പ്രിയരെ,
വിക്കിമീഡിയ ഫൗണ്ടെഷന്റെ വിക്കികളുടെ ഉപയോഗം *കൂടുതൽ ലളിതമാക്കുക/എളുപ്പമാക്കുക
* എന്ന ഉദ്ദെശത്തോടു് കൂടി വിക്കിപീഡിയ അടക്കമുള്ള വിക്കികൾക്കു് പുതിയ
സമ്പർക്കമുഖം കൊടുക്കാൻ വിക്കിമീഡിയ ഫൗണ്ടെഷൻ തീരുമാനിച്ചു. അതിനനുസരിച്ച്
ഇംഗ്ലീഷ് വിക്കിപീഡിയ അടക്കമുള്ള ചില വലിയ വിക്കികൾ കഴിഞ്ഞ മെയു് 13-നു് ഈ
പുതിയ രൂപത്തിലേക്ക് മാറി.
പുതിയ സമ്പർക്കമുഖത്തിനു് പുറമേ, എഡിറ്റിങ്ങ് കൂടുതൽ എളുപ്പമാക്കാൻ വിവിധടൂളുകൾ
ഉൾക്കൊള്ളുന്ന പുതിയ ടൂൾ ബാറും വെക്ടർ എന്നറിയപ്പെടുന്ന ഈ പുതിയ
സംവിധാനത്തിന്റെ പ്രത്യേകത ആണു്.
മലയാളം വിക്കിപീഡിയയും താമസിയാതെ തന്നെ ഈ പുതിയ സമ്പർക്കമുഖം ഉപയോഗിക്കാൻ
തുടങ്ങും. പക്ഷെ അങ്ങനെ മാറുന്നതിനു് മുൻപു്, ഈ പുതിയ സമ്പർക്കമുഖം ഉപയോഗിച്ചു
നോക്കി നമ്മുടെ അഭിപ്രായം അറിയിക്കാൻ* വിക്കിമീഡിയ ഫൗണ്ടെഷന്റെ യൂസബിലിറ്റി ടീം
* ആവശ്യപ്പെട്ടിരിക്കുന്നു.
ഈ പുതിയ സമ്പർക്ക മുഖം ഉപയോഗിച്ചു് അഭിപ്രായങ്ങൾ അറിയിക്കാൻ താങ്കൾ
ചെയ്യേണ്ടതു്:
1. മലയാളം വിക്കിപീഡിയയിൽ താങ്കളുടെ ഉപയോക്തൃനാമം ഉപയോഗിച്ചു് ലോഗിൻ
ചെയ്യുക.
2. താങ്കളുടെ ഉപയോതൃനാമത്തിനു് സമീപമുള്ള "*ബീറ്റ പരീക്ഷിക്കുക*" എന്ന കണ്ണി
ഉപയോഗിച്ച് പുതിയ സമ്പർക്കമുഖത്തേക്ക് മാറുക.
3. പുതിയ സമ്പർക്കമുഖത്തിൽ ഇരുന്നു് കൊണ്ടു്, മലയാളം വിക്കിപീഡിയയിലെ വിവിധ
പ്രവർത്തനങ്ങൾ ചെയ്യുക (ലേഖനം തിരയുക, വായിക്കുക, എഡിറ്റിങ്ങ് നടത്തുക,പുതിയ
ടൂളിന്റെ വിവിധ സംവിധാനങ്ങൾ ഉപയോഗിക്കുക......).
4. പുതിയ സമ്പർക്ക മുഖത്തെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങൾ ഈ കണ്ണി
ഉപയോഗിച്ച്<http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5…>ഉപയോക്തൃഅഭിപ്രായ
താളിൽ രേഖപ്പെടുത്തുക.
നിങ്ങളുടെ അഭിപ്രായങ്ങൾ വിക്കിമീഡിയ ഫൗണ്ടെഷന്റെ യൂസബിലിറ്റി ടീമിനെ
അറിയിക്കുകയും, ആ അഭിപ്രായങ്ങൾ *ബീറ്റ/വെക്ടർ* എന്നൊക്കെ അറിയപ്പെടുന്ന ഈ
സമ്പർക്കമുഖം കൂടുതൽ മെച്ചപ്പെടുത്താൻ അവർ ഉപയോഗിക്കുകയും ചെയ്യും.
നിങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
ഷിജു
വിക്കിമീഡിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഉപയോക്താക്കളുടെ വാർഷിക
ആഗോളസംഗമമാണ് *വിക്കിമാനിയ*. 2005 മുതലാണ് വിക്കിമാനിയ നടത്താനാരംഭിച്ചത്.
ആറാമത്തെ വിക്കിമാനിയ (വിക്കിമാനിയ
2010<http://wikimania2010.wikimedia.org/wiki/Main_Page>)
ഈ വർഷം ജൂലൈ 9 മുതൽ 11 വരെ പോളണ്ടിലെ
ഡാൻസ്കിൽ<http://en.wikipedia.org/wiki/Gda%C5%84sk>വച്ചാണ് നടക്കുന്നത്.
വിക്കിമീഡിയ സംരംഭങ്ങളിലെ പ്രവർത്തകർക്ക് പരസ്പരം
പരിചയെപ്പെടാനും, അറിവുകൾ പങ്കുവക്കാനും, നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും
വിക്കിമാനിയ ഉപകാരപ്പെടുമെന്നത് തീർച്ചയാണ്.
ഈ വർഷം വിക്കിമാനിയയിൽ അവതരിപ്പിക്കുന്ന ചർച്ചകൾക്കും, പഠനവേദികൾക്കുമായുള്ള
നാമനിർദ്ദേശങ്ങൾക്കായും, വിക്കിമാനിയയിൽ പങ്കെടുക്കുന്നതിനുള്ള സ്കോളർഷിപ്പിനു
വേണ്ടിയുമുള്ള അപേക്ഷകൾ മുൻപ് ക്ഷണിച്ചിരുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. മലയാളം
വിക്കി സംരംഭങ്ങളിലെ സജീവപ്രവർത്തകനായ ഷിജു
അലക്സ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…>,
മലയാളം വിക്കിസംരംഭങ്ങളിലെയും സ്വതന്ത്ര സോഫ്റ്റ്വെയർ രംഗത്തെയും പ്രമുഖ
പ്രവർത്തകനായ സന്തോഷ് തോട്ടിങ്ങൽ
<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…>എന്നിവർ
വിക്കിമാനിയയിലേക്ക് നിർദ്ദേശിച്ച വിഷയങ്ങൾ വിക്കിമാനിയയിൽ അവതരിപ്പിക്കാൻ
തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഞാൻ സസന്തോഷം ഏവരേയും അറിയിക്കുന്നു. ഇരുവർക്കും
വിക്കിമാനിയയിൽ പങ്കെടുക്കാനുള്ള സ്കോളർഷിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
ഇംഗ്ലീഷ് വിക്കിപീഡിയയിലെ സിസോപ്പായ ടിനു ചെറിയാനാണ്
<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…>ഇന്ത്യയിൽ
നിന്നും വിക്കിമാനിയയിൽ പങ്കെടുക്കുന്ന മറ്റൊരു മലയാളി. ഇതിനു പുറമേ തമിഴിൽ
നിന്നു് 2 പേരും തെലുങ്കിൽ നിന്നു് ഒരാളും ആണു് വിക്കിമാനിയയിലേക്ക്ക്
ഇന്ത്യയിൽ നിന്നു് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതു്
വിക്കിമാനിയയിലേക്കുള്ള ഷിജു നിർദ്ദേശിച്ച വിഷയങ്ങൾ ഇവയാണ്:
- Indian Language Wikipedias - A Comparison study & Malayalam wiki
projects - Current status and future
strategy<http://wikimania2010.wikimedia.org/wiki/Submissions/Malayalam_wiki_projects…>
- Offline & alternate versions of WikiMedia Wiki
content<http://wikimania2010.wikimedia.org/wiki/Submissions/Offline_%26_alternate_v…>
സന്തോഷ് തോട്ടിങ്ങൽ നിർദ്ദേശിച്ച വിഷയം Wiki2cd: A tool for creating offline
wiki repository for CD/DVD
<http://wikimania2010.wikimedia.org/wiki/Submissions/wiki2cd:_A_tool_for_cre…>
എന്നതാണ്
ഈ വിഷയങ്ങളെല്ലാം വിക്കിമാനിയയിൽ അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ
ഭാഷ വിക്കിപീഡിയകളെക്കുറിച്ചുള്ള ഷിജുവിന്റെ
പ്രെസന്റേഷനു<http://wikimania2010.wikimedia.org/wiki/Submissions/Malayalam_wiki_projects…>പുറമേ,
ഓഫ്ലൈൻ വിക്കിയെക്കുറിച്ചുള്ള ഷിജുവിന്റേയും സന്തോഷിന്റേയും
നിർദ്ദേശങ്ങളോടൊപ്പം മറ്റു രണ്ടുപേരുടെ നിർദ്ദേശങ്ങളും കൂട്ടി ചേർത്ത് മൂന്നു
മണിക്കൂർ നീളുന്ന ഒറ്റ
ശില്‍പ്പശാലയുമാണ്<http://wikimania2010.wikimedia.org/wiki/Submissions/Creating_offline_versio…>വിക്കിമാനിയയിൽ
ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇത്തവണത്തെ വിക്കിമാനിയയിൽ ഇത്രയും
വിപുലമായ ശില്‍പ്പശാല ആകെ രണ്ടെണ്ണമെ ഉള്ളൂ. അതിൽ ഒരെണ്ണത്തിന് മലയാളം വിക്കി
പ്രവർത്തകരാണ് നേതൃത്വം നൽകുന്നത് എന്ന കാര്യത്തിൽ നമുക്ക് അഭിമാനിക്കാം.
ആഗോളതലത്തിൽ നടക്കുന്ന വിക്കിമീഡിയ പ്രവർത്തകരുടെ സംഗമത്തിൽ നമ്മുടെ ഭാഷയുടേയും
വിക്കിസംരംഭങ്ങളുടേയും പ്രാധാന്യം ഉയർത്തിപ്പിടിക്കാനും, മലയാളം കമ്പ്യൂട്ടിങ്
നേരിടുന്ന പ്രശ്നങ്ങൾ വിദഗ്ദ്ധർക്കു മുൻപിലെത്തിക്കാനും ഇവർക്കാകട്ടെ എന്ന്
ആശിക്കുന്നതിനൊപ്പം ഇവർക്ക് ഒരു നല്ല വിക്കിമാനിയ അനുഭവം ആശംസിക്കുകയും
ചെയ്യുന്നു.
സുനിൽ
സുഹൃത്തുക്കളെ,
കൂടുതൽ പേരിലേക്ക് സംശയം എത്തിക്കുന്നതിനായി ഈ ബസ്സ് മെയിലിൽ ഇടുന്നു.
സൊലൂഷൻ പ്രതീക്ഷിച്ചു കൊണ്ട്..
Link to this post:
>
> http://www.google.com/buzz/111550708701718201730/7rFWsTRXVsX/%E0%B4%A8-%E0%…
>
> 1:11 am *Habeeb | ഹബീബ്:* നോക്കിയ മൊബൈൽ ബ്രൌസറിൽ വിക്കി മലയാളം കിട്ടാൻ
> വല്ല വഴിയുമുണ്ടോ സുഹൃത്തുക്കളേ??? ഇപ്പോൾ കാണുന്ന സ്ക്രീൻ താഴെ ചേർക്കുന്നു.
> 7:51 am *സുനിൽ (Sunil V S):* മോഡലും ബ്രൗസറും മറ്റു വിവരങ്ങളും
> ഇവിടെച്ചേർക്കൂ.. ആർക്കെങ്കിലും അറിയാമെങ്കിൽ സഹായിക്കും. സ്ക്രീൻഷോട്ട്
> കണ്ടിട്ട് ആ ബ്രൗസർ യൂണികോഡ് സപ്പോർട്ട് ചെയ്യുന്നേ ഇല്ലെന്ന് കരുതുന്നു.
>
> പിന്നെ മൊബൈൽ ഉപയോക്താക്കൾക്ക് വേണ്ടീ പാകപ്പെടുത്തിയിട്ടുള്ള മലയാളം
> വിക്കിപീഡിയയുടെ സൈറ്റ് ml.m.wikipedia.org ആണ്.
> 8:15 am *Habeeb | ഹബീബ്:* മൊബൈൽ സൈറ്റും അതുപോലെ തന്നെയാണ് കാണുന്നത്. ഫോൺ
> മോഡൽ - നോക്കിയ N97 mini . ഫോൺ ഡിഫാൾട്ട് ബ്രൌസറും, ഓപ്പറ മിനി ബ്രൌസറും
> പരീക്ഷിച്ചു. രക്ഷയില്ല.
>
ഹബിബ്
തിരുവിതാംകൂറിലെ സ്കൂളുകളിൽ 1930-കളിൽ നാലാം ക്ലാസ്സിലെ പഠനത്തിനു്
ഉപയോഗിച്ചിരുന്ന ഭൂമിശാസ്ത്രപുസ്തകത്തിന്റെ പി.ഡി.എഫ്. ഫയൽ കഴിഞ്ഞ ദിവസം
ലഭിച്ചു. അതു് മലയാളം വിക്കിഗ്രന്ഥശാലയിലേക്ക് അപ്ലോഡ് ചെയ്തിട്ടുണ്ടു്. അതു്
ഇവിടെ കാണാം.
http://ml.wikisource.org/wiki/File:Geography_textbook_4th_std_tranvancore_1…
മലയാളം ഒ.സി.ആർ യാഥാർത്ഥ്യമാകുന്ന കാലത്ത് (ഇപ്പോഴത്തെ ഒന്നിനും പറ്റാത്ത നയന
പോലുള്ള ഒ.സി.ആർ അല്ല) ടൈപ്പ് ചെയ്യാതെ തന്നെ ഇതിലെ ഉള്ളടക്കം ഗ്രന്ഥശാലയിൽ
ചെർക്കാം.
ഇതേ പോലെ പൊതുസഞ്ചയത്തിലുള്ളതോ, പകർപ്പവകാശപരിധിയിൽ വാരാത്തതോ ആയ
അമൂല്യഗ്രന്ഥങ്ങങ്ങളുടെ പി.ഡി.എഫ് ഫയൽ നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ അതു് മലയാളം
വിക്കിഗ്രന്ഥശാലയിൽ ചേർക്കാൻ വേണ്ടി എനിക്കോ മറ്റു് ഏതെങ്കിലും മലയാളം
വിക്കിപ്രവർത്തകർക്കോ അയച്ചു തരിക.
ഷിജു
മലയാളം വിക്കിപീഡിയ പഠനശിബിരം ബാംഗ്ലൂർ
2<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>
മലയാളം വിക്കിപീഡിയ സംരംഭങ്ങളെകുറിച്ചുള്ള അവബോധം കൂടുതല്‍
ജനങ്ങളിലേക്കെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തിവരുന്ന മലയാളം വിക്കിപീഡിയ
പഠനശിബരം 2010 ജൂണ്‍ 6-നു് വൈകുന്നേരം 4 മുതല്‍ 6.30 വരെ ബാംഗ്ലൂരില്‍
വെച്ചു നടക്കുകയുണ്ടായി. ബാംഗ്ലൂരില്‍ നടത്തുന്ന രണ്ടാമതു പഠനശിബിരമാണിത്. ആദ്യ
പഠനശിബിരം <http://ml.wikipedia.org/wiki/Bangalore_Wikipedia_Academy1> 2010
മാര്‍ച്ച് 21-നായിരുന്നു നടന്നത്. ആകെ പതിനഞ്ചുപേര്‍ പങ്കെടുത്ത ഈ
പഠനശിബിരത്തില്‍ ഒരു വനിതയടക്കം എട്ടുപേര്‍ പുതുമുഖങ്ങളായിരുന്നു.
പഠനശിബിരത്തില്‍ പങ്കെടുത്തവരുടെ പേരുകള്‍ താഴെ കൊടുക്കുന്നു:
- അനൂപ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…>
- രമേശ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…>
- രാജേഷ് കെ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…>
- ഷിജു അലക്സ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…>
- ടിനു ചെറിയാന്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…>
- കിരണ്‍ ഗോപി<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…>
- ഗണേശ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…>
- രഘു
- ജോണ്‍ ചാക്കോ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…>
- ശബ്ന
- ഫൈസല്‍
- ശ്യാം - AstroKerala
- ദീപക് - Deepakvc
- ഷിഷിത്ത് ലാല്‍
- ഷിനോജ്
ഏകദേശം 4:15 ഓടുകൂടി തുടങ്ങിയ പഠനശിബിരത്തിലേക്ക് സ്വാഗതമാശംസിച്ചു
സംസാരിച്ചത് രമേശ് എന്‍.ജി ആയിരുന്നു. തുടര്‍ന്ന് അംഗങ്ങള്‍ പരസ്പരം
പരിചയപ്പെടുത്തി. പിന്നീട്, വിക്കിപീഡിയയുടെ പ്രസക്തിയെക്കുറിച്ചും
വിക്കിപീഡിയയുടെ സഹോദരസംരംഭങ്ങളേയും കുറിച്ചു വിവരിച്ചുകൊണ്ട് ഷിജു അലക്സ്
സംസാരിക്കുകയുണ്ടായി. ഇതില്‍ പ്രധാനമായും വിവരിക്കപ്പെട്ട കാര്യങ്ങള്‍ താഴെ
കൊടുത്തിരിക്കുന്നു:
- എന്താണ് വിക്കി, വിക്കിപീഡിയ?
- ആരാണു് വിക്കിപീഡിയ പദ്ധതികള്‍ നടത്തുന്നതു്?
- വിക്കിമീഡിയ ഫൗണ്ടേഷന്റെ ലക്ഷ്യം
- മലയാളം വിക്കിപീഡിയ, മലയാളം വിക്കിപീഡിയയുടെ ചരിത്രം,
- മലയാളം വിക്കിപീഡിയയും മറ്റു ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയകളുമായുള്ള
താരതമ്യം,
- മലയാളം വിക്കിപീഡിയയുടെ സഹോദര സംരംഭങ്ങള്‍.
ഉപയോക്താക്കളുടെ സംശയങ്ങള്‍ അപ്പപ്പോള്‍ തന്നെ ദൂരികരിച്ചുകൊണ്ടുള്ള ഈ
ക്ലാസിനു ശേഷം ഷിജു അലക്സ് തന്നെ വിക്കിപീഡിയയുടെ
സമ്പര്‍ക്കമുഖത്തെ<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%…>പരിചയപ്പെടുത്തിക്കൊണ്ടു
സംസാരിക്കുകയുണ്ടായി. ഇതില്‍ പ്രധാനമായും മലയാളം
വിക്കിപീഡിയയുടെ പ്രധാനതാളിലെ തിരഞ്ഞെടുത്ത ലേഖനം, പുതിയ ലേഖനങ്ങള്‍,
തിരഞ്ഞെടുത്ത ചിത്രങ്ങള്‍, ചരിത്രരേഖ എന്നീ വിഭാഗങ്ങള്‍ പുതുമുഖങ്ങള്‍ക്ക്
പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു. തുടര്‍ന്ന് എന്താണ് വിക്കി ലേഖനം
എന്നും , വിക്കി താളിന്റെ ഘടകങ്ങള്‍ എന്തൊക്കെയാണു് എന്നും വിവരിക്കുകയുണ്ടായി.
ഒരു വായനക്കാരന് എന്ന നിലയില്‍ മലയാളം വിക്കിയെ സമീപിക്കേണ്ട
കാര്യങ്ങളെക്കുറിച്ചും ഇവിടെ വിവരിക്കപ്പെട്ടു (ഉദാ: ഒരു പ്രത്യേക ലേഖനം
വിക്കിയില്‍ കണ്ടെത്തുന്നതു് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ).
തുടര്‍ന്ന് അനൂപ്, വിക്കിപീഡിയയില്‍ എങ്ങനെ എഡിറ്റിംങ് നടത്താം
എന്നതിനെക്കുറിച്ച് വളരെ വിശദമായി തന്നെ വിവരിക്കുകയുണ്ടായി. ലേഖനം
തിരുത്തിയെഴുതന്നെങ്ങനെ, മലയാളം വിക്കിപീഡിയയില്‍ എങ്ങനെയാണു് മലയാളത്തില്‍
ടൈപ്പ് ചെയ്യുന്നത്, ലേഖനത്തിന്റെ ഫോര്‍മാറ്റിംങ് രീതികള്‍, അവയ്ക്കുള്ള
വിവരണം, എഡിറ്റിംങിനുള്ള സഹായം എങ്ങനെ ലഭിക്കും, പുതിയ ഉപയോക്തൃനാമം എങ്ങനെ
സൃഷ്ടിക്കാം തുടങ്ങി ഒട്ടനവധി കാര്യങ്ങളെ ഓണ്‍ലൈനായി കാണിച്ചു തന്നെ അനൂപ്
വിവരിക്കുകയുണ്ടായി.
തുടര്‍ന്ന് ഇടവേളയായിരുന്നു. ഇടവേളയ്ക്കു ശേഷം അനൂപ് തന്നെ ക്ലാസ്
തുടരുകയായിരുന്നു. പുതിയ ലേഖനം സൃഷ്ടിക്കുന്നതങ്ങെനെ, അതിനെ എങ്ങനെയൊക്കെ
ഫോര്‍മാറ്റ് ചെയ്യാം എന്നു എച്ച്.എ.എല്‍.
വിമാനത്താവളം<http://ml.wikipedia.org/wiki/HAL_Bangalore_International_Airport>എന്ന
ലേഖനം സൃഷ്ടിച്ചുകൊണ്ട് വിവരിക്കുകയുണ്ടായി. ഇതിനിടയില്‍
വിചാരം<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…>
എന്ന വിക്കിയൂസര്‍ ഇതേ ലേഖനത്തില്‍ മറ്റൊരു സ്ഥലത്തുനിന്നു മാറ്റങ്ങള്‍
വരുത്തിയത് കൗതുകമുണര്‍ത്തിച്ചു. ഇത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍
ഇരുന്ന് കൊളാബറേറ്റീവ് ഓതറിങ്ങിലൂടെ ഒരു ലേഖനം എങ്ങനെയൊക്കെ നന്നയിവരുന്നു
എന്നത് നേരിട്ട് മനസ്സിലാക്കാന്‍ പുതുമുഖങ്ങള്‍ക്ക് സഹായമായി.
തുടര്‍ന്ന് പൊതു ചര്‍ച്ച ആയിരുന്നു. ഇതില്‍ മലയാളം വിക്കിപീഡിയയുടെ
ഇതരവിഷയങ്ങളെക്കുറിച്ചും, പുതിയ ഉപയോക്താക്കളുടെ സംശയങ്ങള്‍ക്ക് മറുപടി
നല്കുകയുണ്ടായി. പങ്കെടുത്തവര്‍ കാര്യമാത്രപ്രസക്തമായ ചോദ്യങ്ങള്‍ ചോദിച്ച്
പഠനശിബിരത്തെ സജീവമാക്കി എന്നതായിരുന്നു ഇപ്രാവശ്യത്തെ പഠനശിബിരത്തിന്റെ
ഏറ്റവും വലിയ പ്രത്യേകത. ഏഴരയോടെയാണ് പഠനശിബിരം അവസാനിപ്പിക്കാനായത്.
ശിബിരത്തില്‍ പങ്കെടുത്ത പുതുമുഖങ്ങള്‍ക്കെല്ലാം മലയാളം വിക്കിപീഡിയയില്‍
നിന്നും തെരഞ്ഞെടുത്ത 500 ലേഖനങ്ങളുടെ സമാഹാരമായ ഒരു സീഡിയും
<http://www.mlwiki.in/mlwikicd/>വിക്കിപീഡിയയെ പരിചയപ്പെടുത്തുന്ന പുസ്തകവും
നല്കുകയുണ്ടായി.
ഇതുവരെ ബാംഗ്ലൂരില്‍ മാത്രമേ മലയാളം വിക്കിപഠനശിബിരം നടന്നിട്ടുള്ളൂ. അതു്
മറ്റുള്ള സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ടു്. കേരളത്തില്‍ സ്കൂളുകളും
കോളേജുകളും ഈ പദ്ധതിയോട് സഹകരികരിക്കുകയാണെങ്കില്‍ ഇതൊരു
വന്‍വിജയമായിമാറുമെന്നു തന്നെ പ്രതീക്ഷിക്കാം. കേരളത്തിനകത്ത് ജില്ലകള്‍
തോറും വിക്കിപഠനശിബിരങ്ങള്‍ നടത്തുന്നതിനു് പുറമേ ലോകത്ത് മലയാളികളുള്ള
സ്ഥലങ്ങളില്‍ ഒക്കെ മലയാളം വിക്കിപഠനശിബിരങ്ങള്‍ നടത്തി വിക്കിസംരംഭങ്ങളെ
കുറിച്ചുള്ള അറിവു് എല്ലാ മലയാളികളിലേക്കും എത്തിക്കേണ്ടതു് വളരെ ആവശ്യമാണു്.
അത്തരം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ മലയാളം വിക്കിപീഡിയയില്‍ ഒരു താള്
തുടങ്ങിയിട്ടുണ്ടു്. അതു്
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>കാണാം.
നിങ്ങളുടെ സ്ഥലത്ത് മലയാളം വിക്കിപഠനശിബിരം നടത്തണമെങ്കില്‍ ക്ലാസ്സ്
നടത്താനുള്ള സൗകര്യങ്ങള്‍ (പ്രൊജക്റ്റര്‍, ബ്രോഡ്ബാന്‍ഡ്, കമ്പ്യൂട്ടര്‍)
ഒരുക്കി മലയാളം വിക്കിപ്രവര്ത്തകരുമായി ബന്ധപ്പെടുക. mlwikimeetup(a)gmail.com ഈ
മെയില്‍ അഡ്രസ്സിലേക്ക് മെയില്‍ അയച്ചുകൊണ്ടും വിക്കിപ്രവര്ത്തകരുമായി
ബന്ധപ്പെടാവുന്നതാണ്. മലയാളഭാഷയെ സ്നേഹിക്കുന്ന എല്ലാവരുടേയും സഹകരണം
പ്രതീക്ഷിക്കുന്നു.
സസ്നേഹം,
ബാംഗ്ലൂര്‍ വിക്കി പ്രവര്‍ത്തകര്‍.