സർവ്വവിഞ്ജാനകോശത്തിന്റെ ഒരു ചെറിയ അവതരണം ഞാൻ
അവതരിപ്പിക്കുന്നുണ്ട്.
31 നു മുൻപ് അത് സബ്മിറ്റ് ചെയ്യുന്നുണ്ട്.
2011/8/23 Shiju Alex <shijualexonline(a)gmail.com>
പലരും വിക്കികോൺഫറൻസിൽ അവതരിപ്പിക്കാവുന്ന
പരിപാടികളുടെ മാതൃക കാണീക്കാമോ
എന്ന് ചൊദിച്ചിരുന്നു. അവർക്കായി 2 താളുകൾ
- ഇപ്രാവശ്യത്തെ വിക്കിമാനിയയുടെ പ്രോഗ്രാം ലിസ്റ്റ് -
http://wikimania2011.wikimedia.org/wiki/Schedule/Wikimania
- ഇപ്രാവശ്യത്തെ വിക്കിമാനിയയിൽ (മുകലിലത്തെ പ്രോഗ്രാം ലിസ്റ്റിൽ
ഉള്ളവ) അവതരിച്ച പ്രൊഗ്രാമുകളുടെ പ്രെസെന്റെഷൻ സ്ലൈഡുകളും മറ്റും -
http://commons.wikimedia.org/wiki/Category:Wikimania_2011_presentation_slid…
ഇതൊക്കെ മാതൃകയാക്കി നിങ്ങൾക്ക് താല്പര്യമുള്ള വിഷയത്തിൽ വിഷയങ്ങൾ
സമർപ്പിക്കാൻ അഭ്യർത്ഥിക്കുന്നു
സബ്മിഷൻ നടത്തേണ്ടത് ഇവിടെ :
http://meta.wikimedia.org/wiki/WikiConference_India_2011/Call_for_Participa…
ഷിജു
2011/8/23 Shiju Alex <shijualexonline(a)gmail.com>
> ഇതിനകം മലയാളം വിക്കിപീഡിയരുടേതായി 2 പ്രോഗ്രാം സബ്മിഷൻ മാത്രമാണു്
> വന്നത്. തമിഴും ബംഗാളിയും വളരെ താല്പര്യം ജനിപ്പിക്കുന്ന നിരവധി സബ്മിഷനുകൾ
> നടത്തി കഴിഞ്ഞു,
>
> വിക്കികോൺഫറൻസ് ഇന്ത്യ - 2011-ൽ സംബന്ധിക്കുവാൻ താല്പര്യപ്പെടുന്ന
> എല്ലാവരും
>
http://meta.wikimedia.org/wiki/WikiConference_India_2011/Call_for_Participa…
താളിലെ നിബന്ധനകൾ പാലിച്ചു കൊണ്ട് സബ്മിഷനുകൾ നടത്തണം എന്ന്
> അഭ്യർത്ഥിക്കുന്നു. ഇനി 7 ദിവസം കൂടി മാത്രമേ ഇതിനായി ബാക്കിയുള്ളൂ. അതിനാൽ
> കാര്യങ്ങൾ അവസാനനിമിഷത്തേക്ക് മാറ്റി വെക്കാതെ ഇന്നു തന്നെ സബ്മിഷനുകൾ നടത്തുക
>
>
>
>
> 2011/8/14 Shiju Alex <shijualexonline(a)gmail.com>
>
>> ഇന്ത്യയിലെ വിവിധ ഭാഷാവിക്കികളിൽ പ്രവർത്തിക്കുന്ന വിക്കിമീഡിയർ നവംബർ
>> മാസം 18,19,20 തീയതികളിൽ ആദ്യമായി മുംബെയിൽ ഒത്തുകൂടുക ആണല്ലോ. ഇതിൽ
>> പങ്കെടുക്കുന്നതിനുള്ള സ്കോളർഷിപ്പിനായി ഇതിനകം നമ്മളിൽ മിക്കവരും അപേക്ഷിച്ചു
>> കഴിഞ്ഞു. എന്നാൽ സ്കോളർഷിപ്പ് വഴിയോ, അല്ലാതെയോ മുംബെയിൽ കൊൺഫറൻസിനു
>> എത്തിയാലും വിക്കികോൺഫറൻസ് നടക്കുമ്പോൾ ഏറ്റവും പ്രധാനം അതിലെ പരിപാടികൾ ആണു്.
>>
>> കോൺഫറൻസിലെ പരിപാടികളിലൂടെ നമ്മുടെ വിക്കിസമൂഹത്തിൻന്റെ വിവിധ
>> പ്രവർത്തനങ്ങളും, പദ്ധതികളും, ഭാവി പരിപാടികളും, നേരിടുന്ന പ്രശ്നങ്ങളും
>> പ്രതിവിധികളും ഒക്കെ മറ്റ് ഭാഷാവിക്കിപ്രവർത്തകരുമായി നേരിട്ടു പങ്കു
>> വെക്കുന്നതിനള്ള സുവർണ്ണാവസരം ആണൂ് ലഭിക്കുക. ഇങ്ങനെ കോൺഫറൻസിലെ
>> പരിപാടികൾക്കായി ചെറിയ രൂപരേഖ സമർപ്പിക്കുവാൻ ആഗസ്റ്റ് 1 മുതൽ ആവശ്യപ്പെടുന്നു
>> എങ്കിലും ഇതു വരെ മലയാളത്തിൽ നിന്ന് യോഗ്യമായ പ്രസെന്റേഷൻ ഒന്നും തന്നെ
>> വന്നിട്ടില്ല. ആകെ ഇന്ത്യൻ ഭാഷകളിൽ നിന്ന് മികച്ച പ്രസെന്റേഷൻ പ്രൊപ്പോസൽ
>> വന്നത് തമിഴിൽ നിന്ന് മാത്രമാണൂ്.
>>
>> ഇന്ത്യൻ വിക്കികളിൽ ഏറ്റവും സജീവമായ വിക്കിസമൂഹം ഉള്ള മലയാളത്തിൽ നിന്ന്
>> മികച്ച പരിപാടികൾ വിക്കികോൺഫറൻസിൽ ഉണ്ടാകേണ്ടത് അത്യാവശ്യം ആണു്. അതിനായി
>> കോൺഫറൻസിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന എല്ലവരുടേയും അടുത്ത് നിന്ന് മികച്ച
>> പ്രൊഗ്രാം പ്രൊപ്പൊസലുകൾക്ഷണിക്കുന്നു. അത് സമർപ്പിക്കാനുള്ള താൾ ഇവിടെ
>>
http://meta.wikimedia.org/wiki/WikiConference_India_2011/Call_for_Participa…
>>
>> മികച്ച പ്രൊഗ്രാം സമർപ്പിക്കുന്നവർക്കും പരിമിതമായ വിധത്തിൽ
>> സ്കോളർഷിപ്പ് നൽകുന്നുണ്ട്. അതിനാൽ ആദ്യത്തെ വഴിയിൽ സ്കോളർഷിപ്പ്
>> കിട്ടാത്തവർക്ക് മികച്ച പ്രോഗ്രാം പ്രൊപ്പോസൽ സമർപ്പിക്കുന്നതിലൂടെ
>> വിക്കികോൺഫറൻസിൽ സംബന്ധിക്കാൻ സ്കോളർഷിപ്പ് കിട്ടും.
>>
>> ഓർക്കുക നിങ്ങളുടെ പ്രോഗ്രാം പ്രൊപ്പൊസൽ സമർപ്പിക്കാനുള്ള അവസാന തീയതി
>> ആഗസ്റ്റ് 30 ആനു്. അവസാനതീയതിക്കു മുൻപായി
>>
http://meta.wikimedia.org/wiki/WikiConference_India_2011/Call_for_Participa…
വിക്കികോൺഫറൻസിൽ സംസാരിക്കാനുള്ള നിങ്ങളുടെ പ്രസെന്റേഷൻ സമർപ്പിക്കുക.
>>
>> ഇതിനെക്കുറിച്ച് എന്ത് സംശയം ഉണ്ടെങ്കിലും എനിക്കെഴുതുമല്ലോ.
>> ഷിജു
>>
>>
>>
>>
>>
>>
>>
http://meta.wikimedia.org/wiki/WikiConference_India_2011/Call_for_Participa…
>>
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: