സുഹൃത്തുക്കളെ, വിക്കി സംഗമോത്സവം 2012 ന്റെ സ്വാഗത സംഘ യോഗം വെള്ളി വൈകുന്നേരം 5.00 ന് ചെയര്മാന് ജയദേവന് സാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.സജീവ വിക്കിപീഡിയരായ അഡ്വ.ടി.കെ.സുജിത്ത്, സുഗീഷ്,വി.എം.രാജമോഹന്‍,എന്നി വരും തുളസി,സലീം,മനു തുടങ്ങിയ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ചില പ്രധാന സംഘാടക സമിതി അംഗങ്ങള്‍ക്ക് പെട്ടെന്നുണ്ടായ അസൗകര്യം നിമിത്തം പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഫോണ്‍ വഴി പിന്തുണ അറിയിച്ചു. ഐ.ടി.@സ്കൂള്‍ ഡയറക്ടര്‍ അന്വര്സാദത്തുമായി പ്രഥമിക കാര്യങ്ങള്‍ ചെയര്മാന് ഫോണ്‍ വഴി സംസാരിച്ചു. താഴെപ്പറയുന്ന കാര്യങ്ങളില്‍ തീരുമാനമായി.
*തീയതി* പ്രാദേശികമായ ചില അസൌകര്യങ്ങളും മറ്റ് സൗകര്യങ്ങളും കണക്കിലെടുത്ത് മുന്‍നിശ്ചയിച്ച തീയതിയില്‍ നിന്നും ഒരാഴ്ച മാറ്റി ഏപ്രില്‍ 28, 29 തീയതികളില്‍ സംഗമോത്സവം നടത്തണമെന്ന നിര്‍ദ്ദേശമാണ് സംഘാടക സമിതിയില്‍ ഉണ്ടായിരിക്കുന്നത്. വിക്കിസമൂഹം അത് പരിശോധിച്ച് അംഗീകാരം നല്‍കണം.
*വേദി* തീയതിയിലെ മാറ്റവും സ്ഥല ലഭ്യതയിലെയും അസൌകര്യവും പ്രമാണിച്ച് വേദി വൈ.എം.സി.എ യില്‍ നിന്നും കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ഹാളിലും അവിടെ തന്നെയുള്ള മറ്റു രണ്ട് ഹാളിലുമായി നടത്താന്‍ തീരുമാനിച്ചു.(ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ച് ലഭ്യത ഉറപ്പു വരുത്തി) തിങ്കളാഴ്ച അഡ്വാന്‍സ് നല്കി ബുക്ക് ചെയ്യാന്‍ തീരുമാനിച്ചു. *സാമ്പത്തികം*
- ബഡ്ജറ്റിനെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. ധനസഹായം നല്കുന്ന സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നപക്ഷം ട്രഷററുടെ ചുമതലയില്‍പ്പെടുന്ന കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാനായി സാമ്പത്തിക ഉപസമിതി കണ്‍വീനര്‍ അഡ്വ. ടി.കെ. സുജിത്തിനെ ചുമതലപ്പെടുത്തി. - ഐ.ടി.@സ്കൂള്‍ ഡയറക്ടറുമായി സംഘാടക സമിതി ചെയര്മാന് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഐടി മിഷന്, ഐ.ടി.@സ്കൂള്‍ എന്നിവരോട് സംയുക്തമായി സംഗമം സ്പോണ്സര് ചെയ്യാനുള്ള അപേക്ഷ ചൊവ്വയോ ബുധനോ തിരുവനന്തപുരത്ത് ചെന്ന് ബന്ധപ്പെട്ടവരെ കണ്ട് നേരിട്ട് നല്കാന് തീരുമാനിച്ചു. - പോസ്റ്റര്‍, ബോര്‍ഡ് എന്നിവയുടെ സ്പോണ്‍സര്‍ഷിപ്പിനായി കേരളശബ്ദം, പ്രിന്‍സ് ജ്വല്ലറി തുടങ്ങിയ പ്രാദേശിക സംരംഭകരെ (സംഘാടക സമിതിയിലെ കൊട്ടിയം രാജേന്ദ്രനോടൊപ്പം) കാണുവാന്‍ തീരുമാനിച്ചു. - ഇത്രയും സാദ്ധ്യതകള്ക്കുശേഷവും പോരാതെ വരുന്ന തുകയ്കായി വിക്കിമീഡിയ ഇന്ത്യാ ചാപ്റ്ററിന്റെ സഹായത്തിനായി ഫണ്ട് റിക്വസ്റ്റ് ഇടുന്നതിന് തീരുമാനിച്ചു. - വിക്കിസംഗമോത്സവത്തിന്റെ വിളംബരമായി അടുത്തയാഴ്ച തന്നെ കൊല്ലത്തെ പ്രധാന കേന്ദ്രങ്ങളില്‍ കുറഞ്ഞത് മൂന്ന് ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ചു. - സംഗമോത്സവത്തിന്റെ അനുബന്ധപരിപാടികളായി ഇപ്പോള്‍ വാഗ്ദാനം വഭിച്ചിട്ടുള്ള രണ്ട് വക്കിപഠന ശിബിരങ്ങളും വരുന്ന രണ്ടാഴ്ചയ്കകം നടത്തുവാന്‍ തീരുമാനിച്ചു. - ചെയര്‍മാന്റെയും കണ്‍വീനറുടെയും പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ബാങ്ക് അക്കൌണ്ടുകള്‍ ഓപ്പണ്‍ ചെയ്യുവാനും സംഘാടക സമിതിയുടെ ലൈറ്റര്ഹെഡ്ഡ് പ്രിന്റ് ചെയ്യുവാനും സ്പോണ്‍സര്‍മാര്‍ക്കായി ബ്രോഷറും താരിഫും മറ്റും തയ്യാറാക്കുവാനും തീരുമാനിച്ചു. - സ്വാഗതസംഘത്തിന്റെ അടുത്ത യോഗം ഏപ്രില്‍ 19ന് വൈകുന്നേരം 4.30ന് ടൗണ്‍ യുപി സ്കൂളില്‍ വിപുലമായി ചേരാന്‍ തീരുമാനിച്ചു.
* കണ്ണന്ഷണ്മുഖം - ജനറല്‍ കണ്‍വീനര്‍*
*ഇനി നമ്മുടെ ഊഴമാണ് : നാളെ രാത്രി (10/03/2012 ശനി) 9 മുതല്‍ 10 വരെ നടക്കുന്ന ഐ.ആര്.സി മീറ്റിംഗില്‍ ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി എല്ലാവരും ഉണ്ടാകുമല്ലോ.....*