2012/12/15 praveenp me.praveen@gmail.com
On Saturday 15 December 2012 10:10 PM, Anivar Aravind wrote:
വ്യക്തമാക്കിയല്ലോ . സിനിമയുടെ സാമ്പത്തിക വിജയത്തിനായി ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിലേര്‍പ്പെടാന്‍ ഇവര്‍ക്ക് യാതൊരു അവകാശവുമില്ല. അത്തരമൊരാള്‍ അതിഥിയാവുന്നത് ഭൂഷണമല്ല എന്നു മാത്രം പറയുന്നു. തിരുത്താനിനിയും വൈകിയിട്ടില്ല എന്നു മാത്രം പറയുന്നു
അവൻ നമ്മുടെ പാർട്ടിക്കാരനല്ല, അവനെ നമ്മുടെ കൂടെ കൂട്ടെണ്ട എന്നു പറയുന്നത് മഹാമനസ്കതയും സ്വാതന്ത്ര്യവുമൊന്നുമല്ല സങ്കുചിതത്വമാണ് എന്നെന്റെ അഭിപ്രായം. എല്ലാ കാര്യങ്ങളിലും സമ്പൂർണ്ണ യോജിപ്പുള്ളവരുമാത്രമേ ഒത്തുകൂടാവൂ എന്നൊക്കെ നിയമം വെച്ച് തൊട്ടുകൂടാത്തവരെയും തീണ്ടിക്കൂടാത്തവരെയും ദൃഷ്ടിയിൽ കൂടെ പെടാൻ പാടില്ലാത്തവരെയും നിർണ്ണയിക്കാനാണ് പുറപ്പാടെങ്കിൽ എല്ലാവരും ഒറ്റയ്ക്കൊറ്റയ്ക്ക് സംഗമം നടത്തേണ്ടി വരും എന്നെന്റെ അഭിപ്രായം.
പരിപാടിയുടെ താളിൽ മനസിലാകുന്നത് പ്രകാശ് ബാരെയെ ക്ഷണിച്ചത് വാർഷികാഘോഷത്തിന്റെ അതിഥികളിൽ ഒരാൾ ആയാണു്. ഇതുമായി ബന്ധപ്പെട്ട് ഇന്റർനെറ്റ് സ്വാതന്ത്യവുമായി ബന്ധപ്പെട്ട ഒരു ചർച്ചയിലാണു അദ്ദേഹത്തെ ക്ഷണിച്ചതെങ്കിൽ സമ്മതിക്കാം. പക്ഷെ ഈ പരിപാടിയുടെ അതിഥികളിലൊരാളായി പ്രകാശ് ബാരെയെ ക്ഷണിക്കുന്നത് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ഇന്ദ്രാ നൂയിയെ ( ഒരു ഉദാഹരണമായി മാത്രം ഇതിനെ കാണുക) ക്ഷണിക്കുന്നതു പോലെ അസംബന്ധം നിറഞ്ഞതാണു്. :)
______________________________**_________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/**mailman/listinfo/wikiml-lhttps://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/**mailman/options/wikiml-lhttps://lists.wikimedia.org/mailman/options/wikiml-l