ഡെക്കാന്‍ ക്രോണിക്കിളില്‍ വാര്‍ത്ത വന്നിട്ടുണ്ട്....
2012/7/25 Rajesh K rajeshodayanchal@gmail.com
*മുന്‍പ് അയച്ച പത്രക്കുറിപ്പില്‍ ചെറിയ തിരുത്ത് ഉണ്ട്* ഇന്ത്യന്‍ വിക്കിപീഡിയകളില്‍ 25000 ലേഖനങ്ങള്‍ പൂര്‍ത്തീകരിച്ച *അഞ്ചാമത്തെ *വിക്കിപീഡിയ ആണു് മലയാളം. മുമ്പ് അയച്ച മെയിലില്‍ അത് ആറാമതാണ് എന്നായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ തിരുത്തിയിട്ടുണ്ട്. *തെലുങ്ക്, ഹിന്ദി, മറാഠി, തമിഴു്* എന്നീ ഭാഷകളായാണ് മലയാളത്തിനു മുന്നില്‍ ഉള്ളത്.
മടിച്ചു നില്‍ക്കാതെ എത്രയും പെട്ടന്ന് ഈ വാര്‍ത്ത പത്രമാധ്യമങ്ങളില്‍ വരാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുമല്ലോ...
To: Wikipedia wikiml-l@lists.wikimedia.org
പ്രിയരേ, മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ അതിന്റെ ബാലാരിഷ്ടതകല്‍ പിന്നിട്ട് മുന്നേറുകയാണല്ലോ. ഈ അടുത്ത് നമുക്ക് നാഴികക്കല്ലായി കരുതാവുന്ന തരത്തില്‍ മലയാളം വിക്കിപീഡിയയില്‍ 25000 ലേഖനങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അതിനു വേണ്ടി തയ്യാറാക്കിയ പത്രക്കുറിപ്പ് ഈ മെയിലിനോടൊപ്പം പിഡിഎഫ് ഫോര്‍മാറ്റില്‍ അറ്റച്ച് ചെയ്തിരിക്കുന്നതു കാണുക. ഇത് പരമാവധി പത്രമാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുവാന്‍ ഏവരും ശ്രദ്ധിക്കുമല്ലോ.
Rajesh K Odayanchal *Bangalore | +91 - 7829333365*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l