ആ ലേഖനം മലയാളം വിക്കിപീഡിയയിലേതല്ലല്ലൊ? അത് മലയാളം സർവ്വവിജ്ഞാനകോശത്തിലേതല്ലേ? മലയാളം വിക്കിപീഡിയയിലെ അദ്വൈതം എന്ന ലേഖനം ഇതാണ്http://ml.wikipedia.org/wiki/Advaita_Vedanta.
രണ്ടും മീഡിയ വിക്കി സോഫ്റ്റ്വെയർ ഉപയോഗിക്കുന്നു എന്നതൊഴിച്ചാൽ മലയാളം സർവ്വവിജ്ഞാനകോശത്തിനു http://mal.sarva.gov.in മലയാളം വിക്കിപീഡിയയുമായോ അതു നടത്തുന്ന വിക്കിമീഡിയ ഫൗണ്ടേഷനുമായോ യാതൊരു ബന്ധവുമില്ല.
അനൂപ്
2010/9/29 Raghuraj A raghunandanam@gmail.com
സുഹൃത്തുക്കളേ,
വിക്കിപീഡിയയില്‍ ലേഖനമെഴുതുന്നവര്‍ ആരാണിതെഴുതിയതെന്നു സൂചിപ്പിക്കുന്ന പതിവില്ലല്ലോ? (പലര് ചേര്‍ന്നാണ് ലേഖനമുണ്ടാവുന്നതെന്നതുകൊണ്ടാണിതെന്നറിയാം) ഇന്ന് അദ്വൈതംhttp://mal.sarva.gov.in/index.php/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%B5%E0%B5%88%E0%B4%A4%E0%B4%82എന്ന സുദീര്‍ഘമായ ലേഖനം വായിച്ചപ്പോള്‍ അതിന്റെ അവസാനം ഡോ. ഈ.ഐ. വാര്യര്‍ എന്ന് ചേര്ത്തിരിക്കുന്നതുകണ്ടു. ഇത് പിന്തുടരേണ്ട രീതിയാണോ?
കണ്ട് പരിചയിച്ചിട്ടില്ലാത്തതുകൊണ്ട് ചോദിച്ചു എന്നുമാത്രം! അദ്ദേഹത്തോട് ബഹുമാനക്കുറവോ മതിപ്പുകുറവോ കൊണ്ടല്ല!
രഘു
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l