മലയാളം വിക്കിപീഡിയയിൽ 'വിക്കിലൗ' എക്സറ്റൻഷൻ പ്രവർത്തനക്ഷമമായിട്ടുണ്ട്. ഇനി
മുതൽ വിക്കിപീഡിയരെ സ്നേഹിച്ചു തുടങ്ങാം. അവർക്ക് നക്ഷത്രങ്ങളും, ചായയും,
കാപ്പിയും,
പൂച്ചക്കുട്ടിയെയുമൊക്കെ സ്നേഹോപഹാരമായി നൽകാം. :)
വിക്കിലൗ പ്രവർത്തിപ്പിക്കുവാൻ യൂസർ താളിലോ യൂസറുടെ സംവാദം താളിലോ പോയി താളിനു
മുകളിൽ കാണുന്ന പ്രണയചിഹ്നം ഞെക്കി നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക.
സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാൻ മടിക്കല്ലേ.
2011/8/10 Anoop <anoop.ind(a)gmail.com>
സുഹൃത്തേ,
വിക്കിപീഡിയ പോലുള്ള മീഡിയവിക്കി സംരഭങ്ങളിൽ പ്രവർത്തിക്കുന്നവരുടെ
പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനു വേണ്ടി നിർമ്മിച്ച ഒരു ഉപാധിയാണ് വിക്കിലൗ.
ഒരു വിക്കിപീഡിയൻ ചെയ്യുന്ന പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനും
ബഹുമാനിക്കുന്നതിനുമുള്ള ഒരു ഉപാധി കൂടിയാണിത്. വിക്കിലൗവിനെക്കുറിച്ച് കൂടുതൽ
അറിയുവാൻ WikiLove <http://en.wikipedia.org/wiki/WP:LOVE> കാണുക.
ഇപ്പോൾ ഇംഗ്ലീഷ്, ഹിന്ദി, അറബിക് വിക്കികളിൽ ഈ എക്സ്ടൻഷൻ
പ്രവത്തിക്കുന്നുണ്ട്. ഈ എക്സ്ടൻഷൻ മലയാളം വിക്കിപീഡിയയിലും
പ്രവർത്തനക്ഷമമാക്കുവാൻ ഉദ്ദേശിക്കുന്നു. നിങ്ങളുടെ അഭിപ്രായം {{അനുകൂലം}},
{{പ്രതികൂലം}} {{നിഷ്പക്ഷം}} എന്നു ചേർത്ത്
വിക്കിപഞ്ചായത്ത്:സാങ്കേതികം<http://goo.gl/uCBsE>താളിൽ രേഖപ്പെടുത്തുക. എതിർക്കുന്നവർ
അതിനുള്ള കാരണങ്ങൾ കൂടി വ്യക്തമാക്കിയാൽ
നന്നായിരിക്കും
അനൂപ്
--
With Regards,
Anoop