ആ ലേഖനം മലയാളം വിക്കിപീഡിയയിലേതല്ലല്ലൊ? അത് മലയാളം സർ‌വ്വവിജ്ഞാനകോശത്തിലേതല്ലേ? മലയാളം വിക്കിപീഡിയയിലെ അദ്വൈതം എന്ന ലേഖനം ഇതാണ്.

രണ്ടും മീഡിയ വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു എന്നതൊഴിച്ചാൽ മലയാളം സർ‌വ്വവിജ്ഞാനകോശത്തിനു മലയാളം വിക്കിപീഡിയയുമായോ അതു നടത്തുന്ന വിക്കിമീഡിയ ഫൗണ്ടേഷനുമായോ യാതൊരു ബന്ധവുമില്ല.

അനൂപ്‌

2010/9/29 Raghuraj A <raghunandanam@gmail.com>
സുഹൃത്തുക്കളേ,

വിക്കിപീഡിയയില്‍ ലേഖനമെഴുതുന്നവര്‍ ആരാണിതെഴുതിയതെന്നു സൂചിപ്പിക്കുന്ന പതിവില്ലല്ലോ?
(പലര്‍ ചേര്‍ന്നാണ് ലേഖനമുണ്ടാവുന്നതെന്നതുകൊണ്ടാണിതെന്നറിയാം)
ഇന്ന് അദ്വൈതം എന്ന സുദീര്‍ഘമായ ലേഖനം വായിച്ചപ്പോള്‍ അതിന്റെ അവസാനം ഡോ. ഈ.ഐ. വാര്യര്‍ എന്ന്  ചേര്‍ത്തിരിക്കുന്നതുകണ്ടു. ഇത് പിന്‍‌തുടരേണ്ട രീതിയാണോ?

കണ്ട് പരിചയിച്ചിട്ടില്ലാത്തതുകൊണ്ട് ചോദിച്ചു എന്നുമാത്രം!
അദ്ദേഹത്തോട് ബഹുമാനക്കുറവോ മതിപ്പുകുറവോ കൊണ്ടല്ല!

രഘു


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop P
www.anoopp.in