ഞാൻ ഇതൊക്കെ (മുഖവും, വദനവും) പഠിച്ചത് മലയാളമായിട്ടുതന്നെയാണ്. അതിന്റെയൊക്കെ ഉത്ഭവം മറ്റ് ഭാഷകളിൽ നിന്നായിരിക്കാം. പക്ഷെ എത്രയോ വർഷങ്ങളായി നാമത് മലയാളപദങ്ങളായി ഉപയോഗിക്കുന്നു. ഈ പദങ്ങൾ വിക്കിയുടെ ഏതെങ്കിലും ലേഖനത്തിൽ ഉപയോഗിച്ചാൽ, അത് മലയാളമല്ല എന്നുപറഞ്ഞ് ആരെങ്കിലും ശണ്ഠയ്ക്ക് വരുമെന്ന് തോന്നുന്നുണ്ടോ ?
വിക്കിയിലെ ഈ ഡിസ്ക്കഷനുകൾ പുത്തൻ അറിവുകൾ തരുന്നതിൽ സന്തോഷമുണ്ടെന്ന് മുൻപ് സൂചിപ്പിച്ചിരുന്നു.
പക്ഷെ ഇതുപോലെ ആശയക്കുഴപ്പം ഉണ്ടായാൽ ആ സന്തോഷം ഇല്ലാതായെന്ന് വരും.
ദയവായി ഇക്കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തണമെന്ന് അപേക്ഷിക്കുന്നു.
2009/2/5 Umesh Nair umesh.p.nair@gmail.com
വദനവും മുഖവും സംസ്കൃതമാണു്. മലയാളവുമാണു്.
*പ്രസിദ്ധ*സാഹിത്യകാരന്മാർ *പ്രഭാഷണ*ത്തിനു കൊഴുപ്പു കൂട്ടാൻ പറയുന്ന ഇത്തരം *യാഥാർഥ്യ*വാദങ്ങൾ ദയവായി വിക്കിപീഡിയ പോലെയുള്ള കാര്യങ്ങളിൽ ആധികാരികമാക്കരുതേ... (ദേവദാസിനു കടപ്പാടു്)
2009/2/3 Challiyan challiyan@gmail.com
അത് ഹിന്ദിയോ സംസ്കൃതമോ ആണ്. വദന്‍ പേ മുസ്കാന് എന്ന് കേട്ടിട്ടില്ലേ?
वधन पे मुस्कान !!! _______________________________________________ Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l