*ഇതിനു തുടക്കം മുതൽ ചുക്കാൻ പിടിച്ച ഷിജുവിന് അഭിനന്ദനങ്ങൾ..............*
2011/4/26 നിരക്ഷരന് | Manoj Ravindran manojravindran@gmail.com
Great !!!
2011/4/26 Shiju Alex shijualexonline@gmail.com
വിക്കി സംരംഭങ്ങളിലേക്ക് സ്വതന്ത്രചിത്രങ്ങൾ ചേർക്കുന്ന ആഘോഷമായ മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നുhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81എന്ന വിക്കിപദ്ധതി *വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു*. 2011 ഏപ്രിൽ 2നു തുടങ്ങിയ പദ്ധതി ഏപ്രിൽ 25നു് അവസാനിച്ചപ്പോൾ 24 ദിവസം കൊണ്ട് 2157 സ്വതന്ത്രചിത്രങ്ങൾ ആണു് നമ്മൾ മലയാളികൾ വിക്കിമീഡിയ കോമൺസിലേക്ക് അപ്ലോഡ് ചെയ്തത്. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ഉള്ള മലയാളികൾ ഈ ആഘോഷത്തിന്റെ ഭാഗമായി എന്നത് എടുത്ത് പറയേണ്ടതാണൂ്. അപ്ലോഡ് ചെയ്ത പ്രമാണങ്ങൾ ഒക്കെ ഇവിടെ കാണാംhttp://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2011_April.
ലോക വിക്കിസമൂഹങ്ങൾക്ക് (പ്രത്യേകിച്ച് ഇന്ത്യയിലെ മറ്റ് ഭാഷാവിക്കി സമൂഹങ്ങൾക്ക്) മാതൃകയായി തീർന്ന ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാ വിക്കിസ്നേഹികൾക്കും അഭിനന്ദനങ്ങൾ. വിക്കിയെ സ്നേഹിക്കുന്നു എങ്കിലും ലേഖനം എഴുതാനുള്ള താല്പര്യം ഇല്ലാത്തത് മൂലം വിക്കി പ്രവർത്തനത്തിൽ നിന്ന് മാറി നിന്നിരുന്ന നിരവധി പേർ ഈ പദ്ധതിയിലൂടെ സ്വതന്ത്രവിജ്ഞാനം പരിപോഷിപ്പിക്കുന്നതിൽ പങ്കാളികളായി.
ഓരോരുത്തരും അപ്ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം, രാജ്യം തിരിച്ചുള്ള ചിത്രങ്ങളുടെ എണ്ണം തുടങ്ങിയവയുടെ ഒക്കെ കണക്കെടുക്കാൻ താമസിക്കും. അപ്ലോഡ് ചെയ്ത ചിത്രങ്ങൾ വർഗ്ഗീകരിക്കുക, വൃത്തിയാക്കുക (ഉദാ: ലൈസൻസ് പ്രശ്നങ്ങൾ പരിഹരിക്കുക, വൈജ്ഞാനിക സ്വഭാവമില്ലാത്തവ ഒഴിവാക്കുക), ചിത്രങ്ങൾ തക്കതായ ലേഖനങ്ങളിൽ ചെർക്കുക തുടങ്ങിയ പണികൾ ഒക്കെ ബാക്കിയാണു്. ഇതിലൊക്കെ സഹായിക്കാൻ താല്പര്യം ഉള്ളവരുടെ സഹായം അഭ്യർത്ഥിക്കുന്നു. താല്പര്യമുള്ളവർ* ഈ താളിൽhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%B9%E0%B4%A3%E0%B4%82
- ഒപ്പ് വെക്കുക.
ഈ പദ്ധതി കഴിഞ്ഞു എന്നത് കൊണ്ട് കോമൺസിലേക്കുള്ള അപ്ലോഡിങ്ങ് ആരും ദയവായി നിറുത്തരുത്. ഇതേ പോലുള്ള പദ്ധതികൾ ഇല്ലെങ്കിൽ പോലും വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ കോമൺസിലേക്ക് നിരന്തരം അപ്ലോഡ് ചെയ്യപ്പെടേണ്ടതാണു്. ഈ പദ്ധതി വമ്പൻ വിജയം ആയതിനാൽ പ്രത്യേക വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങൾ കോമൺസിലേക്ക് അപ്ലോഡ് ചെയ്യാൻ ഉള്ള പദ്ധതികൾ നമുക്ക് ഭാവിയിൽ ആലോചിക്കാം എന്ന് തോന്നുന്നു.
ഷിജു
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l