ഞാനാണോ ഇവിടുത്തെ ചർച്ചാവിഷയം? എന്നെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ
കുറഞ്ഞപക്ഷം എന്റെ സംവാദം താളിൽ ഒരു മെസേജ് ഇടാമായിരുന്നു. പോട്ടെ,
സാരമില്ല. വിഷയത്തിലേയ്ക്കു വരാം.
"ആ താളിൽ ഒരു വിക്കി ഉപയോക്താവ് 2009-ൽ ഒരു സംശയം ചൊദിച്ചു. അന്ന് നടന്ന
ചർച്ചയെ അടിസ്ഥാനമാക്കി ലേഖനത്തിന്റെ തലക്കെട്ട് അൾട്രാവയലറ്റ് തരം എന്ന്
തന്നെ നിലനിർത്തി. അപ്പോൾ താളിന്റെ തലക്കെട്ട് മാറ്റവുമായി ബന്ധപ്പെട്ട
വിഷയം അവസാനിച്ചു.
ഇപ്പോൾ 2013-ൽ "മലയാളം വിക്കിപീഡിയയിൽ തെറ്റായതിനാൽ" തെറ്റു
തിരുത്തിക്കാനായി രംഗപ്രവേശം ചെയ്ത (ചെയ്യിപ്പിച്ച) മേൽ സൂചിപ്പിച്ച
ഉപയോക്താവ്പ 2009ൽ നടന്ന ആ സംവാദത്തിൽ പിടച്ച് ഒരു സംവാദം കൊണ്ടു
വരുന്നു."
അപ്പോൾ അതാണ് പ്രശ്നം. 2009-ൽ തീരുമാനമെടുത്ത കാര്യം 4 വർഷങ്ങൾക്കു ശേഷം
വീണ്ടും എടുത്തിട്ടിരിക്കുന്നു. എന്തുകൊണ്ട്? കാരണം, ഇന്നു രാവിലെയാണ്
അഖിലൻ എന്ന ഉപയോക്താവ് ഈ തിരുത്തൽ
<http://ml.wikipedia.org/w/index.php?title=%E0%B4%85%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%80%E0%B4%B2%E0%B4%B2%E0%B5%8B%E0%B4%B9%E0%B4%BF%E0%B4%A4%E0%B4%A4%E0%B4%B0%E0%B4%82%E0%B4%97%E0%B4%82&oldid=1587369>
നടത്തിയത്. നേരത്തേ വേണ്ടെന്നു തീരുമാനിച്ച വിഷയമാണെങ്കിൽ അദ്ദേഹം അങ്ങനെ
ചെയ്തതിന് എന്തെങ്കിലും നീതീകരണമുണ്ടോ? അദ്ദേഹം തന്നെ അത്
റോന്തുചുറ്റിയതായും പ്രഖ്യാപിച്ചു.
<http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B0%E0%B5%87%E0%B4%96&page=%E0%B4%85%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%80%E0%B4%B2%E0%B4%B2%E0%B5%8B%E0%B4%B9%E0%B4%BF%E0%B4%A4%E0%B4%A4%E0%B4%B0%E0%B4%82%E0%B4%97%E0%B4%82>
ഹോ എന്തൊരു ബുദ്ധി! "സമീപകാല മാറ്റങ്ങൾ" എന്ന കൂട്ടത്തിൽ ഇതു
കണ്ടതുകൊണ്ടാണ് ഞാൻ 2013-ൽ ഇടപെടേണ്ടി വന്നത്. അല്ലെങ്കിൽത്തന്നെ 2009-ൽ
വിക്കിപീഡിയയിൽ അംഗത്വം ഇല്ലാതിരുന്ന ഞാൻ എങ്ങനെയാണ് അന്ന് അഭിപ്രായം
പറയുക?
On 1/11/13, Kevin Siji <kevinsiji(a)gmail.com> wrote:
ഞാനും തിയ്യതി എവിടെയും ശ്രദ്ധിച്ചില്ല.
2013/1/11 Sebin Jacob <sebinajacob(a)gmail.com>
ഷിജു പറഞ്ഞതു് അംഗീകരിക്കുന്നു. തീയതി
ശ്രദ്ധിച്ചിരുന്നില്ല.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
Regards,
Kevin