മലയാളം വിക്കിപീഡിയയ്ക്ക് ശ്രദ്ധേയമായ ഒരു പത്താം പിറന്നാൾ നാം ഒരുക്കേണ്ടേ ?
ഇനി ഏതാനും ദിവസങ്ങൾ മാത്രം. വികേന്ദ്രീകരിച്ച് ആഘോഷങ്ങൾ നടത്താം എന്ന
ആലോചനയുണ്ടായിട്ടും ബാംഗ്ലൂർ ഒഴികെ ആരും പരിപാടി നിർദ്ദേശങ്ങൾ
മുന്നോട്ടുവെച്ചിട്ടില്ല...
മാദ്ധ്യമ ശ്രദ്ധ കിട്ടുന്നതും സന്തോഷകരവും ഒപ്പം ഗൗരവതരവുമായ പങ്കുവെയ്കലുകൾ
നടക്കുന്ന ഒരു കൂട്ടം നമുക്കുണ്ടാകേണ്ടേ ? എറണാകുളത്ത് കൂടാമെന്ന് ചില
ചങ്ങാതിമാർ സൂചിപ്പിച്ചിരുന്നു... ആ നിർദ്ദേശം അങ്ങ് സ്വീകരിച്ചാലോ ? ചർച്ചകൾ
ഉടൻ ആരംഭിക്കണേ..
എറണാകുളത്തെ പരിപാടിയോട് യോജിപ്പെങ്കിൽ അതിന്റെ സ്ഥലം, ഉള്ളടക്കം, ഉത്ഘാടകൻ,
പങ്കാളികൾ, സാമ്പത്തികം തുടങ്ങിയവ തീരമാനിക്കണം. വിനോദ്
മേനോൻ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%…
ഇപ്പോൾ എവിടെയാണ് ? അദ്ദേഹത്തെ അന്നേക്ക് ലഭിക്കുമോ ?
ഡിംസംബർ 21 പ്രവർത്തിദിവസമായ വെള്ളിയാഴ്ചയായതിനാൽ ആളുകളുടെ പങ്കാളിത്തത്തിൽ
പ്രശ്നമുണ്ടാകാം. ജില്ലാതല പരിപാടികൾ ആ ആഴ്ചയിലെ ഞായറാഴ്ചയിലേക്ക് (ഡിസം. 23)
നടത്തുവാനായി നിശ്ചിച്ചാലോ..?
സുജിത്ത്
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841