യു.എൽ.എസ്. ഫോണ്ട് പ്രശ്നം എന്ന ത്രെഡ് ഹൈജാക്ക് ചെയ്തേ അടങ്ങൂ എന്നതിനാൽ വേറെ
ത്രെഡാഅക്കുന്നു.
എപ്പോഴും കുഴിയിൽ ചാടുന്നത് ശരിയാകില്ലല്ലോ.
On Monday 24 June 2013 09:56 AM, Anivar Aravind wrote:
ആഹാ പ്രവീണിനു ഇപ്പോ വിഷയം ഒക്കെ ബോധ്യം വന്നോ ?
ഇന്‍സ്ക്രിപ്റ്റ് 2 എന്ന യു എല്എസ്സിലെ നിവേശകരീതിയെക്കുറിച്ചുള്ള
സുനിലിന്റെ മെയിലിനാണു് ഞാന്‍ ആദ്യം വിഷയത്തിലൂന്നി മറുപടിയിട്ടതു് .
അപ്പോള്‍ പ്രവീണ്‍ ആ വിഷയം താങ്കള്‍ക്ക് സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങിനോടുള്ള വ്യക്തിപരമായ ചൊറി തീര്‍ക്കാനായി ഉപയോഗിച്ചു .
ഒപ്പം ഫാലസികളുടെയും കോണ്‍സ്പിറസി തിയറികളുടേയും ആഘോഷവും (വീണ്ടും
വായിക്കാന്‍http://lists.wikimedia.org/pipermail/wikiml-l/2013-June/005464.h…
) എന്നിട്ട് ഇപ്പോ വീണ്ടും വിഷയം മാറ്റുന്നെന്ന പരാതി എന്റെ നേര്‍ക്ക് .
കൊള്ളാം സ്ട്രാറ്റജി . എന്റെ അഭിപ്രായങ്ങളെ സ്റ്റാമ്പടിച്ചു
മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നതാരാണെന്നു് മേലെയുള്ള പ്രവീണിന്റെ
മെയിലും പഞ്ചായത്തിലെ ചര്‍ച്ചയോടുള്ള പ്രതികരണവും വായിച്ചാല്‍
വ്യക്തമാകും. ഇതു താങ്കളുടെ സ്ഥിരം അജണ്ടയാനെന്നതിനു് ഈ ലിസ്റ്റിന്റെ
ആര്ക്കേവിലെ തന്നെ കൂടുതല്‍ തെളിവുകളുമുണ്ട്
അനിവാറെ കണ്ണടച്ച് ഇരുട്ടാക്കരുത്. അനിവാറിന്റെ എസ്.എം.സി. മഹത്തരവാദത്തിനും അത്
വിക്കിപീഡിയർ സ്വീകരിച്ചേ മതിയാവൂ എന്ന വാദത്തിനും മറുപടിയാണത്. അത് തൊട്ടടുത്ത മെയിലിൽ
വളരെ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. യഥാർത്ഥ ത്രെഡിൽ തന്നെ എസ്.എം.സി.യെ വലിച്ചിഴച്ച് കൊണ്ട്
വന്നത് അനിവാറാണ്. അല്ലെങ്കിൽ ലിങ്കിട്ടതിന്റെ തൊട്ടുമുമ്പിലത്തെ മെയിൽ കാണുക. ഏതാനം
വ്യക്തികൾ എസ്.എം.സി. എന്ന കൂട്ടായ്മയെ മിക്കപ്പോഴും (എന്റ് കാഴ്ചപ്പാടനുസരിച്ച്) തെറ്റായി
പ്രതിനിധീകരിക്കുന്നതിൽ എതിർപ്പുണ്ട് എന്നല്ലാതെ എനിക്ക് എസ്.എം.സി.യോട് വെറുപ്പൊന്നുമില്ല.
അങ്ങനെ സ്ഥാപിക്കാൻ ശ്രമിക്കുകയും വേണ്ട.
ഇനി വിഷയത്തിലെ ചര്ച്ചകളെപ്പറ്റിയാണെങ്കില് യു
എല്എസ്സിനെപ്പറ്റി
പഞ്ചായത്തിലെ ചര്‍ച്ചയില്‍ വന്ന പോയന്റുകളോടു് സുജിത്ത് ലിങ്കിട്ടപ്പോഴേ
ഞാന്‍ പ്രതികരിച്ചിട്ടുണ്ട് . അതിനോടു് സാങ്കേതികമായി മെറിറ്റുള്ള
പ്രതികരണങ്ങളൊന്നും വന്നതുമില്ല. പിന്നെ മീരയില്‍ ബഗ്ഗുണ്ടെന്ന പോലുള്ള
ഒരു ബഗ്ഗുപോലും ചൂണ്ടിക്കാട്ടാതെയുള്ള താങ്കളുടെ മറുപടി പോലും
അര്‍ഹിക്കാത്ത പ്രതികരണമാണു് കണ്ടതു്
.അതിനു പോലും സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങിനെ പ്രതിനിധീകരിച്ചു ഞാന്‍ മറുപടി തന്നു കഴിഞ്ഞു.
മെറിട്ടുള്ള മറുപടി എന്നാലെന്താണ്? എന്തായാലും വിവിധ വിക്കികളിലും വിവിധ വേദികളിലും
ബഗുകൾ ചേർക്കുന്നവരത്രയും ഒരു മെറിട്ടുമില്ലാത്തവരാണെന്ന് ഡെവലപ്പർമാരുടെ വാദം താങ്കളും പങ്ക്
വെയ്ക്കുന്നത് അത്ഭുതം തന്നെ.
വ്യക്തിപരമായ ആരോപണങ്ങളും കോണ്‍സ്പിറസി തിയറികളും കൊണ്ട്
മലയാളം
കമ്പ്യൂട്ടിങ്ങ് രംഗത്തു പ്രവര്‍ത്തിക്കുന്ന സാങ്കേതിക പ്രവര്‍ത്തകരെ ഡീ
മോറലൈസ് ചെയ്യാനും സംഘടനകളെപ്പറ്റി തെറ്റിദ്ധാരണ പരത്താനും ഉള്ള കുത്സിത
രാഷ്ട്രീയം പ്രവീണിന്റെയും ഷിജുവിന്റെയും മെയിലുകളില്‍ കണ്ടതുകൊണ്ടാണു്
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു പ്രൊജക്റ്റ് അഡ്മിന് എന്ന
നിലയില്‍ ആരോപണങ്ങള്‍ക്കു മറുപടി പറഞ്ഞതു് . സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങിന്റേതല്ലാത്ത അജണ്ടകള്‍ അതിന്റെ പേരില്‍
ആരോപിക്കുകയാണല്ലോ നിങ്ങള്‍ ചെയ്തത്.\
ചീത്തവിളിച്ച് ജയിക്കുക എന്നതല്ലാതെ എന്തിനെങ്കിലും നല്ലൊരു മറുപടികൊടുക്കാൻ കഴിയുമോയെന്ന്
ചിന്തിക്കാനുള്ള കാലമായി അനിവാറെ.
ഒരേ ഇക്കോസിസ്റ്റത്തില്‍
പ്രവര്‍ത്തിക്കുന്ന പരസ്പരം കൊടുക്കല്‍ വാങ്ങലുകള്‍ നടത്തേണ്ട രണ്ടു
കമ്മ്യൂണിറ്റികള്‍ക്കിടയിലെ അനാവശ്യമായ സ്പര്‍ദ്ധ ഉണ്ടാക്കലാണു്
താങ്കളുടെ വ്യക്തിപരമായ രാഷ്ട്രീയഅജണ്ട എന്നു് തിരിച്ചറിയല്‍ മുമ്പേ
നടന്നിട്ടുള്ളതിനാലും ആര്‍ഗ്യുമെന്റുകളെ അതിന്റെ മെറിറ്റില്‍ എടുക്കാതെ
ഫാലസികള്‍ മാത്രമാണു് പ്രവീണിന്റെ കൈമുതല്‍ എന്നതിനാലും പ്രവീണിനോടു് ഈ
വിഷയത്തില്‍ ഇനി പ്രതികരിക്കുന്നതല്ല.
ദേ. പിന്നേം.
യുഎല്‍എസ് ചര്‍ച്ചയില്‍ സാങ്കേതികമായ ചര്‍ച്ചയെ
സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങിനു നേരെയും സന്തോഷിനുനേരെയും ഉള്ള വ്യക്തിപരമായ
ആക്രമണങ്ങളാക്കി മാറ്റിയതു് ഞാന്‍ നേരത്തെ ലിങ്ക് ചെയ്ത പ്രവീണിന്റെ
മെയിലാണു്. ഒരു ത്രെഡിനെ സ്വന്തം ഡിവൈഡിങ്ങ് അജണ്ട നടപ്പാക്കാന്‍
ഉപയോഗിക്കുകയും അതുകഴിഞ്ഞ് മറുപടി പറഞ്ഞാല്‍ ത്രെഡ് ഹൈജാക്ക് എന്ന
ആരോപണം ഉന്നയിക്കുകയും ചെയ്യുന്നതു് എന്തു വിക്കിപീഡിയ നയമാണു്?
ജ്യോതിസ്സിടക്കമുള്ള ലിസ്റ്റ് അഡ്മിനുകളോട് വ്യക്തിപരവും സംഘടനാപരമായ
കോണ്‍സ്പിറസി തിയറികളും ഫാലസികളും ഉണ്ടാക്കി തെറ്റിദ്ധാരണ പരത്തുകയും
ത്രെഡ് ഹൈജാക്ക് ചെയ്യുന്ന പ്രവീണിനെ ഫ്ലാഗ് ചെയ്യണമെന്നും
ആവശ്യപ്പെടുന്നു .
ആ ത്രെഡിൽ ഞാനിതുവരെ പുതിയ വിഷയങ്ങൾ കുത്തിക്കയറ്റാൻ നോക്കിയിട്ടില്ല. അനിവാർ ഇട്ട
തെറ്റിദ്ധരിപ്പിക്കുന്ന വിഷയങ്ങൾക്ക് മറുപടി ഇടുക മാത്രമാണ് ചെയ്തിട്ടുള്ളത്. അങ്ങോട്ട്
മുഴുവൻ
അശ്ലീലവും ആരോപിക്കുകയും എന്നിട്ട് വിധേയനായയാളെ ബ്ലോക്ക് ചെയ്യാൻ പറയുകയും ചെയ്യുന്നത്
അനിവാറിന്റെ സ്ഥിരം പരിപാടിയാണ്. എന്തായാലും അതിന് വെച്ചിട്ടുള്ള വെള്ളം അനിവാർ ഇവിടെ
നിന്നും വാങ്ങുകയായിരിക്കും നല്ലത് എന്നാണ് എന്റെ കണക്കുകൂട്ടൽ. നിഷ്പക്ഷമായി ആര് ഈ ത്രെഡ്
എത്ര
വിലയിരുത്തിയാലും ഞാൻ അനിവാറിന്റെയത്ര പോക്രിത്തരം പറഞ്ഞിട്ടില്ല എന്നുത്തമബോദ്ധ്യമുണ്ട്.
എന്നാലും പൊള്ളയായ വാദങ്ങൾ വെച്ചും ചുമ്മാ ചീത്ത വിളിച്ചും സ്വയം വിലകളയുന്ന അനിവാറിനെ
പ്രത്യേകിച്ച് ബ്ലോക്ക് ചെയ്യണ്ട കാര്യമുണ്ടെന്ന് തോന്നുന്നുമില്ല.. :-)
അനിവര്‍
On 6/24/13, praveenp<me.praveen(a)gmail.com> wrote: