ലിങ്ക് ലോഗോ തിരഞ്ഞെടുപ്പ് പേജിന് പൊതുവായല്ലാതെ രാജേഷിന്റെ
എണ്ട്രിയിലേക്കാണല്ലോ!
താളിലേക്കുള്ള
*ഓർമ്മപ്പെടുത്തൽ...*
വിക്കിസംഗമോത്സവം 2012 ലേക്കുള്ള ലോഗോ തെരഞ്ഞെടുപ്പ് തുടങ്ങിക്കഴിഞ്ഞു.
എല്ലാവരും അവരവരുടെ വോട്ട് മറക്കാതെ രോഖപ്പെടുത്തുമല്ലോ.
ലോഗോ തെരഞ്ഞെടുപ്പ് പേജിലേക്കുള്ള
ലിങ്ക്.<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8…
2012/2/7 Rajesh K <rajeshodayanchal(a)gmail.com>
പ്രിയരേ,
2012 ഏപ്രിൽ 21, 22 തീയതികളിൽ കൊല്ലത്ത് വെച്ചു നടക്കുന്ന വിക്കിസംഗമോത്സവം
2012 -ന്റെ ലോഗോയ്ക്കായി ചില അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഈ പേജിൽ അവ
കൊടുത്തിരിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4…8B>.
നാളെ മുതൽ (8th ഫെബ്രുവരി) ഇതിൻമേലുള്ള വോട്ടെടുപ്പ് തുടങ്ങും, അടുത്ത
അഞ്ചുദിവസങ്ങളിലായി 12 ആം തീയതി വരെ നമുക്കിതു നടത്താം. വോട്ടുകളുടെ
അടിസ്ഥാനത്തിൽ 13 നു രാവിലെതന്നെ ലോഗോ തെരഞ്ഞെടുക്കുകയും ചെയ്യാം.
- താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും വോട്ടും ഇഷ്ടപ്പെട്ട ലോഗോയുടെ
കീഴിൽ രേഖപ്പെടുത്തുവാൻ മറക്കരുത്.
- ഒരാൾ ഒരു വോട്ട് മാത്രം ചെയ്യുക.
- ഇനിയും നല്ല ലോഗോസ് അപ്ലോഡ് ചെയ്യാൻ അവസരമുണ്ട്.
*സമയക്രമം*
വോട്ടെടുപ്പു തുടങ്ങുന്ന സമയം : 8th ഫെബ്രുവരി രാവിലെ മുതൽ
വോട്ടെടുപ്പ് അവസാനിക്കുന്ന സമയം : 12th ഫെബ്രുവരി രാത്രി 11 മണി
തെരഞ്ഞെടുപ്പു ഫലം പ്രസിദ്ധീകരിക്കുന്നത് : 13th ഫെബ്രുവരി
എല്ലാവരുടേയും സജീവസാന്നിധ്യം ഉണ്ടാവുമല്ലോ!!
രാജേഷ് കെ ഒടയഞ്ചാൽ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l