പ്രിയരേ..

ക്ഷേമം നേരുന്നു.

വിക്കിമീഡിയയുടെ വിവിധ സംരഭങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകർക്കാവശ്യമായ നൈപുണികൾ വികസിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി CIS-A2Kയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിയാണ് ട്രൈൻ ദട്രൈനർ (ടിടിടി). അറിവ് പങ്കുവെക്കുന്ന ആളുകൾ തമ്മിർ ബന്ധം രൂപപ്പെടുത്താനും പുതിയ അവസരങ്ങൾ കണ്ടെത്താനുമെല്ലാം സഹായിക്കുന്ന പരിപാടിയാണ് ടിടിടി.

ഇത്തവണത്തെ പരിപാടി കേരളത്തിലെ സജീവ വിക്കിമീഡിയ ഉപയോക്താക്കളുടെ കൂട്ടായ്മായായ വിക്കിമീഡിയൻസ് ഓഫ് കേരളയുമായി സഹകരിച്ച് കേരളത്തിൽ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. സപ്തംബർ അവസാന വാരത്തിലോ ഒക്ടോബർ ആദ്യ വാരത്തിലോ പരിപാടി നടത്താനാണ് ഉദ്ദേശിക്കുന്നത്. തിയ്യതിയും സ്ഥലവും പിന്നീട് അറിയിക്കും .

ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്തുമല്ലോ. സ്കോളർഷിപ്പ് ലഭിക്കുന്നവർക്കാണ് അവസരം.അതിനായി സ്കോളർഷിപ്പ് അപേക്ഷ പൂരിപ്പിക്കുമല്ലോ. ഓഗസ്റ്റ് പതിനാല് ആണ് അവസാന തിയ്യതി.നേരത്തെ പങ്കെടുത്തവർക്കു് വീണ്ടും പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതല്ല.

കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് സന്ദർശിക്കുക.

 

സ്നേഹത്തോടെ,

അക്ബർ അലി

Wikimedians of Kerala