വിക്കി സംരംഭങ്ങളിലേക്ക് സ്വതന്ത്രചിത്രങ്ങൾ
ചേർക്കുന്ന ആഘോഷമായ മലയാളികൾ
വിക്കിപീഡിയയെ
സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%…
വിക്കിപദ്ധതി
*വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു*. 2011 ഏപ്രിൽ 2നു തുടങ്ങിയ പദ്ധതി
ഏപ്രിൽ 25നു് അവസാനിച്ചപ്പോൾ 24 ദിവസം കൊണ്ട് 2157 സ്വതന്ത്രചിത്രങ്ങൾ ആണു്
നമ്മൾ മലയാളികൾ വിക്കിമീഡിയ കോമൺസിലേക്ക് അപ്ലോഡ് ചെയ്തത്. ലോകത്തിന്റെ എല്ലാ
ഭാഗത്ത് നിന്നും ഉള്ള മലയാളികൾ ഈ ആഘോഷത്തിന്റെ ഭാഗമായി എന്നത് എടുത്ത്
പറയേണ്ടതാണൂ്. അപ്ലോഡ് ചെയ്ത പ്രമാണങ്ങൾ ഒക്കെ ഇവിടെ
കാണാം<http://commons.wikimedia.org/wiki/Category:Malayalam_loves_Wikimed…il>.
ലോക വിക്കിസമൂഹങ്ങൾക്ക് (പ്രത്യേകിച്ച് ഇന്ത്യയിലെ മറ്റ് ഭാഷാവിക്കി
സമൂഹങ്ങൾക്ക്) മാതൃകയായി തീർന്ന ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാ
വിക്കിസ്നേഹികൾക്കും അഭിനന്ദനങ്ങൾ. വിക്കിയെ സ്നേഹിക്കുന്നു എങ്കിലും ലേഖനം
എഴുതാനുള്ള താല്പര്യം ഇല്ലാത്തത് മൂലം വിക്കി പ്രവർത്തനത്തിൽ നിന്ന് മാറി
നിന്നിരുന്ന നിരവധി പേർ ഈ പദ്ധതിയിലൂടെ സ്വതന്ത്രവിജ്ഞാനം
പരിപോഷിപ്പിക്കുന്നതിൽ പങ്കാളികളായി.
ഓരോരുത്തരും അപ്ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം, രാജ്യം തിരിച്ചുള്ള
ചിത്രങ്ങളുടെ എണ്ണം തുടങ്ങിയവയുടെ ഒക്കെ കണക്കെടുക്കാൻ താമസിക്കും. അപ്ലോഡ്
ചെയ്ത ചിത്രങ്ങൾ വർഗ്ഗീകരിക്കുക, വൃത്തിയാക്കുക (ഉദാ: ലൈസൻസ് പ്രശ്നങ്ങൾ
പരിഹരിക്കുക, വൈജ്ഞാനിക സ്വഭാവമില്ലാത്തവ ഒഴിവാക്കുക), ചിത്രങ്ങൾ തക്കതായ
ലേഖനങ്ങളിൽ ചെർക്കുക തുടങ്ങിയ പണികൾ ഒക്കെ ബാക്കിയാണു്. ഇതിലൊക്കെ സഹായിക്കാൻ
താല്പര്യം ഉള്ളവരുടെ സഹായം അഭ്യർത്ഥിക്കുന്നു. താല്പര്യമുള്ളവർ* ഈ
താളിൽ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
* ഒപ്പ് വെക്കുക.
ഈ പദ്ധതി കഴിഞ്ഞു എന്നത് കൊണ്ട് കോമൺസിലേക്കുള്ള അപ്ലോഡിങ്ങ് ആരും ദയവായി
നിറുത്തരുത്. ഇതേ പോലുള്ള പദ്ധതികൾ ഇല്ലെങ്കിൽ പോലും വൈജ്ഞാനികസ്വഭാവമുള്ള
ചിത്രങ്ങൾ കോമൺസിലേക്ക് നിരന്തരം അപ്ലോഡ് ചെയ്യപ്പെടേണ്ടതാണു്. ഈ പദ്ധതി വമ്പൻ
വിജയം ആയതിനാൽ പ്രത്യേക വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങൾ കോമൺസിലേക്ക്
അപ്ലോഡ് ചെയ്യാൻ ഉള്ള പദ്ധതികൾ നമുക്ക് ഭാവിയിൽ ആലോചിക്കാം എന്ന് തോന്നുന്നു.
ഷിജു
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: