http://ml.wikipedia.org/wiki/User:Praveenp 2011/12/31 സുനിൽ (Sunil) vssun9@gmail.com
റാൻഡം ആർട്ടിക്കിൾ ഞെക്കുമ്പോൾ പ്രധാന സൈറ്റിലേക്ക് പോകുന്ന പ്രശ്നം ശ്രദ്ധിച്ചോ?
കമ്പ്യൂട്ടറിൽ ബ്രൗസറിൽ ആണോ ടെസ്റ്റ് ചെയ്തത്? മൊബൈലിൽ ഇങ്ങനൊരു പ്രശ്നം കണ്ടില്ല. മൊബൈൽ ആപിൽ ലിങ്കിങ്ങിൽ മാറ്റം ഇല്ല. ഡിവൈസിനനുസരിച്ച് സെർവർ (ഒപ്റ്റിമൈസേഷന്‍ വേണ്ടി) ഡൈനാമിക് ആയി മാറുന്നെന്നേയുള്ളു.
2011/12/30 സുനിൽ (Sunil) vssun9@gmail.com
ഈ ബഗ്ഗിന്റെ ആവശ്യം ഇനിയില്ലെന്ന് തോന്നുന്നു.
https://bugzilla.wikimedia.org/show_bug.cgi?id=31884
ബഗ്ഗിട്ടപ്പോൾ കിട്ടിയ മറുപടിയനുസരിച്ച് ഇത് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണെന്നാണ് വിചാരിച്ചത്. പക്ഷേ കാര്യം ലളിതമാണ്. മൊബൈൽ സൈറ്റിൽ എന്തൊക്കെ വേണമെന്ന് പറഞ്ഞാൽ കാര്യങ്ങളൊക്കെ ഉൾപ്പെടുത്താവുന്നതാണ്. തൽക്കാലം തിരഞ്ഞെടുത്ത ലേഖനവും ചിത്രവും മതി എന്നാണഭിപ്രായം. (വാർത്തകളുടെ കാര്യത്തിലും ഒ.കെ.)
2011/12/30 Akhil Krishnan S akhilkrishnans@gmail.com
{{കൈ}} ഒരു വിധം ശരിയായിട്ടുണ്ട്...
Regards,
Akhil Krishnan S
Sent from Samsung Mobile. On 30 Dec 2011 21:33, "സുനിൽ (Sunil)" vssun9@gmail.com wrote:
പരീക്ഷണാടിസ്ഥാനത്തിലുള്ള ഒരു തിരുത്ത് വരുത്തിയിട്ടുണ്ട്. മൊബൈൽ പേജ് നോക്കൂ.. അഭിപ്രായം പറയൂ.
2011/12/30 Akhil Krishnan S akhilkrishnans@gmail.com
മലയാളം വിക്കിപീഡിയയുടെ പൂമുഖം മൊബൈൽ വേർഷനിൽ കാണുന്നതിന്റെ രണ്ട് സ്ക്രീൻഷോട്ടാണ് ഇതിനൊപ്പം അയക്കുന്നത്. (ഓപ്പറ മിനിയിലും ആൻഡ്രോയ്ഡിന്റെ വെബ്കിറ്റധിഷ്ഠിത ബ്രൗസറിലും കാണുന്നത്) കുറച്ചുനാൾ മുൻപ് വരെ സ്വാഗത ഫലകവും തിരഞ്ഞെടുത്ത ലേഖനവും ചിത്രവുമടക്കം മികച്ചൊരു താൾ കിട്ടിയിരുന്ന സ്ഥാനത്താണ് ഇപ്പോൾ ശൂന്യമായ ഒരു താൾ കാണുന്നത്. കവാടം:പ്രധാനതാൾ (മൊബൈൽ) നോക്കിയിട്ട് പ്രശ്നമൊന്നും കണ്ടില്ല. (അതോ എന്റെ കണ്ണിൽ പെട്ടില്ലന്നോ?) സുനിലേട്ടനോട് മുൻപ് ഈ പ്രശ്നം സൂചിപ്പിച്ചപ്പോൾ അദ്ദേഹം ഒരു ബഗ്ഗിട്ടതായാണ് ഓർമ്മ. മറ്റ് താളുകൾക്കൊന്നും പ്രശ്നമില്ല. ഉടൻ തന്നെ ഈ പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയോടെ
Regards ,
Akhil Krishnan S
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l