ലേഖനം വായിച്ചു!! മംഗളത്തിനു ചേരുന്ന ലേഖനം തന്നെ. പക്ഷേ നേതയ്ക്കു ചേരുമോ?
"പ്രദീപ് മയിലപ്രൻ" എന്ന മാന്യദേഹം ആരാണെന്നറിഞ്ഞില്ല. ആരായാലും വിക്കിപ്പീഡിയയെക്കുറിച്ച് ചുക്കോ ചുണ്ണാമ്പോ അറിയാത്ത ആളാണെന്ന് എന്ന് ഓരോ വരിയും വിളിച്ചു പറയുന്നു. ചമ്മന്തിയെക്കുറിച്ച് ഒരു ലേഖനം തയ്യാറാക്കി നേത വിക്കിപ്പീഡിയക്ക് അയച്ചു കൊടുത്തത്രെ. വിക്കിപ്പീഡിയ സംഗതി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒടുവിൽ "വിക്കി അധികൃതൻ" ലേഖികയെ, 19-ആം വയസ്സിൽ തന്നെ വിളിച്ചു വരുത്തി എഡിറ്ററാക്കുകയും ചെയ്തു.
പിന്നെ ലേഖനത്തിന്റെ പോക്ക് രസമാണ്. കല്യാണം കഴിഞ്ഞാലും വിക്കിയുമായുള്ള ബന്ധം വിടുകയില്ല എന്ന ഉറപ്പ് മംഗളം നേതയിൽ നിന്ന് വാങ്ങിയതു നന്നായി. ഇന്റർവ്യൂ ചെയ്യുന്നവർ പതിവായി സിനിമാനടികളിൽ നിന്നു വാങ്ങുന്ന ഉറപ്പാണിത്.
അമംഗളം പറയുകയല്ല. ഈ ലേഖനം നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. വിക്കിപ്പീഡിയയെക്കുറിച്ച് ശരാശരി മലയാളിക്ക് ഒന്നും അറിയില്ലെന്ന് ഇതു തെളിയിക്കുന്നു. മലയാളിയുടെ 'ശരാശരി'-യുടെ കണ്ണാടിയാണല്ലോ മംഗളം.
നേതയെ അഭിനന്ദിക്കുകയും എല്ലാ നന്മകളും നേരുകയും ചെയ്യുന്നു. ഒപ്പം ആരെങ്കിലും ആ കുട്ടിയെക്കുറിച്ച് ഒരു നല്ല ലേഖനം എഴുതട്ടെ എന്നും ആശംസിക്കുന്നു.
ജോർജുകുട്ടി
Date: Sun, 27 May 2012 21:10:57 +0530 From: me.praveen@gmail.com To: wikiml-l@lists.wikimedia.org Subject: [Wikiml-l] നേതയെപ്പറ്റിയുള്ള മംഗളം ലേഖനം
http://mangalam.com/index.php?page=detail&nid=579220&lang=malayalam
മംഗളം അതിന്റെ ഉള്ളടക്കം ആർക്കൈവ് ചെയ്യാറില്ലാത്തതിനാൽ സ്ക്രീൻഷോട്ടും ഇടുന്നു:
_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l