ഡെക്കാന്‍ ക്രോണിക്കിളില്‍ വാര്‍ത്ത വന്നിട്ടുണ്ട്....

2012/7/25 Rajesh K <rajeshodayanchal@gmail.com>
മുന്‍പ് അയച്ച പത്രക്കുറിപ്പില്‍ ചെറിയ തിരുത്ത് ഉണ്ട്
ഇന്ത്യന്‍ വിക്കിപീഡിയകളില്‍ 25000 ലേഖനങ്ങള്‍ പൂര്‍ത്തീകരിച്ച അഞ്ചാമത്തെ വിക്കിപീഡിയ ആണു് മലയാളം. മുമ്പ് അയച്ച മെയിലില്‍ അത് ആറാമതാണ് എന്നായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ തിരുത്തിയിട്ടുണ്ട്. തെലുങ്ക്‌, ഹിന്ദി, മറാഠി, തമിഴു് എന്നീ ഭാഷകളായാണ് മലയാളത്തിനു മുന്നില്‍ ഉള്ളത്.

മടിച്ചു നില്‍ക്കാതെ എത്രയും പെട്ടന്ന് ഈ വാര്‍ത്ത പത്രമാധ്യമങ്ങളില്‍ വരാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുമല്ലോ...


To: Wikipedia <wikiml-l@lists.wikimedia.org>



പ്രിയരേ,
മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ അതിന്റെ ബാലാരിഷ്ടതകല്‍ പിന്നിട്ട് മുന്നേറുകയാണല്ലോ. ഈ അടുത്ത് നമുക്ക് നാഴികക്കല്ലായി കരുതാവുന്ന തരത്തില്‍ മലയാളം വിക്കിപീഡിയയില്‍ 25000 ലേഖനങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അതിനു വേണ്ടി തയ്യാറാക്കിയ പത്രക്കുറിപ്പ് ഈ മെയിലിനോടൊപ്പം പിഡിഎഫ് ഫോര്‍മാറ്റില്‍ അറ്റച്ച് ചെയ്തിരിക്കുന്നതു കാണുക. ഇത് പരമാവധി പത്രമാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുവാന്‍ ഏവരും ശ്രദ്ധിക്കുമല്ലോ.


Rajesh K Odayanchal
Bangalore  |  +91 - 7829333365


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
സ്നേഹപൂര്‍വ്വം നവനീത്....

http://kizhakkunokkiyandram.blogspot.com/
കിഴക്കുനോക്കിയന്ത്രം    സന്ദര്‍ശിക്കുക
http://sciencemirror.blogspot.com
ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക