സുഹൃത്തുക്കളേ...
ഈ വര്‍ഷത്തെ വിക്കിസംഗമോത്സവം ഈ മാസം 27,28 തിയതികളില്‍ കണ്ണൂരില്‍
നടക്കുകയാണ്.നേരത്തെ തൃശ്ശൂര്‍ കിലയിലാണ് നിശ്ചയിച്ചിരുന്നതെങ്കിലും
പലവിധ കാരണങ്ങളാല്‍ അത് നടക്കുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.ഈ
സാഹചര്യത്തിലാണ് കണ്ണൂര്‍ ജില്ല ലൈബ്രറി കൌണ്‍സില്‍, ശാസ്ത്ര സാഹിത്യ
പരിഷദ് കണ്ണൂര്‍ ജില്ല കമ്മിറ്റി, കണ്ണൂരിലെ മലയാളം വിക്കി സമൂഹം
തുടങ്ങിയവരുടെ സഹകരണത്തോടെ മലയാളം വിക്കിയുടെ വാര്‍ഷിക ആഘോഷം കണ്ണൂരില്‍
നടത്തുന്നത്.ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ വിക്കിപഞ്ചായത്തില്‍
നടന്നുവരുന്നു.പരിപാടിയുടെ പ്രചാരണത്തിനായി അടിയന്തിരമായി നിരവധി
പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതുണ്ടെന്ന് തോന്നുന്നു.മലയാളം വിക്കിയുടെ ഹോം
പേജില്‍ ഇത് സംബന്ധിച്ച ടെംപ്ലേറ്റ് പോലും
ചേര്‍ത്തിട്ടില്ല.എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
വിവരങ്ങള്‍ക്ക്
സജല്‍ 9400075556
വിജയകുമാര്‍ ബ്ലാത്തൂര്‍ 9747 555 818
ബഹുമാനത്തോടെ...
അക്ബര്‍ അലി