On Monday 24 June 2013 09:56 AM, Anivar Aravind wrote:
പ്രതികരണങ്ങളൊന്നും വന്നതുമില്ല. പിന്നെ മീരയില്‍
ബഗ്ഗുണ്ടെന്ന പോലുള്ള
ഒരു ബഗ്ഗുപോലും ചൂണ്ടിക്കാട്ടാതെയുള്ള താങ്കളുടെ മറുപടി പോലും
അര്‍ഹിക്കാത്ത പ്രതികരണമാണു് കണ്ടതു് .
ഒരു ആവശ്യവുമില്ലാതെ കിട്ടുന്ന വെബ്ഫോണ്ട്സിൽ, സ്വതേ തള്ളിത്തരുന്ന മീരയിലെ ബഗുകൾ
(ഉണരുകയേയില്ലെന്ന് വാശിപിടിക്കുന്നവർക്ക്): (1) വിൻഡോസിൽ ഫോണ്ട് വായിക്കാനാകാത്തത്ര,
താളുകളുടെ രൂപഘടനയെ ബാധിക്കുന്നത്ര ചെറുതാണ്. എക്സ്.പി. ഉപയോഗിച്ചപ്പൊഴാണ് കണ്ടത്.
(2) ഉബുണ്ടു, മിന്റ് തുടങ്ങിയ ആൾക്കാർ ഉപയോഗിക്കുന്ന ജനപ്രിയ വിതരണങ്ങളിൽ ഫോണ്ടുകളിൽ
ചില്ലുകളില്ല, അതുകൊണ്ട് തന്നെ ഫോണ്ട് അപ്ഡേറ്റ് ചെയ്താൽ മാത്രമേ, മുമ്പ് ഒരു
കുഴപ്പവുമില്ലാതെ
വിക്കിമീഡിയ സംരംഭങ്ങൾ ഉപയോഗിച്ചിരുന്നവർക്കും, ഇപ്പോൾ പ്രശ്നരഹിതമായി കാണാനാവൂ. (ഫോണ്ട്
ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാണെങ്കിൽ എന്തിനാണ് യു.എൽ.എസ്. എന്ന ചോദ്യം ചോദിക്കുന്നില്ല.)
അതിനു പോലും സ്വതന്ത്രമലയാളം
കമ്പ്യൂട്ടിങ്ങിനെ പ്രതിനിധീകരിച്ചു ഞാന്‍ മറുപടി തന്നു കഴിഞ്ഞു.
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ മറുപടിയേക്കാളും ഇവിടെ പ്രധാനം ഉപയോഗക്ഷമതയാണ്.