പ്രിയപ്പെട്ടവരേ,
2012-ൽ ആരംഭിച്ച വിക്കിമീഡിയ സംരംഭമായ, വിക്കിഡാറ്റയുടെ ജന്മദിനമാണ് ഈ വരുന്ന
ഒക്ടോബർ 29-ന്. എട്ടാം ജന്മദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ വിക്കിഡാറ്റ
കൂടുതല്‍ ജനകീയമാക്കുന്നതിന്റെയും, നവീന സാങ്കേതിക വിദ്യകള്‍ കൂടുതല്‍
പരിചയപ്പെടുത്തുന്നതിനും വേണ്ടി ഈ വരുന്ന ഒക്ടോബർ 25-ന് ഞായറാഴ്ച വൈകുനേരം
ഇന്ത്യൻ സമയം 7 മണിക്ക് "വിക്കിഡാറ്റ+ഓപ്പൺസ്ട്രീറ്റ്മാപ്പ്" എന്ന പേരില്‍
ഒരു സംഭാഷണവും ചർച്ചയും സംഘടിപ്പിക്കുന്നു.
വിക്കിപീഡിയയിലും, വിക്കിമീഡിയ ഇതര പ്രോജക്റ്റുകളിലും വിക്കിഡാറ്റ,
ഓപ്പൺസ്ട്രീറ്റ് മാപ്പ് എന്നിവയുടെ ഉപയോഗങ്ങൾ അവതരിപ്പിക്കുന്നതിനും, കേരള
കമ്മ്യൂണിറ്റി അംഗങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും പുതുമുഖങ്ങളുമായി
സംവാദം നടത്തുന്നതിനുമായാണ് ഈ ഓൺലൈൻ സംഭാഷണവും ചർച്ചയും
സംഘടിപ്പിച്ചിരിക്കുന്നത്. വിക്കിപീഡിയയിൽ ലേഖനങ്ങളിലെ ഇൻഫോബോക്സിലേക്ക്
ഓപ്പൺസ്ട്രീറ്റ്മാപ്പ് മാപ്പുകൾ എങ്ങനെ ചേർക്കാം, വിക്കിഡാറ്റ +
ഓപ്പൺസ്ട്രീറ്റ്മാപ്പിലേക്ക് സംഭാവന ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ ഏതൊക്കെയാണ്
തുടങ്ങിയവയാണ് ഈ പരിപാടിയിൽ പരിചയപ്പെടുത്തുക.
കൂടുതൽ അറിയാനായി പരിപാടിയുടെ വിക്കിഡാറ്റ താൾ[1] സന്ദർശിക്കുകയും
പങ്കെടുക്കുന്നവരുടെ വിഭാഗത്തിൽ താങ്കളുടെ പേര് ചേർത്ത് ഇതിൽ പങ്കാളിയാവുകയും
ചെയ്യുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം
പ്രതീക്ഷിക്കുന്നു.
തീയതി: 25/10/2020
സമയം: 7 മണി
[1]
https://w.wiki/hrb
സ്നേഹത്തോടെ
ജിനോയ്
Email: jinoytommanjaly(a)gmail.com
[image: WD+OSM1.png]
*Please don’t print this e-mail unless you really need to.Every 3000 sheets
consume a tree. Conserve Trees for a better tomorrow!*