നമസ്കാരം..
2013 ജനുവരി മാസത്തിൽ അവശ്യ ആർട്ടിക്കിളുകളുടെ പൂർണ്ണത അളവുകോലായുള്ള പട്ടികയിൽ മലയാളം
വിക്കിപ്പീഡിയ നേടിയ വളർച്ച honourable mention -ന് അർഹമായി.
ഈ മാനകമനുസരിച്ച് 2013 ജനുവരി മുതലുള്ള നമ്മുടെ വളർച്ചയുടെ വിശദാംശങ്ങൾ ഈ താളിൽ ഒരു
പട്ടികയായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.
നേട്ടങ്ങൾ:
1. നമ്മുടെ റാങ്ക് 42 ആയിരുന്നത് 29 ആയി മെച്ചപ്പെട്ടു.
2. ഇല്ലാത്ത 32 താളുകൾ പുതുതായി നിർമിക്കപ്പെട്ടു.
3. 735 സ്റ്റബുകളുണ്ടായിരുന്നത് (10000 ബൈറ്റിൽ താഴെ വലിപ്പമുള്ളത്) 744 ആയി മാറി.
4. ഇടത്തരം താളുകൾ (10000-നും 30000-നും ഇടയിൽ ബൈറ്റ് വലിപ്പമുള്ളത്) 156 എണ്ണമുണ്ടായിരുന്നത്
175 എണ്ണമായി വർദ്ധിച്ചു.
5. വലിയ താളുകൾ (30000 ബൈറ്റിനു മുകളിൽ വലിപ്പമുള്ളത്) 77-ൽ നിന്ന് 81 ആയി മാറി.
1.34 പോയിന്റ് വളർച്ചയാണ് നാം ഒരു മാസം കൊണ്ട് നേടിയത്. മലയാളം വിക്കിപ്പീഡിയയ്ക്ക്
ഇതിനേക്കാൾ കൂടുതൽ വളർച്ച 2011 മാർച്ച് മാസത്തിൽ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇപ്പോഴത്തെ സ്കോർ
24.14 (കഴിഞ്ഞ മാസം ഇത് 22.8 ആയിരുന്നു).
ഈ പട്ടികയിലെ ഓരോ താളുകളായി മെച്ചപ്പെടുത്തിയാൽ ഒന്നാം സ്ഥാനം അത്ര ദൂരെയല്ല. അൻപത്
പോയിന്റുകൂടി വളരാൻ സാധിച്ചാൽ ഇപ്പോഴത്തെ നിലയ്ക്ക് നമുക്ക് ഒന്നാം സ്ഥാനത്തെത്താം.
അജയ് ബാലചന്ദ്രൻ