ഈ സംരഭത്തിനു പിന്തുണയേകിയ ഓരോരുത്തർക്കും അഭിനന്ദനങ്ങളും ആശംസകളും.

കഴിഞ്ഞ ശനിയാഴ്ച ബാംഗ്ലൂരിൽ വെച്ച് നടത്തിയ വിക്കിമീറ്റപ്പിൽ വിക്കിമീഡിയ ഫൗണ്ടേഷൻ സി.ടി.ഒ ഡാനീസ് കൂപ്പർ പങ്കെടുത്തിരുന്നു. അവരുടെ സംഭാഷണത്തിൽ പലയിടങ്ങളിലും മലയാളം വിക്കിപീഡിയയെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. ഏറ്റവുമധികം തിരുത്തലുകൾ നടക്കുന്ന ഇന്ത്യൻ വിക്കിപീഡിയ , ട്രാൻസലേറ്റ് വിക്കിയിൽ സജീവമായി പങ്കെടുക്കുന്ന വിക്കിപീഡിയകളിൽ ഒന്ന് എന്നിങ്ങനെ നിരവധി ഇടങ്ങളിൽ ഡാനീസ് മലയാളത്തെ പരാമർശിച്ചു. വിക്കിപീഡിയ Offline delivery methods എന്ന സ്ലൈഡിൽ മലയാളം വിക്കി പ്രവർത്തകർ ചേർന്ന് പുറത്തിറക്കിയ സി.ഡി.യുടെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു. അത്
http://commons.wikimedia.org/wiki/File:Bangalore_Wikimeetup23_1603.jpg

കാണാം.

ഈ പ്രവർത്തനം ഇനിയും മുന്നോട്ട് കൊണ്ടുപോകാൻ നമുക്കേവർക്കും ചേർന്ന് പ്രവർത്തിക്കാം. അതു വഴി ഏറ്റവും മികച്ച ഇന്ത്യൻ വിക്കിപീഡിയ എന്ന ഖ്യാതി നമുക്ക് നിലനിർത്തുകയും ചെയ്യാം.

ആശംസകളോടെ

2010/12/21 Shiju Alex <shijualexonline@gmail.com>
ഇന്നു് (2010 ഡിസംബർ 21) മലയാളം വിക്കിപീഡിയയുടെ എട്ടാം പിറന്നാളാണു്.

ലോകമെമ്പാടുമുള്ള അനേകായിരം മലയാളികളുടെ (പ്രത്യേകിച്ച് പ്രവാസി മലയാളികളുടെ) നിസ്വാർത്ഥമായ സേവനമാണു് കഴിഞ്ഞ 8 വർഷത്തിനുള്ളീൽ 16,000 ത്തോളം ലേഖനങ്ങളോടെ ഇന്ത്യൻ ഭാഷകളിലെ മികച്ച വിക്കിപീഡിയകളിൽ ഒന്നാകാൻ മലയാളത്തെ സഹായിച്ചത്.

നിരവധി ഗുണനിലവാരമാനകങ്ങളിൽ മറ്റ് ഇന്ത്യൻ ഭാഷാ വിക്കിപീഡിയകളെ അപേക്ഷിച്ച് മലയാളം വിക്കിപീഡിയ മുന്നിട്ടു നിൽക്കുന്നു.
എല്ലാ സഹപ്രവർത്തകർക്കും ജന്മദിന ആശംസകളും അഭിനന്ദനങ്ങളും.


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop P