ഖത്തറിലെ മലയാളി സമൂഹത്തിന് മലയാളം വിക്കിപ്പീഡിയയെ പരിചയപ്പെടുത്തുന്നതിനായി
ഒരു ശില്പശാല സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു. കാര്യനിർവ്വാഹകൻ സാദ്ദിഖ്
അലിയുടെ നേതൃത്വത്തിൽ ഇതു സംബന്ധിച്ച ആലോചനകൾ പുരോഗമിക്കുന്നു. എല്ലാവരുടെയും
സഹകരണം പ്രതീക്ഷിക്കുന്നു.
സസ്നേഹം,
ടി.ജി.സുരേന്ദ്രൻ
Hey,
I just signed the petition "Minister of Parliamentary Affairs: Pass the Disability Rights Bill #disabilityrights" and wanted to see if you could help by adding your name.
Our goal is to reach 10,000 signatures and we need more support. You can read more and sign the petition here:
https://www.change.org/petitions/minister-of-parliamentary-affairs-pass-the…
Thanks!
Abhirami
You're receiving this message because Abhirami G. sent you an email through Change.org's petition sharing tool. Change.org has not stored your email address. If you believe you have received this message in error, respond directly to Abhirami G. at abhirami.gk(a)gmail.com.
സുഹൃത്തുക്കളേ,
വിക്കിസംഗമോത്സവത്തിന്റെ ദേശീയ - ആഗോള പ്രചരണത്തിന്റെ ഭാഗമായി പരിപാടിയുടെ ഒരു
ഇംഗ്ലീഷ് താള് user:Netha
Hussain<https://meta.wikimedia.org/wiki/User:Netha_Hussain>
തുടങ്ങിയിട്ടുണ്ട്.
ഇവിടെ<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>കാണുന്ന
മലയാളം താളിലെ വിവരങ്ങള്‍ മെറ്റാ വിക്കിയിലെ ഇംഗ്ളീഷ്
താളിലേക്ക് <https://meta.wikimedia.org/wiki/WikiSangamotsavam-2013>വിവര്‍ത്തനം
ചെയ്ത് ചേര്‍ത്താല്‍ മതി.
ചെയ്യേണ്ടത്
- മലയാളം വിക്കിപീഡിയയില്‍ ലോഗിന്‍ ചെയ്യുക.
- അതിനുശേഷം മുകളിലെ മലയാളം വിക്കിയിലെ *ഈ
താള്<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>
* തുറക്കുക.
- ആ താളിന്റെ വലതുമുകളിലായി കാണുന്ന English എന്ന എഴുത്തിന് മുകളില്‍
റൈറ്റ് ക്ലിക്ക് ചെയ്ത് open new tab - ല്‍ തുറക്കുക. അത്
മെറ്റാവിക്കിയിലേക്ക് (വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കിപദ്ധതികള്‍
നിയന്ത്രിക്കുന്ന അഡ്മിനിസ്ട്രേഷന് വിക്കിയിലേക്ക് ആണ് പോകുന്നത്. ഇവിടെ
ലോഗിന്‍ ചെയ്ത് അത് തുറന്നാല്‍ ആട്ടോമാറ്റിക്കായി അവിടെയും ലോഗിന്‍ ആകും.)
നമ്മുടെ പദ്ധതി
താളിലേക്ക്<https://meta.wikimedia.org/wiki/WikiSangamotsavam-2013>ആണ്
പോകുന്നത്.
- ആ താളിന് സമാനമായ മലയാളം വിക്കിയിലെ ഓരോ പരിപാടി ലിങ്കുകളും ഇതേപോലെ
റൈറ്റ് ക്ലിക്ക് ചെയ്ത് തുറക്കുക... ഉദാഹരണമായി രജിസ്ട്രേഷന് എന്ന ലിങ്ക്
തുറന്ന് അതിലെ തിരുത്തല്‍ താളില്‍ പോയി അവിടെയുള്ളവ എല്ലാം കോപ്പി ചെയ്ത്
എടുത്ത് ഇംഗ്ലീഷിലെ സമാന താളില്‍ പകര്‍ത്തി ഒട്ടിക്കുക.
- അതിനുശേഷം അവിടെയുള്ള മലയാളം ഇംഗ്ലീഷാക്കി മാറ്റുക. സേവ് ചെയ്യുക.
ശ്രദ്ധിക്കേണ്ട കാര്യം ലിങ്കുകള്‍ കൊടുക്കുമ്പോള്‍ സമാനമായ മലയാളം താളിന്റെ
ഫുള്‍ യു.ആര്.എല്‍ കൊടുക്കണമെന്നതാണ്.
കഴിയാവുന്നത് ചെയ്യുമല്ലോ..
സുജിത്ത് -
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
ജോയ്,
2014/1/10 Joy Sebastian <reachjoy(a)gmail.com>
>
> ഇതിന്റെ കണ്ണിയിലുള്ള പ്രി വ്യൂ വില്‍ കുറച്ചു പ്രശ്നങ്ങള്‍ കാണുന്നുണ്ട് .
> കൂടെ ചേര്‍ത്തിട്ടുള്ള ചിത്രം കാണുക
>
കോമൺസിലെ PDF-റെൻഡറിംഗു് പ്രശ്നമാണു്
- അനിൽ
>
പ്രിയപ്പെട്ട കൂട്ടുകാരേ,
ആഗസ്റ്റ് 2014-ൽ ലണ്ടനിൽ നടക്കുന്ന വിക്കിമാനിയ-2014 എന്ന അന്താരാഷ്ട്ര
വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനുള്ള സ്കോളർഷിപ്പിനു് അപേക്ഷകൾ
ക്ഷണിച്ചിട്ടുണ്ടു്. ഫെബ്രുവരി 17 വരെയാണു് സമയമുള്ളതെങ്കിലും, ഒട്ടും വൈകാതെ,
താൽപ്പര്യമുള്ളവരെല്ലാം സ്കോളർഷിപ്പിനു് അപേക്ഷിക്കണമെന്നു്
അപേക്ഷിച്ചുകൊള്ളുന്നു.
വിക്കിമാനിയയിൽ പങ്കെടുക്കുവാനുള്ള രെജിസ്റ്റ്രേഷൻ ഫീസ്, വിമാനയാത്രാകൂലി,
താമസം എന്നീ ചെലവുകൾ ആണു് സ്കോളർഷിപ്പിന്റെ ഭാഗമായി ലഭിക്കുക. ഭക്ഷണം തുടങ്ങിയ
ചെലവുകൾ സ്വയം വഹിക്കണമെന്നാണെങ്കിലും അതിൽ നല്ലൊരു പങ്കു് പരിപാടികളുടെ
ഭാഗമായിത്തന്നെ ഒഴിഞ്ഞുപോവുന്നതാണു്.
വിക്കിമാനിയയിൽ പങ്കെടുക്കുവാൻ മലയാളം വിക്കിമീഡിയയിലെ എല്ലാ സജീവ
ഉപയോക്താക്കളും എന്തുകൊണ്ടും യോഗ്യരാണു്. അതിനാൽ ധൈര്യമായി അപേക്ഷ
സമർപ്പിക്കുക!
സസ്നേഹം,
വിശ്വം
---------- Forwarded message ----------
From: Katie Chan <ktc(a)ktchan.info>
Date: Wed, Jan 8, 2014 at 11:07 PM
Subject: [Wikimedia-l] Wikimania 2014 scholarship now accepting application
To: "Wikimania general list (open subscription)" <
wikimania-l(a)lists.wikimedia.org>
Cc: wikimedia-l(a)lists.wikimedia.org
Hi all,
Scholarship applications for Wikimania 2014 in London are now being
accepted. Applications are open until the end of the day UTC on 17 February.
Wikimania 2014 scholarships is an award given to an individual to enable
them to attend Wikimania in London from 6-10 August, 2014.
Only a single type of scholarship will be available from the Wikimedia
Foundation for Wikimania 2014. A Wikimedia Foundation scholarship will
cover the cost of an individual's round-trip travel costs as arranged by
the Wikimedia Foundation travel agency, shared accommodation as arranged by
the Wikimedia Foundation, and registration for Wikimania.
Applicants will be rated using a pre-determined selection process and
selection criteria by the Scholarship Committee, who will determine which
are successful. To learn more about Wikimania 2014 scholarships, please
visit <https://wikimania2014.wikimedia.org/wiki/Scholarships>.
To apply for a scholarship, fill out the application form on <
http://scholarships.wikimedia.org/apply>. It is highly recommended that
applicants review all of the material on the Scholarships page and the
associated FAQ before submitting an application.
If you have any question, please contact <wikimania-scholarships@
wikimedia.org> or leave a message on <https://wikimania2014.
wikimedia.org/wiki/Talk:Scholarships>.
Katie Chan
Chair, Scholarship Committee
--
Katie Chan
Any views or opinions presented in this e-mail are solely those of the
author and do not necessarily represent the view of any organisation the
author is associated with or employed by.
Experience is a good school but the fees are high.
- Heinrich Heine
_______________________________________________
Wikimedia-l mailing list
Wikimedia-l(a)lists.wikimedia.org
Unsubscribe: https://lists.wikimedia.org/mailman/listinfo/wikimedia-l,
<mailto:wikimedia-l-request@lists.wikimedia.org?subject=unsubscribe>
സുഹൃത്തുക്കളെ,
ഏവര്‍ക്കും പുതുവത്സരാശംസകള്‍..
വിക്കിമീഡിയാ ഫൌണ്ടേഷന്റെ വിക്കിസോഴ്സ് പ്രൊജക്റ്റിനു 10 വർഷം തികയുകയാണീ
വർഷം . ഇതിന്റെ ഭാഗമായി നിരവധി ഭാഷകളിലെ വിക്കിസോഴ്സ് പ്രൊജക്റ്റുകൾ
(വിക്കിഗ്രന്ഥശാലകൾ) പ്രൂഫ്റീഡിങ്ങ് , ടൈപ്പിങ്ങ് മത്സരങ്ങൾ
സംഘടിപ്പിച്ചുവരുന്നുണ്ട്. ഈ സന്ദർഭത്തിൽ മലയാളഭാഷയിലെ കഴിഞ്ഞകാലത്തെ
അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധകൂട്ടായ്മയായ
വിക്കിഗ്രന്ഥശാലാ സമൂഹം നിരവധി സർക്കാർ സ്ഥാപനങ്ങളോടും സന്നദ്ധ സംഘടനകളോടും
ഒപ്പം ഒരു ഡിജിറ്റൈസേഷൻ (ടൈപ്പിങ്ങ്+പ്രൂഫ് റീഡിങ്ങ്) മത്സരം ഈ പുതുവർഷത്തിൽ
സംഘടിപ്പിക്കുകയാണ്. മലയാളത്തിലെ കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞ ഗ്രന്ഥങ്ങളുടെ
സംഭരണവും ഡിജിറ്റൽ രൂപത്തിൽ യൂണിക്കോഡിൽ ലഭ്യമാക്കലും കൂടുതൽ
ജനകീയമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ ഡിജിറ്റലൈസേഷൻ മത്സരം
വിക്കിഗ്രന്ഥശാല എന്ന സന്നദ്ധ സംരംഭത്തെ പൊതുജനങ്ങളിലേക്കു് കൂടുതൽ
അടുപ്പിക്കുന്നതിനും മലയാളഗ്രന്ഥങ്ങളുടെ ഡിജിറ്റൽ ലഭ്യത
വർദ്ധിപ്പിക്കുന്നതിനുമായി തയ്യാറാക്കിയിരിക്കുന്നതാണു്. മലയാളം
വിക്കിസമൂഹത്തിന്റെ മുൻകൈയിൽ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി
(CIS-A2K), കേരള സാഹിത്യ അക്കാദമി, ഐറ്റി @ സ്കൂൾ പദ്ധതി, സ്വതന്ത്ര മലയാളം
കമ്പ്യൂട്ടിങ്ങ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനകളുടേയും
സംയുക്താഭിമുഖ്യത്തിലാണു് ഈ പദ്ധതി നടപ്പാക്കുന്നതു് . 2014 ജനുവരി ഒന്നിനു്
തുടങ്ങി, 31 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന തരത്തിലാണു് മത്സരം വിഭാവനം
ചെയ്തിരിക്കുന്നതു്. വ്യക്തികൾക്കും സ്കൂളുകൾക്കും പ്രത്യേകമായി നടത്തുന്ന ഈ
മത്സരത്തിൽ ഏറ്റവും കൂടുതൽ ടൈപ്പിങ്ങും തെറ്റുതിരുത്തല്‍ വായനയും
ചെയ്യുന്ന വ്യക്തികൾക്കും സ്കൂളുകൾക്കും പ്രോത്സാഹനമായി ഇബുക്ക്
റീഡറുകളും
ടാബ്ലറ്റുകളും പുസ്തകങ്ങളും അടക്കം നിരവധി സമ്മാനങ്ങൾ ഉണ്ടാവും . കേരള
സാഹിത്യ അക്കാദമി ഈയിടെ പുറത്തിറക്കിയ പൊതുസഞ്ചയത്തിലുള്ള പുസ്തകങ്ങളാണു് ഈ
മത്സരത്തിന്റെ ആദ്യപടിയായി ഡിജിറ്റൈസ് ചെയ്യപ്പെടുക.
*മത്സരത്തിന്റെ വിശദാംശങ്ങൾ*
മത്സരത്തിനു് രണ്ട് രൂപങ്ങളുണ്ടായിരിക്കും
- *വ്യക്തികൾക്കായുള്ള മത്സരം*
ഇതിൽ ഏവർക്കും പങ്കെടുക്കാവുന്നതണു്. പേജുകൾ ടൈപ്പ് ചെയ്ത് പ്രൂഫ് റീഡ്
ചെയ്യുന്നതിനായുള്ള മത്സരമാണിതു്. സോഷ്യൽ മീഡിയകളിൽ സജീവമായിട്ടുള്ള
മലയാളികളെ വിക്കിഗ്രന്ഥശാലപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കൽ കൂടി
ലക്ഷ്യമാക്കിയാണു്ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നതു്. മത്സരത്തിൽ
പങ്കെടുക്കുന്നവർ ജനുവരി 31-ന് മുമ്പ് *രജിസ്റ്റർ ചെയ്യേണ്ടതാണ്* (
http://goo.gl/gXfXzo). ടൈപ്പ് ചെയ്യാനുള്ള പുസ്തകങ്ങള്‍ ഇവിടെ ലഭ്യമാണു്.
http://goo.gl/AQNEKU
- *സ്കൂളുകൾക്കായുള്ള മത്സരം*
(സ്കൂളുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് it@schoolന്റെ ഔദ്ദ്യോഗിക
അറിയിപ്പ് ലഭിയ്ക്കാനുണ്ട്. അതിനുശേഷം മാത്രമേ ഈ പദ്ധതി ആരംഭിയ്ക്കുകയുള്ളൂ.)
നിലവിൽ വിക്കിഗ്രന്ഥശാല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പല
വിദ്യാർഥികൂട്ടായ്മകളും സജീവമാണ്. ഇത് കൂടുതൽ തലത്തിലേക്ക്
വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. മാതൃഭാഷാസ്നേഹം വർദ്ധിപ്പിക്കുന്നതോടൊപ്പം
സാമൂഹ്യക്കൂട്ടാമകളിൽ ഭാഗമാകാനും ഭാഷാകമ്പ്യൂട്ടിങ്ങിനെക്കുറിച്ചും
പ്രത്യേകിച്ച് കമ്പ്യൂട്ടർ പരിജ്ഞാനം വർദ്ധിപ്പിക്കാനും കുട്ടികൾക്ക്
സാധിക്കുന്നു. പുസ്തകങ്ങളുടെ സ്കാനുകൾ സ്കൂളുകൾക്ക് നൽകുകയും, അതാത്
സ്കൂളിലെ ഐറ്റി @ സ്കൂൾ കോഡിനേറ്റർമാരുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾ അവ
ടൈപ്പ് ചെയ്ത് കയറ്റി, തെറ്റുതിരുത്തല്‍ വായന നടത്തുകയും , അതിനു് ശേഷം,
മുഴുവനായും ഗ്രന്ഥശാലയിലേക്ക് കയറ്റുകയുമാണു് ചെയ്യുക.
രണ്ടു് രീതിയിലുള്ള മത്സരങ്ങളിലേയും വിജയികൾക്ക്, ഈ-ബുക്ക് റീഡർ,
ടാബ്ലറ്റുകൾ, പോർട്ടബിൾ സ്കാനർ തുടങ്ങിയ ആകർഷകമായ സമ്മാനങ്ങൾ
നൽക്കുന്നതായിരിക്കും. സ്കൂൾ-തല മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ
വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകുകയും, ഐറ്റി @ സ്കൂൾ
കോഡിനേറ്റർമാർക്ക് അവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ്
നൽകുകയും ചെയ്യുന്നതായിരിക്കും.
കൂടുതൽ സമ്മാനങ്ങൾ സ്പോൺസർ ചെയ്യാൻ താല്പര്യമുള്ളവർ ,പൊതുസഞ്ചയത്തിലുള്ള
പുസ്തകങ്ങൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാക്കാൻ താല്പര്യമുള്ളവർ എന്നിവർ
*mlwikisource(a)gmail.com
<mlwikisource(a)gmail.com>* എന്ന വിലാസത്തിലേക്ക് ബന്ധപ്പെടുക.
പദ്ധതിതാള്‍ : *https://ml.wikisource.org/wiki/WS:DC2014*<https://ml.wikisource.org/wiki/WS:DC2014>
രജിസ്റ്റര്‍ ചെയ്യാന്‍ http://goo.gl/gXfXzo
ഫേസ്ബുക്ക് ഇവന്റ് പേജ് :
*https://www.facebook.com/events/265018530322640/*<https://www.facebook.com/events/265018530322640/>*
ഗൂഗിള്‍പ്ലസ്സില്‍ **http://goo.gl/Pp5dnT* <http://goo.gl/Pp5dnT>
പദ്ധതിയുടെ സംഘാടക സമിതിയ്ക്ക് വേണ്ടി
Manoj.K/മനോജ്.കെ
9495576262 / 9495513874
www.manojkmohan.com