മലയാളം ഇന്‍സ്ക്രിപ്റ്റ് 2 കസ്റ്റമൈസ് ചെയ്യണമെന്ന വാദം ഒരു ഭാഗത്തു നടക്കുമ്പോള്‍
അതിപ്പോഴും ഗവണ്മെന്റ് തലത്തില്‍ ഡ്രാഫ്റ്റ് ആണെന്നും ഗവണ്മെന്റ്
അംഗീകൃതമല്ലെന്നും അതില്‍ മലയാളികളുടെ ഭാഗത്തുനിന്നും എന്തിടപെടല്‍
നടത്തിയെന്നും ഇന്‍സ്ക്രിപ്റ്റ് മാറ്റണമെങ്കില്‍ എന്തു തരത്തിലുള്ള
ഇടപെടലാണു് നടത്തേണ്ടതെന്നും ഉള്ള വ്യക്തിപരമായ അഭിപ്രായമാണു് ആണു്
ഇവിടെ പങ്കു വെച്ചതു് .
പ്രവീണ്‍ പി യും ഷിജുവും മാത്രം പറഞ്ഞാല്‍ വിക്കിപീഡിയ ക്കാരുടെ
അഭിപ്രായമാവുകയും മറ്റുള്ളവര്‍ പറയുന്നതു് അവരുടെ വിക്കിക്കുപുറത്തുള്ള
അഫിലിയേഷനുകളുടെ മാത്രം പുറത്തുമാത്രമേ എണ്ണപ്പെടുകയുള്ളൂ എന്നും ആണു്
കുറെക്കാലമായി ഈ രണ്ടു പേരും പറഞ്ഞുകൊണ്ടിരിക്കുന്നതു് .
ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട രണ്ടു സമൂഹങ്ങള്‍ക്കിടയില്‍ അനാവശ്യമായ
ശത്രുതാനിര്മ്മാണമാണു് കാലങ്ങളായി പ്രവീണ്‍ പി യുടെ അജണ്ട എന്നു ഞാന്‍
പണ്ടേ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണു് . ഷിജുവിനെപ്പോലുള്ളവരും
അത്തരത്തിലുള്ള സഹവര്‍ത്തിത്ത്വത്തിന്റെ ഇടം നശീകരിക്കുന്ന
പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്ക്കുന്നതും അപലപനീയമാണു്. സൃഷ്ടിപരമായ
ഈ ചര്‍ച്ചയെ എങ്ങനെ ഇവര്‍ രണ്ടുപേരും ചേര്‍ന്നു് നശിപ്പിച്ചു എന്നതു
മാത്രം നോക്കിയാല്‍ ഇതു മനസ്സിലാക്കാവുന്നതേ ഉള്ളൂ . ഇന്‍സ്ക്രിപ്റ്റ് 2
നെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അതിന്റെ പ്രശ്നങ്ങളുടെ സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങ് ഡൊക്യുമെന്റ് ചെയ്ത പ്രശ്നങ്ങളുടെ ലിങ്കോടു കൂടി , അതു
യു എല്‍ എസ്സില്‍ വന്ന ചരിത്രവും സ്റ്റാന്‍ഡേര്‍ഡൈസേഷന്റെ ഇന്നത്തെ
സ്ഥിതിയും പറയുന്ന ക്രിയാത്മകമായ ഒരു ഇടപെടലിനെ സ്റ്റാമ്പടിച്ചു വിഷയം
വ്യക്തികളിലോട്ടും സ്വന്തം ഈഗോ പ്രശ്നങ്ങളിയോട്ടും മാറ്റുന്ന പ്രവീണ്‍
പിയുടേയും ഷിജുവിന്റെയും ഇടപെടല്‍ ഏതു വിക്കിപീഡിയ തത്വങ്ങളനുസരിച്ചാണു്.
അതുപോലെ വിക്കിമീഡിയ ഫൌണ്ടേഷനില്‍ ലാന്‍ഗേജ് എഞ്ചിനീയറിങ്ങ് ടീമിലെ ഒരംഗം
മാത്രമായ സന്തോഷിനെ ആ ടീമിന്റെയും വിക്കിമീഡിയ സാങ്കേതികവിഭാഗത്തിന്റെയും
തീരുമാനങ്ങളുടെയും ഫൌണ്ടേഷന് തീരുമാനിച്ച ജോലി ചെയ്യുന്നതിന്റെയും
പേരില്‍ വ്യക്തിപരമായി ആക്രമിക്കുന്നതു് എന്തുരീതിയാണു്? സന്തോഷ്
ജോലിക്കുപുറത്തുള്ള സമയം മലയാളം കമ്പ്യൂട്ടിങ്ങില്‍ നടത്തുന്ന ഇടപെടലും
ഇത്രയും പറഞ്ഞതു് ഒരു വിക്കിപ്രവര്ത്തകനെന്ന രീതിയില്‍ എന്റെ
വ്യക്തിപരമായ അഭിപ്രായമാണു്
ഇനി ഈ വിഷയത്തില്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഔദ്യോഗികമായ
അഭിപ്രായം ഇതാണു്.
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു് വിക്കിപീഡിയ യുഎല്‍എസ്
ഉപയോഗിക്കണമെന്നോ , വെബ്ഫോണ്ട് ഉപയോഗിക്കണമെന്നോ മീര ഉപയോഗിക്കണമെന്നോ
യാതൊരു അഭിപ്രായവുമില്ല. ഞങ്ങളതില്‍ കക്ഷിയുമല്ല. വിക്കിമീഡിയ ഫൌണ്ടേഷനും
വിക്കിപ്രവര്ത്തകരും മാത്രമാണു് അതില്‍ തീരുമാനമെടുക്കേണ്ടവര്‍ .
മലയാളത്തില്‍ ആദ്യമായി വെബ്ഫോണ്ടുകള്‍ ലഭ്യമാക്കി തുടങ്ങിയവര്‍ എന്ന
രീതിയില്‍(http://silpa.org.in/Webfonts) ഞങ്ങള്‍ക്ക് വെബ്ഫോണ്ടു
കൊണ്ടുവരുന്ന മാറ്റത്തെക്കുറിച്ചും അതു് എങ്ങനെ ഉപയോക്താക്കള്‍ക്ക്
സൌകര്യപ്രദമാവുമെന്നും വ്യക്തമായ ധാരണയുണ്ട്. വിക്കിമീഡിയ ലാംഗേജ്
എഞ്ചിനീയറിങ്ങ് ടീമിന്റെ യു.എല്‍.എസ് എന്ന പ്രൊഡക്റ്റില്‍
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു് യാതൊരു പങ്കും ഇതുവരെ ഇല്ല.
അതുപോലെ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ആവശ്യപ്പെട്ടിട്ടല്ല
മലയാളത്തില്‍ ഏറ്റവും പ്രചാരമുള്ള സ്ക്രീന്ഫോണ്ടായി മീര മാറിയതു് .മീര
ഉപയോഗിക്കുന്ന ഒരു ഓണ്‍ലൈന്‍ പത്രക്കാരോടും മീര ഉപയോഗിക്കാന്‍
ഞങ്ങളാവശ്യപ്പെട്ടിട്ടില്ല . അതു സ്വാഭാവികമായി സംഭവിച്ചതാണു്. ഇവിടെ
പലയിടത്തും മീര ബഗ്ഗിയാണു് എന്ന അഭിപ്രായം കണ്ടു.(എന്നാല്‍
എന്തുബഗ്ഗെന്നു പറയുന്നുമില്ല.) അങ്ങനെയുള്ള അഭിപ്രായങ്ങള്‍
ഉണ്ടെങ്കില്‍ അതു് തെളിവു സഹിതം വിശദീകരണത്തോടെ സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങിന്റെ സാവന്നയില്‍ ഫയല്‍ ചെയ്താല്‍
(
https://savannah.nongnu.org/bugs/?func=additem&group=smc)
തുടര്‍ന്നുള്ള വെര്‍ഷനുകളില്‍ പരിഹരിക്കുന്നതാണു്. മലയാളം വിക്കിപീഡിയ
പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഇത്തരം ക്രിയാത്മക ഇടപെടലുകളാണു്
പ്രതീക്ഷിക്കുന്നതു് .
ഇതു പറയുന്നതു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിലെ ഒരു പ്രൊജക്റ്റ്
അഡ്മിന് എന്ന രീതിയിലാണു്.
On 6/24/13, praveenp <me.praveen(a)gmail.com> wrote:
On Monday 24 June 2013 12:14 AM, Sebin Jacob wrote:
This is going too much. You are questioning the integrity of someone
who had done more than his fair share into language computing. This
has nothing to do with SMC. Inscript is not a standard introduced by
SMC. it's CDAC's proposal backed by the government. There was only smc
to raise critique against the half baked standard. We didn't find
praveen intervening in it. Late. Jinesh KJ single handedly wrote most
of the critiques. It was posted for public scrutiny and no one outside
the development community offered any feedback.
Santhosh's contribution to language computing and his work in
wikipedia are entirely different things.
While atomic chillus were pushed into malayalam wiki, everybody stood
by the newly introduced code points aka standard. Now why not you
stand for the proposed inscript standard here? Isn't that pure hypocrisy?
I have a piece of advice for you. Don't be a prick in your own ass.
ഞാനല്ല ഇവിടെ എസ്.എം.സി.യുടെ തീരുമാനങ്ങളും അഭിപ്രായങ്ങളും ഒന്നും
കൊണ്ടുവന്നത്.
എസ്.എം.സി.യുടെ തീരുമാനം എന്തോ മഹത്തരമാണെന്നും അത് വിക്കിമീഡിയർ
അംഗീകരിക്കുന്നതാണ്
നല്ലതെന്നും അനിവർ തന്നെയാണ് എന്റെ കുറിപ്പിനു കാരണമായ പോസ്റ്റിൽ പറഞ്ഞ്
വെച്ചിരിക്കുന്നത്,
അല്ലാതെ യു.എൽ.എസി.ൽ ഇത് മാറ്റം വരുത്താൻ ഇടയില്ലെന്ന് എപ്രകാരമോ അനിവാറിന്
അറിയുക തന്നെ
ചെയ്യാം.
({{cquote|ഇന്ത്യാഗവണ്മെന്റ് അംഗീകരിക്കാത്ത ഒരു സ്റ്റാന്‍ഡെര്‍ഡ്
ഒഴിവാക്കുന്നതാണു്
അഭികാമ്യം , മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ വിക്കിമീഡിയ പ്രവര്‍ത്തകരും ഈ
വിഷയത്തിനു
പരിഹാരം കാണാന്‍ ഗവണ്മെന്റ് തലത്തില്‍ ഇടപെട്ട് പ്രവര്‍ത്തിക്കൂ}}-അനിവാർ
എന്തായാലും അങ്ങനെയൊരു ബാദ്ധ്യത എന്തായാലും വിക്കിമീഡിയർക്കില്ലെന്നു മാത്രമേ
ഞാൻ
പറഞ്ഞിട്ടുള്ളു. സന്തോഷിനെ പറ്റിയും ഞാനിതുവരെ ഒന്നും പറഞ്ഞിരുന്നില്ല. സത്യം
പറഞ്ഞാൽ
മലയാളിയായ ഒരു ഡെവലപ്പർ വിക്കിമീഡിയയിലെത്തിയപ്പോൾ സന്തോഷിച്ചവരാണെല്ലാവരും.
പിന്നീടെന്തായി എന്ന് ഞാനായിട്ട് പറയേണ്ട കാര്യമില്ലല്ലോ. തമിഴർ ഒരു സജീവ
സമൂഹമായതിനാൽ
അവർ മാത്രമേ പ്രത്യക്ഷത്തിലൊരു നിലപാടെടുത്തിട്ടുള്ളു, എന്നു കരുതി
മറ്റുള്ളവരെല്ലാം
യു.എൽ.എസി.നെ പിന്തുണയ്ക്കുകയാണെന്ന് തെറ്റിദ്ധരിക്കരുത്. പറ്റുമെങ്കിൽ ഓരോ
ഭാഷാ സമൂഹത്തിലും
സെബിൻ ഒന്ന് അന്വേഷിച്ച് നോക്കുക. ആരൊക്കെ എവിടൊക്കെ മാന്തണം മാന്ത്രഅത്
എന്നൊക്കെ ജ്ഞാനമുള്ള
സെബിനതത്ര ബുദ്ധിമുട്ടായി വരില്ല. :-)
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
"[It is not] possible to distinguish between 'numerical' and
'nonnumerical'
algorithms, as if numbers were somehow different from other kinds of precise
information." - Donald Knuth