നന്ദി
2015-07-29 7:28 GMT+03:00 Sebin Jacob sebinajacob@gmail.com:
@അക്ബറലി, വിശ്വം പറഞ്ഞതു ചുവടെ:
- വിക്കിഗ്രന്ഥശാല, വിക്കിപീഡിയ, വിക്കി നിഘണ്ടു എന്നിവയെ അടിസ്ഥാനപരമായി,
എന്നാൽ നേരിട്ടു പരിചയപ്പെടുക. 2. തങ്ങളുടെ സ്കൂൾലൈബ്രറികളിലെ / സമീപത്തുള്ള ഗ്രാമീണവായനശാലയിലെ ഏറ്റവും പഴയ പത്തു പുസ്തകങ്ങൾ ഏതെന്നു കണ്ടെത്തി അവയുടെ പട്ടിക തയ്യാറാക്കുക. അവയുടെ പഴക്കം നിർണ്ണയിക്കുക. 3. അച്ചടിച്ച പുസ്തകങ്ങളും ഓൺലൈനിൽ / ഓഫ്ലൈനിൽ കാണാവുന്ന പുസ്തകങ്ങളുമായുള്ള വ്യത്യാസങ്ങൾ ഏതൊക്കെ എന്നു് ഉപന്യാസം തയ്യാറാക്കുക. 4. വിക്കിഗ്രന്ഥശാലയിൽ നിന്നും ശേഖരിച്ച കവിതകൾ മാത്രം ഉൾപ്പെടുത്തി ക്ലാസ്സ്/സ്കൂൾ തലത്തിൽ പദ്യപാരായണം, കാവ്യാലാപനം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുക/പങ്കെടുക്കുക.
- വിക്കിയിൽ തനതായി ഉപയോക്തൃനാമം സൃഷ്ടിക്കുക. പിന്നീട് മറന്നുപോവാത്ത
തരത്തിൽ ഉപയോക്തൃനാമവും പാസ്വേർഡും ഓർമ്മിച്ചുവെക്കുക.
- മൊബൈൽ ഫോണിലോ ടാബ്ലെറ്റിലോ മലയാളം വായിക്കേണ്ടതെങ്ങിനെ
എന്നറിഞ്ഞുവെക്കുക. വിക്കിഗ്രന്ഥശാലയിലെ ഉള്ളടക്കം എങ്ങനെ വായിക്കും എന്നും പഠിച്ചുവെക്കുക.
- വിക്കിപീഡിയയിൽ നിന്നും ശേഖരിച്ച വിവരങ്ങളും ചിത്രങ്ങളും ഉപയോഗിച്ച്
ഓരോരോ വിഷയങ്ങളിൽ പോസ്റ്ററുകളുണ്ടാക്കി ക്ലാസ്സ് മുറിയിൽ പ്രദർശിപ്പിക്കുക.
- വാർഷികക്രമത്തിൽ സ്കൂളിൽ 'ഡിജിറ്റൽ വിദ്യാദിനം' ആഘോഷിക്കുക. അതിൽ
വിക്കിപീഡിയ പദ്ധതികളും ഉൾപ്പെടുത്തുക. കഴിയുമെങ്കിൽ വിക്കിപ്രവർത്തകരെ ക്ഷണിച്ച് പങ്കെടുപ്പിക്കുക.
- വിഷയബദ്ധമായി, വിക്കിമീഡിയ കോമൺസിലേക്കുതകുന്ന ചിത്രങ്ങൾ ശേഖരിക്കുക.
ഇതിനൊരു മത്സരം (സ്കൂൾ തലത്തിൽ) സംഘടിപ്പിക്കുക.
- മൊബൈലും ഡിജിറ്റൽ ക്യാമറയും ഉപയോഗിച്ച് നല്ല രീതിയിൽ ഡിജിറ്റൽ
ചിത്രങ്ങളെടുക്കേണ്ടതെങ്ങനെ എന്നതിൽ പഠനക്ലാസ്സുകൾ സംഘടിപ്പിക്കുക. പകർപ്പുപേക്ഷയോടെയുള്ള ചിത്രദാനത്തിന്റെ പ്രയോജനങ്ങളെക്കുറിച്ച് പഠിക്കുക.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l