സുഹൃത്തുക്കളെ,
വിക്കി സംഗമോത്സവം 2012 ന്റെ സ്വാഗത സംഘ യോഗം വെള്ളി വൈകുന്നേരം 5.00 ന് ചെയര്‍മാന്‍ ജയദേവന്‍ സാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.സജീവ വിക്കിപീഡിയരായ അഡ്വ.ടി.കെ.സുജിത്ത്, സുഗീഷ്,വി.എം.രാജമോഹന്‍,എന്നി
വരും തുളസി,സലീം,മനു തുടങ്ങിയ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ചില പ്രധാന  സംഘാടക സമിതി അംഗങ്ങള്‍ക്ക് പെട്ടെന്നുണ്ടായ അസൗകര്യം നിമിത്തം പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഫോണ്‍ വഴി പിന്തുണ അറിയിച്ചു. ഐ.ടി.@സ്കൂള്‍ ഡയറക്ടര്‍ അന്‍വര്‍സാദത്തുമായി പ്രഥമിക കാര്യങ്ങള്‍ ചെയര്‍മാന്‍ ഫോണ്‍ വഴി സംസാരിച്ചു. താഴെപ്പറയുന്ന കാര്യങ്ങളില്‍ തീരുമാനമായി.

തീയതി
പ്രാദേശികമായ ചില അസൌകര്യങ്ങളും മറ്റ് സൗകര്യങ്ങളും കണക്കിലെടുത്ത് മുന്‍നിശ്ചയിച്ച തീയതിയില്‍ നിന്നും ഒരാഴ്ച മാറ്റി ഏപ്രില്‍ 28, 29 തീയതികളില്‍ സംഗമോത്സവം നടത്തണമെന്ന നിര്‍ദ്ദേശമാണ് സംഘാടക സമിതിയില്‍ ഉണ്ടായിരിക്കുന്നത്. വിക്കിസമൂഹം അത് പരിശോധിച്ച് അംഗീകാരം നല്‍കണം.

വേദി
തീയതിയിലെ മാറ്റവും സ്ഥല ലഭ്യതയിലെയും അസൌകര്യവും പ്രമാണിച്ച് വേദി വൈ.എം.സി.എ യില്‍ നിന്നും കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ഹാളിലും അവിടെ തന്നെയുള്ള മറ്റു രണ്ട് ഹാളിലുമായി നടത്താന്‍ തീരുമാനിച്ചു.(ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ച് ലഭ്യത ഉറപ്പു വരുത്തി) തിങ്കളാഴ്ച അഡ്വാന്‍സ് നല്‍കി ബുക്ക് ചെയ്യാന്‍ തീരുമാനിച്ചു.
സാമ്പത്തികം

കണ്ണന്‍ഷണ്‍മുഖം - ജനറല്‍ കണ്‍വീനര്‍


ഇനി നമ്മുടെ ഊഴമാണ് : നാളെ രാത്രി (10/03/2012 ശനി) 9 മുതല്‍ 10 വരെ നടക്കുന്ന ഐ.ആര്‍.സി മീറ്റിംഗില്‍ ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി എല്ലാവരും ഉണ്ടാകുമല്ലോ.....
--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841