I think we can use this in "wiki chollukal" project.
*
അത്തള പിത്തള തവളാച്ചി-പാട്ടുകള്‍*
1.
അത്തള പിത്തള തവളാ*ച്ചി
ചുക്കുമേലിരിക്കണ ചൂലാപ്പ്
മറിയം വന്ന് വിളക്കൂതി
ഗുണ്ടാ മണി സാറാ പീറാ ഗോട്ട്.
ഗോട്ട് അടിച്ച് കൈ മലര്*ത്തി വച്ച് കളി തുടരുന്നു
2.
അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്
ചീപ്പ് വെള്ളം താറാമ്മെള്ളം താറാമ്മക്കള കയ്യേലൊരു ബ്ലാങ്ക്
അക്കര നിക്കണ ചക്കരപ്രാവിന്റെ കയ്യോ കാലോ ഒന്നോ രണ്ടോ
വെട്ടിക്കുത്തി മടക്കിട്ട്.
3.
ഞ-നൊ-രു-മ-നു-ഷ്യ-നെ ക-ണ്ടു
അ-യാ-ളു-ടെ നി-റം എ-ന്ത്?
(പച്ച) പ-ച്ച. (ച്ച തൊട്ട വിരല്‍* ഔട്ട്)
4.
ഒന്ന്, രണ്ട്, മൂന്ന്, നാല്
അഞ്ച്, ആര്, ഏഴ്, എട്ട്
എട്ടും മുട്ടും താമരമൊട്ടും
വടക്കോട്ടുള്ള അച്ഛനുമമ്മയും
പൊ-ക്കോ-ട്ടെ.
5.
നാരങ്ങാ പാല്
ചൂട്ടയ്ക്ക് രണ്ട്
ഇലകള്‍* പച്ച
പൂക്കള്‍* മഞ്ഞ
ഓടി വരുന്ന
<>(വരുന്ന ആളുടെ പേര്)<> പിടിച്ചേ
6.
കട്ടുറുമ്പിന്റെ കാത് കുത്തിന്
കാട്ടിലെന്തൊരു മേളാങ്കം
7.
അത്തിള്* ഇത്തിള്‍* ബെന്തിപ്പൂ
സ്വര്*ഗ രാജാ പിച്ചിപ്പൂ
ബ്ലാം ബ്ലീം ബ്ലൂം
8.
ഉറുമ്പേ, ഉറുമ്പേ
ഉറുമ്പിന്റച്ഛന്* എങട്ട് പോയി?
ചാത്ത്ണ്ണാന്* പോയി
നെയ്യില്‍ വീണ് ചത്തും പോയി
കൈപ്പടത്തിന്റെ പുറകിലെ തൊലിയില്‍* നുള്ളി പിടിച്ച്,ഒന്നിനുമുകളില്‍* ഒന്നായി
എല്ലാവരും പിടിച്ച് ഒര്രു ഉയര്*ന്ന ഗോപുരം പോലെ പിടിച്ച്, ആട്ടീ, ചത്തും പോയി
എന്നു പറയുമ്പോള്‍* വിടണം.
9.
പിന്* പിന്* ദെസറപ്പിന്*
കൊച്ചിലോ ദെ അല്‍*മാസിന്*
ഹൌ ഹൌ തി കരബാവൊ
ബാ -തൊ- തിന്*
10.
ഉറുമ്പുറുമ്പിന്റെ കാതു കുത്ത്
അവിടന്നും കിട്ടീ നാഴിയരി
ഇവിടന്നും കിട്ടീ നാഴിയരി
അരി വേവിയ്ക്കാന്‍* വിറകിനു പോയി
വിറകേലൊരു തുള്ളി ചോരയിരുന്നു
ചോര കഴുകാന്‍* ആറ്റില്‍* പോയി
ആറ്റില്‍* ചെന്നപ്പോ വാളയെ കണ്ടു
വാളയെ പിടിയ്ക്കാന്‍* വള്ളിയ്ക്കു പോയി
വള്ളിയേ തട്ടീ തടു പുടു തടു പുടു തടു പുടൂ.
11.
മുറ്റത്തൊരു വാഴ നട്ടു.. വേലി കെട്ടി.. വെള്ളമൊഴിച്ചു.. കാവല്‍* നിര്*ത്തി.. വാഴ
കുലച്ചു.. കുല കള്ളന്* കൊണ്ടു പോയി.. കള്ളന്* പോയ വഴി അറിയോ.. ഇതിലേ ഇതിലേ..
കിക്കിളി കിക്കിളി..
12.
അരിപ്പോ തിരിപ്പോ തോരണിമംഗലം
പരിപ്പൂ പന്ത്രണ്ടാനേം കുതിരേം
കുളിച്ച് ജപിച്ച് വരുമ്പം
എന്തമ്പൂ?
മുരിക്കുമ്പൂ!
മുരിക്കി ചെരിക്കി കെടന്നോളെ
അണ്ണായെണ്ണ കുടിച്ചോളെ
അക്കരനിക്കണ മാടോപ്രാവിന്റെ
കയ്യോ കാ*ലോ രണ്ടാലൊന്ന്
കൊത്തിച്ചെത്തി
മടം കാട്ട്.
ഇത് പാടുമ്പോളെക്കും കൈ മലറ്ത്തിയിരിക്കണം.
13.
അരിപ്പ തരിപ്പ
താലിമംഗലം
പരിപ്പുകുത്തി
പഞ്ചാരെട്ട്
ഞാനുമെന്റെ
ചിങ്കിരിപാപ്പന്റെ
പേരെന്ത്???
(അവസാനം വന്ന ആള്* ഒരു പേരു പറയുന്നു - 'പ്രമോദ്' പിന്നെ ഓരോരുത്തരേയും
തൊട്ടുകൊണ്ട്)
പ്ര
മോ
ദ്
എ
ന്നാ
കു
ന്നു.
14.
അപ്പോം ചുട്ട്..അടേം ചുട്ട്
എലേം വാ*ട്ടി .. പൊതിം കെട്ടി
അമ്മൂമ അതേയ്..പോയ്..
ഏത്യേയ് പോയ്?
ഇതേയ്യ്..പോയ്.. ഇക്കിളി..കിളികിളി...
15.
ഒന്നാം കോരിക പൊന്നും തന്നാല്‍*
പെണ്ണിനെ തരുമോ പാണ്ഡവരേ
ഒന്നാം കോരിക പൊന്നും തന്നാല്‍*
ഏതും പോരാ സമ്മാനം
രണ്ടാം കോരിക പൊന്നും തന്നാല്‍*
പെണ്ണിനെ തരുമോ പാണ്ഡവരേ
രണ്ടാം കോരിക പൊന്നും തന്നാല്‍*
ഏതും പോരാ സമ്മാനം.
അങ്ങനെ പത്തു വരെ പാടും.
എന്നിട്ടും സമ്മാനം പോരാ എന്ന് പറഞ്ഞാല്‍* പിന്നെ പെണ്ണിനെയും കൊണ്ട് ഒരു
ഓട്ടമാണ്
16.
ചാമ്പേ റോസക്കാ
കൊല കൊലാ മുന്തിരിങ്ങാ
നരീ നരീ ചുറ്റിവാ
17.
ഡും ഡും ഡും
ആരാത്?
ഞാനാണ്
എന്തിനു വന്നു?
പന്തിനു വന്നു.
എന്ത് പന്ത്?
മഞ്ഞപ്പന്ത്
എന്ത് മഞ്ഞ?
മുക്കുറ്റി മഞ്ഞ
എന്ത് മൂക്കുറ്റി?
പീലി മൂക്കുറ്റി
എന്ത് പീലി?
കണ്*പീലി
എന്ത് കണ്ണ്?
ആനക്കണ്ണ്
എന്ത് ആന?
കാട്ടാന
എന്ത് കാട്?
പട്ടിക്കാട്.
എന്ത് പട്ടി?
പേപ്പട്ടി.
എന്ത് പേ?
പെപ്പരപേ!!
18.
അപ്പോം ചുട്ട് അടേം ചുട്ട്
അപ്പന്റെ വീട്ടില്‍* ഓണത്തിനു പോമ്പം
ആ*ട കല്ല്
ഈട മുള്ള്
ഈട നായിത്തീട്ടം
ഈട കോയിത്തീട്ടം
ഈട ഇക്കിളി കിളി കിളി
ഇതും പറഞ്ഞ് മുത്തശ്ശിമാറ് കുട്ടികളുടെ കക്ഷങ്ങളില്‍* ഇക്കിളികൂട്ടും.
ആട=അവിടെ,ഈട=ഇവിടെ:കണ്ണൂറ് ഭാഷ.
19.
ആകാശം ഭൂമി
ആലുമ്മെ കായ
ആന വിരണ്ടാ
അടുപ്പില്‍ പൂട്ടാം
20.
കള്ളും കുടിച്ച് കാട്ടില്‍* പോകാ?
ഉം.
കള്ളനെ കണ്ടാല്‍* പേടിക്ക്വ?
ഇല്ല.
ഫൂ' എന്നും പറഞ്ഞ് കണ്ണിലേക്ക് നോക്കി ഒറ്റ ഊതല്‍*.
കണ്ണു പൂട്ടിയാല്‍* പേടിച്ചു എന്നര്*ത്ഥം
21.
അണ്ടങ്ങ..മുണ്ടക്ക
ഡാമ ഡൂമ ഡസ്ക്കനിക്ക
കോക്കനിക്ക ഡെയ്..
അല്ലീ.മല്ലീ സെയ്.
പട്ടണങ്ക് പോ
22.
ജിമിക്കി ജിമിക്കി ജാനകി
വെള്ളം കോരാന്‍* പോയപ്പോള്‍*
അടുത്ത വീട്ടിലെ സായിപ്പ്
കണ്ണിറുക്കു കാണിച്ച്
എന്നാ മോളേ കല്യാണം
അടൂത്ത മാസം പത്തിന്
ഏതാമോളേ ചെക്കന്*
എക്സ്പ്രസ് ദിനകരന്*
23.
ആട്ടി കള
കാട്ടീ കള
നീട്ടി കള
പയ്യനെ
ഹൈലസമ്പിടി ഹൈലസ
24.
എന്തും പന്ത്?
ഏറും പന്ത്.
എന്തിനു കൊള്ളാം.
എറിയാന്‍* കൊള്ളാം.
ആരെ എറിയാന്‍*...........
എല്ലാവരേം എറിയാന്‍* .......എന്നാ പിടിച്ചോ.....
25.
ഉപ്പിനു പോകണവഴിയേതു ..
കായം കുളത്തിനു തെക്കെതു
(ഇതു മുഴുവന്‍* ഇല്ല എന്ന് തോന്നുന്നു)
26.
ആരാത്?
മാലാഖാ..
എന്തിനു വന്നു?
എഴുത്തിനു വന്നു...
എന്തെഴുത്ത്?
തലേലെഴുത്ത്...
എന്തു തല?
മൊട്ടത്തല...
എന്തു മൊട്ട?
കോഴിമൊട്ട...
എന്തുകോഴി?
കാട്ടു കോഴി...
എന്തു കാട്?
കുറ്റിക്കാട്?
എന്തു കുറ്റി?
കരണക്കുറ്റീ.. "ഠേ"
27.
എന്നെ വിളിച്ചോ?
വിളിച്ചു
ആര്*?
തെങ്ങിണ്റ്റെ ആര്*
എന്തു തെങ്ങ്*?
കൊന്നത്തെങ്ങ്*
എന്തു കൊന്ന?
കണിക്കൊന്ന
എന്തു കണി?
വിഷുക്കണി
എന്തു വിഷു?
മേട വിഷു
എന്തു മേട?
മണി മേട
എന്തു മണി?
28.
പൂപറിക്കാന്‍* പോരുമോ
ആരെ നിങ്ങല്‍*ക്കാവശ്യം
(ഒരു പേര്) ഞങ്ങള്‍*ക്കാവശ്യം
കൊണ്ട് പോണത് കാണട്ടമ്പിടി രാവിലേ
(പേര് പറഞ്ഞ ആളെ മറ്റേ ഗ്രൂപ്പ്*ക്കാര്* വലിച്ച് കൊണ്ട് പോകുന്നു)
29.
തങ്കപ്പന്* തലകുത്തി
ചന്തയ്ക്ക് പോയപ്പോള്‍*
തങ്കമ്മ പെറ്റത്
തവളക്കുട്ടി
ആന വിരണ്ടത്
ആലില്‍* തളച്ചപ്പോള്‍*
കൊമാങ്ങ പൂത്തത്
കൊട്ടത്തേങ്ങ
30
അക്കുത്തിക്കുത്താന
പെരുങ്കുത്തക്കരെ നിക്കണ ചക്കിപ്പെണ്ണിന്റെ കയ്യോ കാലോ
രണ്ടാലൊന്ന്, തട്ടീ മുട്ടീ മലത്തിങ്ക്ലാ
മലത്തിങ്ക്ലാ കൈപ്പത്തി മലര്*ത്തണം. അടുത്ത റൌണ്ടില്‍* "മലത്തിങ്ക്ല" എന്നത്
മലര്*ത്തിയ കൈപ്പത്തിയില്‍* വന്നാല്‍*, ആ കൈ ഔട്ട്
31.
തപ്പോ തപ്പോ തപ്പാണി
തപ്പുകുടുക്കയിലെന്തുണ്ട്*
നാഴിയുരി ചോറുണ്ട്*
അമ്മാമന്* വന്നേ വിളമ്പാവൂ
അമ്മാമി തന്നേ ഉണ്ണാവൂ
...
"ദില്‍ ഉപ്പുണ്ടോ? ദില്‍ ഉപ്പുണ്ടോ?" (ഇതില്‍* ഉപ്പുണ്ടോ?)
എന്ന് ചോദിച്ച് ഓരോ വിരലുകളും മടക്കി വെക്കുന്നു. അവസാനം അഞ്ചു വിരലുകളും
മടക്കി കഴിഞാല്*.
""അച്ഛന്റമ്മാത്തേക്ക് ഏത്യാ വഴീ, ഏത്യാ വഴീ "
എന്ന്* ചോദിച്ച് മടക്കിയ വിരലുകള്‍*ക്* മുകളിലൂടെ വിരലോടിച്ച് കുട്ടിയുടെ കക്ഷം
വരെ എത്തിച്ച് കുട്ടിയെ കിക്കിളിയാക്കും
32.
വാ പൈങ്കിളി
പോ പൈങ്കിളി
പൊന്നും പൈങ്കിളി
പാറിപ്പോയ്.
കൈവിരലുകള്‍* നിവര്*ത്തിയും മടക്കിയൂം കുട്ടികളെ കളിപ്പിക്കുന്ന ഏര്*പ്പാടാണ്.
33.
ഐ സീ എ ചേരപ്പാമ്പ്..
ഓടിച്ചെന്ന് തെങ്ങുമ്മെക്കേറി..
ഹെഡ്ഡും കുത്തി നെലത്തിയ്ക്ക് വീണു..
ഹെഡ്ഡിലിത്തിരി മണ്ണായി..
ഹെഡ്ഡ് കഴുകാന്‍* ചെന്നപ്പൊ..
നോ വാട്ടര്‍*!!!
34.
അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്
പന്ത്രണ്ടാന്* കുളിച്ചു വരുമ്പോള്‍*
പരിപ്പുകുത്തി പാച്ചോറു വച്ചു
ഞാനുമുണ്ടു, സഖിയുമുണ്ടു, സഖീടച്ചന്റെ പേരെന്ത്? മുരിങ്ങത്തണ്ട്
മുരിങ്ങതണ്ടും തിന്നവളെ, മുന്നാഴിയെണ്ണ കുടിച്ചവളേ
അക്കര നിക്കണ മാടപ്രാവിന്റെ കയ്യോ കാലോ വെട്ടിക്കുത്തി മടക്കണം ഒന്ന്.
(35)
ദോശമ്മേ ദോശ
കലക്കി ചുട്ട ദോശ
അച്ഛന് അഞ്ച്
അമ്മയ്ക്ക് നാല്
ചേട്ടനു മൂന്ന്
ചേച്ചിക്കു രണ്ട്
എനിക്കൊന്നേ (എണ്ണാന്‍* പഠിപ്പിക്കുകയായിരിക്കും ലക്ഷ്യം)
(36)
അച്ഛന്* വന്നു
കസേരയിലിരുന്നു
റേഡിയോ എടുത്തു
മടിയില്‍* വച്ചു,
കീ കൊടുത്തേ (ഓരോ വരിയും കൈവിരല്‍* തുമ്പില്‍* നിന്ന് തുടങ്ങി അളന്ന്, ചെവി
വരെയെത്തി കീകൊടുത്തേ എന്നു പറയുമ്പോള്‍* ചെവിപിടിച്ചു തിരിക്കും)
37.
"രാരി തത്തമ്മേ
എന്നെ കൊഴി കൊത്തല്ലേ
കോഴി കൊത്ത്യാലൊ
എന്റെ മാല പൊട്ടൂല്ലോ
മാല പൊട്ട്യാലോ
എന്നെ അച്ഛന്* തല്ലൂലോ
അച്ഛന്* തല്യാലോ
എന്നെ അമ്മ കൊല്ലൂല്ലോ
അമ്മ കൊന്നാലോ
എന്നെ വലിച്ചെറിയൂലോ
വലിച്ചെറിഞ്ഞാലോ
എന്നെ ചിതലരിക്കൂലോ
ചിതലരിച്ചാ*ലോ
എന്നെ കോഴി കൊത്തൂലോ"
38.
"അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
കാക്കകൊത്തി കടലിലിട്ടു,
മുങ്ങാപ്പിള്ളേരു മുങ്ങിയെടുത്തു
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചു
വാണിപ്പിള്ളേരു വായിലിട്ടു"
39.
നാരങ്ങാപ്പാല് ചൂണ്ടയ്*ക്ക് രണ്ട്
ഇലകള്‍* പച്ച പൂക്കള്‍* മഞ്ഞ
ഓടിവരുന്നേ ചാടിവരുന്നേ
ഓമനക്കുട്ടന്റെ പേരെന്ത്..?
(കുട്ടികള്‍* വട്ടം നിന്ന് കൈകോര്*ത്ത് പിടിച്ച് മുകളിലേക്കും താഴേക്കും
ആട്ടിക്കൊണ്ട് പാടുന്ന ഒരു പാട്ടാണിത്. ഇതിന്റെ അര്*ത്ഥം ഒന്നും ദയവുചെയ്*ത്
ചോദിക്കല്ലേ...! : )
40.
ടം പടം പപ്പടം
പടം പടം പപ്പടം
അപ്പുറം ഇപ്പുറം ഒരു പോലെ പപ്പടം
കണ്ണുള്ള പപ്പടം കവിളുള്ള പപ്പടം
അയ്യയ്യാ വീണുപോയി പൊടി പൊടി പപ്പടം ..!
41.
ഒരു പച്ചത്തവള ചാടിച്ചാടിപ്പോകുമ്പോള്*
ഒന്നും കൂടി വന്നെന്നാല്‍* അപ്പോഴെണ്ണം രണ്ട്..
രണ്ട് പച്ചത്തവള ചാടിച്ചാടിപ്പോകുമ്പോള്*
ഒന്നും കൂടി വന്നെന്നാല്‍* അപ്പോഴെണ്ണം മൂന്ന്
ഇതിങ്ങനെ പത്തുവരെ പാടും.
--
With Regards,
Anoop
anoop.ind(a)gmail.com
Hi All,
Those of you who couldn't make it to the FSFS.in event in Kerala can
watch the live feed from the main hall policy track online.
Just point your media player at http://giss.tv:8000/fsfs.ogg (or just
click on the link http://giss.tv/interface/?mp=fsfs.ogg ) and watch
out the stream of all the talks. Check the schedule for what's being
heard right now, and don't miss the opportunity.
http://giss.tv:8000/fsfs.ogg
--
Free Software, Free Society
സ്വതന്ത്ര സോഫ്റ്റ്വെയര്, സ്വതന്ത്ര സമൂഹം
<http://fsfs.in>
ജിമ്മീടെ സ്പീച്ച് തുടങ്ങി...വേഗം വാ എല്ലാരും....10:30-ന് പാനല്‍..അതും
ഓണ്‍ലൈന്‍ കാാണാന്‍ പറ്റുംന്ന് തോന്നുന്നു...
_______________________________________________
Fsfs-discuss mailing list
Fsfs-discuss(a)fsfs.in
http://fsfs.in/cgi-bin/mailman/listinfo/fsfs-discuss
വിക്കി ചൊല്ലുകൾ പേരിനേക്കുറിച്ചാണ്
1)പേരിൽ സ്പേസിന്റെ ആവശ്യമുണ്ടോ? വിക്കിഗ്രന്ഥശാല, വിക്കിപാഠശാല ഇവക്കൊന്നും
സ്പേസ് ഇല്ലല്ലോ?
2)ചൊല്ലുകൾ എന്ന് ബഹുവചനം വേണോ? ഇംഗ്ലീഷിൽ wikiquotes എന്നല്ല wikiquote
എന്നേയുള്ളൂ.(അത് ഇംഗ്ലീഷ് ഇത് മലയാളം എന്ന് പറയരുത് :)
പേര് മാറ്റുമ്പോൾ ടെക്നിക്കൽ തലവേദനകൾ ഉണ്ടാകുമോ? എല്ലാവരും അഭിപ്രായം
അറിയിക്കുക
All,
FYI.
Sasneham.
---------- Forwarded message ----------
From: Cary Bass <cary(a)wikimedia.org>
Date: Wed, Dec 3, 2008 at 7:10 PM
Subject: [Wikimediaindia-l] Wikimedians in Bangalore/Chennai
To: Wikimedia India email list <Wikimediaindia-l(a)lists.wikimedia.org>
-----BEGIN PGP SIGNED MESSAGE-----
Hash: SHA1
Hello everyone,
Sue Gardner is going to be in India next week for several things,
Bangalore and Chennai, and would like to get in touch with some local
Wikimedians in and near those areas for meeting and meetup. We are
especially interested in those who are interested in the chapter but
anyone with any involvement is welcome.
If you would respond to me off list ( cary(a)wikimedia.org ) I would be
most grateful, whether yourself or other Wikimedians you may know.
Yours very truly
Cary Bass
Volunteer Coordinator
Wikimedia Foundation
-----BEGIN PGP SIGNATURE-----
Version: GnuPG v1.4.6 (GNU/Linux)
Comment: Using GnuPG with Mozilla - http://enigmail.mozdev.org
iD8DBQFJNyARyQg4JSymDYkRAmrkAJ40rRMroDUiS9XXGpa+WA1J0Tl/+wCgwPKN
lPwWNr4RAZ2BBWO6FQZCohU=
=0NTk
-----END PGP SIGNATURE-----
_______________________________________________
Wikimediaindia-l mailing list
Wikimediaindia-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikimediaindia-l
സുഹൃത്തുക്കളെ,
സര്‍വ്വവിജ്ഞാനകോശം ഓണ്‍ലൈന്‍ <http://ml.web4all.in/index.php/Main_Page> /
അച്ചടിച്ച പതിപ്പ് അവലംബമാക്കുന്നതിനെ പറ്റി പല തരത്തിലുള്ള പ്രതികരണങ്ങളും
വന്നിരുന്നു; അതിരിക്കട്ടെ. അതില്‍ നിന്നും അല്പം വ്യത്യസ്ഥമായി
സര്‍വവിഞ്ജാനകോശം എഴുതുവാന്‍ സര്‍ക്കാര്‍ അവലംബമാക്കിട്ടുള്ള ആധികാരിക രേഖകള്‍,
പുസ്തകങ്ങള്‍, തുടങ്ങിയവ അവലംബമായി ലഭിക്കാനുള്ള സാധ്യതകള്‍ അന്വേഷിച്ചു കൂടെ?
തിരുവനന്തപുരം കോണ്‍ഫറന്‍സില്‍ ഇതിന്റെ ആവശ്യകതയെ പറ്റി സര്‍ക്കാര്‍
പ്രധിനിധികളെ പറഞ്ഞു മനസിലാക്കി, അവര്‍ അവലംബമാക്കിയ ഗ്രന്ഥങ്ങളെ/രേഖകളെ പറ്റി
മനസിലാക്കാന്‍ സാധിച്ചാല്‍ നന്നായിരിക്കും. അതായിരിക്കും കൂടുതല്‍ പ്രബലമായ
അവലംബം എന്ന് കരുതുന്നു.
അതു പോലെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സൈറ്റിലുള്ള
<http://www.lsg.kerala.gov.in/htm/inner.asp?ID=1130&intID=5> ഗ്രാമങ്ങളെ
പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഭൂപടങ്ങള്‍ തുടങ്ങിയവയെ കുറിച്ചും
അന്വേഷിക്കുന്നത് നന്നായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ ഭൂപടം
ലഭിച്ചാല്‍ വളരെ നന്നായിരിക്കും. കൂടാതെ നിയമപരമായി വിക്കിയില്‍
ഉപയോഗിക്കുവാന്‍ തടസ്സമില്ലാത്ത വിവരങ്ങളെ അന്വേഷിക്കുന്നത് പിന്നീട് ഗുണം
ചെയ്യുമെന്ന് തോന്നുന്നു. ഉദാ: സര്‍ക്കാര്‍ പുറത്തിറക്കിയ മലയാളം നിഘണ്ടുവും
മറ്റും (ആസ്കിയായാലും പ്രശ്നമില്ല) ലഭിക്കുകയാണെങ്കില്‍ നല്ലതല്ലേ?
--
സ്നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്
2008 നവംബര്‍ മാസം അവസാനിച്ചപ്പോള്‍ മലയാളം വിക്കിപീഡിയയിലെ സ്ഥിതി
വിവരക്കണക്കുകള്‍ താഴെ പറയുന്ന വിധം ആണ്. മലയാളം വിക്കിപീഡിയ ഉപയോക്താവായ
ജേക്കബ് തയ്യാറാക്കിയ വിക്കിപീഡിയയുടെ സ്ഥിതി വിവരക്കണക്കുകളുടെ പട്ടികയില്‍
നിന്നുള്ള വിവരങ്ങളും, അതല്ലാതെ കണ്ടെത്തിയ വിവരങ്ങളും ആണു ഇതില്‍.
- 2008 നവംബര്‍ മാസം മലയാളം വിക്കിപീഡിയയില്‍ *213* ലേഖനങ്ങള്‍ പുതുതായി
കൂട്ടിച്ചേര്‍ക്കപ്പെട്ടു. 2008 നവംബര്‍ 30-നു മലയാളം വിക്കിപീഡിയയില്‍*8234
* ലേഖനങ്ങള്‍ ഉണ്ട്.
- പേജ് ഡെപ്ത് 132ല്‍ നിന്ന് 138 ആയി ഉയര്‍ന്നു. പേജ് ഡെപ്ത്തില്‍ നമ്മള്
ലോക വിക്കിപീഡിയകളില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തുന്നു. ഇംഗ്ളീഷും ഹീബ്രുവും
ആണു ഒന്നും രണ്ടും സ്ഥാനങ്ങളില്‍ .
- ഇതു വരെയുള്ള എഡിറ്റുകളുടെ എണ്ണം:* 2,81,000*. നവംബര്‍ മാസം മലയാളം
വിക്കിപീഡിയയില്‍ ഏകദേശം *16,000* എഡിറ്റുകള്‍ ആണു നടന്നത്.
- ഇതു വരെ വിക്കിയില്‍ അംഗത്വമെടുത്ത ഉപയോക്താക്കളുടെ എണ്ണം: *7889*.
നവംബര്‍ മാസത്തില്‍ ഏതാണ്ട് 451ഓളം പേരാണു പുതുതായി അംഗത്വമെടുത്തത്.
- ഇതുവരെ വിക്കിയില്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം: *5376*. നവംബര്‍
മാസത്തില്‍ ഏതാണ്ട് 60 ഓളം ചിത്രങ്ങളാണു വിക്കിപീഡിയയില്‍ ചേര്‍ക്കപ്പെട്ടത്.
*ജേക്കബ് തയ്യാറാക്കിയ ഫോര്‍ക്കാസ്റ്റ് താഴെ.*
*2008 നവംബറില്‍ പ്രതീക്ഷിക്കപ്പെട്ട താളുകളും യഥാര്‍ത്ഥ്യവും:*
കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് കഴിഞ്ഞ 6
മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് കഴിഞ്ഞ 9 മാസത്തെ
വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് കഴിഞ്ഞ 12 മാസത്തെ
വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് കഴിഞ്ഞ 18 മാസത്തെ
വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് യഥാര്‍ത്ഥം 8339 8386 8299 8243
8397 8234
*നവീകരിച്ച forecast*
കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് കഴിഞ്ഞ 6 മാസത്തെ
വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് കഴിഞ്ഞ 9 മാസത്തെ വളര്‍ച്ചാനിരക്ക്
പിന്തുടര്ന്നാല് കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് കഴിഞ്ഞ
18 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് ഡിസംബര്‍ 2008 8468 8587 8606
8524 8636 ജനുവരി 2009 8688 8875 8928 8812 8906 ഫെബ്രുവരി 2009 8918 9143
9231 9125 9167 മാര്‍ച്ച് 2009 9141 9415 9516 9438 9429 ഏപ്രില്‍ 2009 9369
9711 9818 9741 9713 മേയ് 2009 9593 10008 10110 10027 10002 ജൂണ്‍ 2009 9820
10278 10409 10300 10292 ജൂലൈ 2009 10045 10562 10724 10587 10588 ഓഗസ്റ്റ്
2009 10271 10851 11035 10868 10897 സെപ്റ്റംബര്‍ 2009 10497 11138 11324
11156 11202 ഒക്ടോബര്‍ 2009 10723 11419 11622 11458 11499 നവംബര്‍ 2009
10949 11702 11924 11759 11784
ഈ ഫോര്‍കാസ്റ്റ് അനുസരിച്ച് 2009 മെയ് അവസാനം അല്ലെന്കില് ജൂണ്‍ പകുതിയോടെ
10,000 ലേഖനം എന്ന കടമ്പ പിന്നിടും.
ഷിജു
Hello All,
Please see the below mail from Jimmy.
Jimmy and two others from Wikimedia foundation are attending the Free
Software Conference at Thiruvananthapuram.
Please make sure maximum Wikipedians are attending the panel discussion at
the free software conference on 11th December.
We will be having a meeting with Jimmy and others on the same day. We may
not get another oppurtunity to meet the people from Wikimedia foundation in
the near future. So please send across the names of the people who are
attending the conference on 11th December.
Regards
Shiju Alex
---------- Forwarded message ----------
From: Jimmy Wales
Date: Thu, Nov 27, 2008 at 12:58 AM
Subject: Re: Free Software Free Society Conference at Thiruvanathapuram,
Kerala
To: Shiju Alex <shijualexonline(a)gmail.com>
Cc: Jimbo Wales , Lisa Krohn
I would like very much to spend time with you on the 10th or 11th, yes. Sue
Gardner of the Wikimedia Foundation will also be there, and Elizabeth Stark
of iCommons.org will be there.
<<Clipped. Email addresses removed>>