പ്രിയരേ, 2012 ഏപ്രിൽ 21, 22 തീയതികളിൽ കൊല്ലത്ത് വെച്ചു നടക്കുന്ന വിക്കിസംഗമോത്സവം 2012 -ന്റെ ലോഗോയ്ക്കായി ചില അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഈ പേജിൽ അവ കൊടുത്തിരിക്കുന്നുhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B2%E0%B5%8B%E0%B4%97%E0%B5%8B. നാളെ മുതൽ (8th ഫെബ്രുവരി) ഇതിൻമേലുള്ള വോട്ടെടുപ്പ് തുടങ്ങും, അടുത്ത അഞ്ചുദിവസങ്ങളിലായി 12 ആം തീയതി വരെ നമുക്കിതു നടത്താം. വോട്ടുകളുടെ അടിസ്ഥാനത്തിൽ 13 നു രാവിലെതന്നെ ലോഗോ തെരഞ്ഞെടുക്കുകയും ചെയ്യാം.
- താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും വോട്ടും ഇഷ്ടപ്പെട്ട ലോഗോയുടെ കീഴിൽ രേഖപ്പെടുത്തുവാൻ മറക്കരുത്. - ഒരാൾ ഒരു വോട്ട് മാത്രം ചെയ്യുക. - ഇനിയും നല്ല ലോഗോസ് അപ്ലോഡ് ചെയ്യാൻ അവസരമുണ്ട്.
*സമയക്രമം* വോട്ടെടുപ്പു തുടങ്ങുന്ന സമയം : 8th ഫെബ്രുവരി രാവിലെ മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന സമയം : 12th ഫെബ്രുവരി രാത്രി 11 മണി തെരഞ്ഞെടുപ്പു ഫലം പ്രസിദ്ധീകരിക്കുന്നത് : 13th ഫെബ്രുവരി
എല്ലാവരുടേയും സജീവസാന്നിധ്യം ഉണ്ടാവുമല്ലോ!!
രാജേഷ് കെ ഒടയഞ്ചാൽ