ഈ സംരഭത്തിനു പിന്തുണയേകിയ ഓരോരുത്തർക്കും അഭിനന്ദനങ്ങളും ആശംസകളും.
കഴിഞ്ഞ ശനിയാഴ്ച ബാംഗ്ലൂരിൽ വെച്ച് നടത്തിയ വിക്കിമീറ്റപ്പിൽ വിക്കിമീഡിയ ഫൗണ്ടേഷൻ സി.ടി.ഒ ഡാനീസ് കൂപ്പർ http://en.wikipedia.org/wiki/Danese_Cooperപങ്കെടുത്തിരുന്നു. അവരുടെ സംഭാഷണത്തിൽ പലയിടങ്ങളിലും മലയാളം വിക്കിപീഡിയയെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. ഏറ്റവുമധികം തിരുത്തലുകൾ നടക്കുന്ന ഇന്ത്യൻ വിക്കിപീഡിയ , ട്രാൻസലേറ്റ് വിക്കിയിൽ സജീവമായി പങ്കെടുക്കുന്ന വിക്കിപീഡിയകളിൽ ഒന്ന് എന്നിങ്ങനെ നിരവധി ഇടങ്ങളിൽ ഡാനീസ് മലയാളത്തെ പരാമർശിച്ചു. വിക്കിപീഡിയ Offline delivery methods എന്ന സ്ലൈഡിൽ മലയാളം വിക്കി പ്രവർത്തകർ ചേർന്ന് പുറത്തിറക്കിയ സി.ഡി.യുടെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു. അത് http://commons.wikimedia.org/wiki/File:Bangalore_Wikimeetup23_1603.jpg
കാണാം.
ഈ പ്രവർത്തനം ഇനിയും മുന്നോട്ട് കൊണ്ടുപോകാൻ നമുക്കേവർക്കും ചേർന്ന് പ്രവർത്തിക്കാം. അതു വഴി ഏറ്റവും മികച്ച ഇന്ത്യൻ വിക്കിപീഡിയ എന്ന ഖ്യാതി നമുക്ക് നിലനിർത്തുകയും ചെയ്യാം.
ആശംസകളോടെ
2010/12/21 Shiju Alex shijualexonline@gmail.com
ഇന്നു് (2010 ഡിസംബർ 21) *മലയാളം വിക്കിപീഡിയയുടെ എട്ടാം പിറന്നാളാണു്*.
ലോകമെമ്പാടുമുള്ള അനേകായിരം മലയാളികളുടെ (പ്രത്യേകിച്ച് പ്രവാസി മലയാളികളുടെ) നിസ്വാർത്ഥമായ സേവനമാണു് കഴിഞ്ഞ 8 വർഷത്തിനുള്ളീൽ *16,000 ത്തോളം ലേഖനങ്ങളോടെ
- ഇന്ത്യൻ ഭാഷകളിലെ മികച്ച വിക്കിപീഡിയകളിൽ ഒന്നാകാൻ മലയാളത്തെ സഹായിച്ചത്.
നിരവധി ഗുണനിലവാരമാനകങ്ങളിൽ മറ്റ് ഇന്ത്യൻ ഭാഷാ വിക്കിപീഡിയകളെ അപേക്ഷിച്ച് മലയാളം വിക്കിപീഡിയ മുന്നിട്ടു നിൽക്കുന്നു.
- ഏറ്റവും അധികം സജീവ ഉപയോക്താക്കളുള്ള ഇന്ത്യൻ ഭാഷാ വിക്കിപീഡിയ (250-ൽ
പരം)
- ഏറ്റവും അധികം തിരുത്തലുകൾ നടന്ന ഇന്ത്യൻ ഭാഷാ വിക്കിപീഡിയ (9.75
ലക്ഷത്തിൽ പരം)
- ഒരു ലേഖനത്തിനു് ഏറ്റവും കൂടുതൽ പതിപ്പുകളുള്ള ഇന്ത്യൻ ഭാഷാ
വിക്കിപീഡിയ (30-ൽ പരം പതിപ്പുകൾ)
- ആദ്യമായി വിക്കിപീഡിയ സി.ഡി. ഇറക്കിയ ഇന്ത്യൻ ഭാഷാ വിക്കിപീഡിയ
- ആദ്യമായി വിക്കിപീഡിയ സംബന്ധിച്ച പുസ്തകം ഇറക്കിയ ഇന്ത്യൻ ഭാഷാ
വിക്കിപീഡിയ
- ..... അങ്ങനെ നിരവധി നിരവധി നേട്ടങ്ങൾ
എല്ലാ സഹപ്രവർത്തകർക്കും ജന്മദിന ആശംസകളും അഭിനന്ദനങ്ങളും.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l