഓഫ് കേരളയുമായി https://meta.wikimedia.org/wiki/Wikimedians_of_Kerala/Events സഹകരിച്ച് കേരളത്തിൽ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. സപ്തംബർ അവസാന വാരത്തിലോ ഒക്ടോബർ ആദ്യ വാരത്തിലോ പരിപാടി നടത്താനാണ് ഉദ്ദേശിക്കുന്നത്. തിയ്യതിയും സ്ഥലവും പിന്നീട് അറിയിക്കും .
ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്തുമല്ലോ. സ്കോളർഷിപ്പ് ലഭിക്കുന്നവർക്കാണ് അവസരം.അതിനായി സ്കോളർഷിപ്പ് അപേക്ഷ https://docs.google.com/forms/d/e/1FAIpQLScRqLnCvFLehPI7QQMITtzd5WLqY1k3e9t1cQbCGNR99Ivl-w/viewform പൂരിപ്പിക്കുമല്ലോ. ഓഗസ്റ്റ് പതിനാല് ആണ് അവസാന തിയ്യതി.നേരത്തെ പങ്കെടുത്തവർക്കു് വീണ്ടും പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് https://meta.wikimedia.org/wiki/CIS-A2K/Events/Train_the_Trainer_Program/2023 സന്ദർശിക്കുക.
സ്നേഹത്തോടെ,
അക്ബർ അലി
Wikimedians of Kerala