ലേഖനങ്ങൾക്കകത്ത് മലയാളം അക്കങ്ങൾ ഉപയോഗിക്കുന്നത് നല്ലതല്ല. കുറിപ്പുകളുടെ
ക്രമനമ്പറായി മാത്രം ഉപയോഗിക്കാമെന്ന് തീരുമാനമായിരുന്നു. ലേഖനങ്ങൾക്കകത്ത് ഈ
അക്കങ്ങളെ പരാമർശിക്കുന്നതൊഴികെയുള്ളവയെല്ലാം മാറ്റം വരുത്തേണ്ടതാണ്.
2012/12/14 Haby <lic.habeeb(a)gmail.com>
പല ലേഖനങ്ങളിലും മലയാള അക്കം ഉപയോഗിച്ച് കാണാറുണ്ട്.
പക്ഷേ ബഹുഭൂരിപക്ഷം എൻഡ്
യൂസേഴ്സിനും ഇത് മനസ്സിലാവില്ല. മാത്രമല്ല ഒരത്യാവശ്യത്തിന് വിക്കി തപ്പീറ്റ്
വരുമ്പം ഇമ്പോർട്ടന്റായ കൊല്ലങ്ങൾ പോലെയുള്ളത് ഒക്കെ മനസ്സിലാവാതെ മിഴിച്ച്
നോക്കൽ അല്ലാതെ ഈ അക്കം പഠിക്കാനോ ഓർത്തുവക്കാനോ അവര് പോവും ന്ന് തോന്നണില്ല.
പുതുതായി മലയാളം വിക്കീൽകേറിയിറങ്ങിയ ഒത്തിരി പേരായി ഇങ്ങനെ ഒരു കാര്യം
ചൂണ്ടിക്കാണിക്കുന്നു...
മുന്നെ എന്തെങ്കിലും ഡിസ്കഷൻസ് /നയരൂപീകരണം നടന്നിട്ടുണ്ടൊ?
(ഇത് വിക്കിയിൽ ഇട്ട് ചർച്ച ചെയ്യെണ്ട കാര്യമാണെങ്കിൽ അങ്ങനെയും ആവാം)
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l