ഒറ്റ ത്രെഡിൽ പല കാര്യങ്ങൾ ചർച്ച ചെയ്യുന്നത് ഒഴിവാക്കാൻ ഈ വിഷയം വേറെ
ത്രെഡാക്കുന്നു.
2013/11/12 Adv. T.K Sujith <tksujith(a)gmail.com>
> ഷിജു പറയുന്നത് വളരെ പ്രധാനമാണ്.
> ഏറെ പഴയ വസ്തുതകള്‍, നാട്ടറിവുകള്‍ തുടങ്ങിയവയ്കെല്ലാം
> കൃത്യമായ അവലംബം ഉണ്ടായിക്കോളണമെന്നില്ല.
>
> എന്തിന് രണ്ടു രണ്ടര ദശകത്തിനിടയില്‍ നടന്ന സംഭവങ്ങള്‍ക്കുപോലും ഇപ്പോള്‍
> റെഡിയായ അവലംബം നമുക്കുണ്ടാവില്ലല്ലോ...
>
> ടി. ഗീനാകുമാരിയെക്കുറിച്ചുള്ള ഒരു ലേഖനം എഴുതാനിരുന്നപ്പോള്‍ അവരുള്‍പ്പെട്ട
> സംഭവങ്ങളുടെ അവലംബമേ കിട്ടാനില്ല !
> ടി.പി ചന്ദ്രശേഖരന്റെ കാര്യത്തിലും സംഭവിച്ചത് അതല്ലേ...?
> അദ്ദേഹം മരിക്കുന്നതിന് മുന്‍പ് ശ്രദ്ധേയനാണെന്ന് തെളിയിക്കുന്ന അവലംബങ്ങള്‍
> ആര്‍ക്കും നല്കാന് കഴിഞ്ഞില്ല, അതിനാല്‍ ആ ലേഖനം ഒഴിവാക്കപ്പെട്ടു !
> (മരണത്തിനും മുന്‍പേ ടി.പി യെ കുറിച്ചും ഒഞ്ചിയത്തെ സംഭവങ്ങളെക്കുറിച്ചും
> ധാരാളം പത്രമാദ്ധ്യമങ്ങളില്‍ വന്നിട്ടുള്ള വാര്‍ത്തകള്‍ ആര്‍ക്കും നല്കാന്
> കഴിഞ്ഞില്ല എന്ന സാങ്കേതികത്വത്തില്‍ പിടിച്ച് ലേഖനം ഡിലീറ്റ് ചെയ്യുന്നത്
> എങ്ങനെയാണ് ന്യായീകരിക്കുന്നത് ?
>
> എല്ലാ മാനദണ്ഡങ്ങളും കമ്മ്യൂണിറ്റിയുടെ തീരുമാനത്തിന് വിധേയമായിരിക്കണം.
> കമ്മ്യൂണിറ്റിയുടെ തീരുമാനം സമവായത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം.
>
> ഇതിന് രണ്ടിനും വിലയില്ലാതെ, മാനദണ്ഡങ്ങള്ക്കുവേണ്ടിയുള്ള ചര്‍ച്ചയും
> മുന്നോട്ടുപോക്കും എത്ര അസഹനീയവും അയുക്തി നിറഞ്ഞതുമാണ് !
>
> സുജിത്ത്
>
>
> 2013, നവംബർ 12 9:02 PM ന്, Shiju Alex <shijualexonline(a)gmail.com> എഴുതി:
>
> മലയാളം വിക്കിപീഡിയയെ സംബന്ധിച്ച് പ്രശ്നം ആവാൻ പൊകുന്ന വേറൊന്ന്
>> കേരളത്തെ/മലയാളത്തെ സംബന്ധിച്ച് നടക്കുന്ന ആധികാരിക പഠനങ്ങളുടെ/അവലംബങ്ങളുടെ
>> അഭാവമാണ്.
>>
>> ചില പ്രത്യേക വിഷയത്തിലുളൢലേഖനങ്ങൾ നമ്മൾ എഴുതി തുടങ്ങുമ്പോൾ ഒറിജിനൽ
>> റിസർച്ചായി മാറുകയാണ്.
>>
>>
>> അതേ പോലെ വേറൊന്നാണ് പഴയ കണ്ടെത്തലുകൾ പുതിയ തെളിവുകളുടെ ലഭ്യത അനുസരിച്ച്
>> പുതുക്കപ്പെടുന്നില്ല എന്നത്. പെട്ടെന്ന് ഓർമ്മ വരുന്ന ഒന്ന് മലയാളത്തിലെ
>> നിഘണ്ടുക്കളുടെ കാര്യമാണ്. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു ഗുണ്ടർട്ട് നിഘണ്ടു
>> ആണെന്നതിനു നൂറു കണക്കിനു അവലംബങ്ങൾ ലഭ്യമാണ്. പക്ഷെ ഇന്നു പഴയ സ്കാനുകൾ
>> നമുക്ക് കിട്ടാൻ തുടങ്ങിയപ്പോൾ ഇത് തെറ്റാണെന്ന് നമുക്ക് അറിയാം. ഇവിടെ
>> വിക്കിപീഡിയൻ എന്ത് ചെയ്യണം. തെറ്റാണെന്ന് ഉറപ്പുള്ള നൂറുകണക്കിനു അവലംബങ്ങൾ
>> മാതൃക ആക്കി ലെഖനം എഴുതണോ, അതോ തനിക്ക് തന്നെ തെളിവുള്ള സ്വന്തം ഒറിജിനൽ
>> റിസർച്ച് എഴുതണോ?
>>
>> കേരളത്തിലെ പല നാടൻ സംഗതികൾ, വൃക്ഷങ്ങൾ, ചെടികൾ, ഭക്ഷണങ്ങൾ തുടങ്ങിയ
>> കുറിച്ചൊക്കെ എഴുതാൻ തുടങ്ങുമ്പോൾ ഞാൻ സൂചിപ്പിച്ച അവലംബ പ്രശ്നം വരും.
>>
>> നമ്മുടെ സർവ്വകലാശാലകളുടേയും സർക്കാരിന്റേയും ലൈബ്രറികളുടേയും ഒക്കെ അടഞ്ഞ
>> സമീപനം അവലംബങ്ങളുടെ കാര്യത്തിലുള്ള പ്രശ്നങ്ങൾക്ക് ആക്കാം കൂട്ടുകയും കൂടെ
>> ചെയ്യുന്നു. അതിനാൽ എന്തെങ്കിലും അവലംബം ഉണ്ടെങ്കിൽ അത് പോലും ലഭ്യമാക്കാത്ത
>> അവസ്ഥ ആണ് നമുക്കുള്ളത്. ഈ വിഷയവും ഇതുമായി ബന്ധപ്പെട്ട് ചേർത്തു
>> വായിക്കേണ്ടതാണ്.
>>
>>
>> 2013/11/12 Devadas VM <vm.devadas(a)gmail.com>
>>
>>>
>>> 2013/11/12 Simy Nazareth <simynazareth(a)gmail.com>
>>>
>>>> ദേവദാസ്, വിക്കിയിലെ പഞ്ചായത്തിൽ അഭിപ്രായം പറയുന്നതിനു അതിന്റെ
>>>> പ്രാധാന്യമുണ്ട്. പുറത്തെ ചർച്ചകളിൽ നിന്നും കടമെടുത്തിട്ടായാലും
>>>> അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അവിടെ ഉന്നയിക്കണം. അതിൽ നിന്നും പുതിയ
>>>> മാർഗദണ്ഢങ്ങൾ വോട്ടിനിടണം.
>>>
>>>
>>> മലയാളം വിക്കിയിലെ പ്രസ്തുത ശ്രദ്ധേയതാ നയം തിരുത്തണമെന്നാണ് അഭിപ്രായം.
>>> ഒന്നിലധികം ആനുകാലികങ്ങളിൽ (അത് മുഖ്യധാരാ അച്ചടി മാധ്യമമോ, അതല്ലെങ്കിൽ
>>> ഗൗരവമായ സാഹിത്യ നിരൂപണം/വിമർശനം നടത്തുന്ന ഓൺലൈൻ ഇടങ്ങളോ ആകാം)
>>> കൃതികളെക്കുറിച്ച് പഠനമോ, വ്യക്തിയെക്കുറിച്ച് പരാമർശമോ വന്നിട്ടുണ്ടെങ്കിൽ
>>> അതും പരിഗണിക്കണം. അവാർഡുകൾ എന്നത് അക്കാദമി പുരസ്ക്കാരം എന്നതിൽ മാത്രമായി
>>> ഒതുക്കരുത്. കൂടുതൽ പേരും വിക്കി പരതുന്നത് ഒന്നിനെക്കുറിച്ചുള്ള വിവരങ്ങൾ
>>> ലഭിക്കാനാണ്. അല്ലാതെ ഒരു ഉരകല്ലായല്ല പരിഗണിക്കുന്നതെന്നാണ് അഭിപ്രായം. ഉദാ. *ഒരു
>>> എഴുത്തുകാരന്റെ വിവരങ്ങൾ ആധികാരികതയോടെയും സമഗ്രതയോടെയും എളുപ്പത്തിൽ
>>> ലഭിക്കാവുന്ന ഒരു വിവരസ്രോതസ്സ് എന്ന നിലയിലായിരിക്കണം വിക്കി
>>> വർത്തിക്കേണ്ടത്. അല്ലാതെ "കഖഘഗങ്ങ" എന്നൊരു അവാർഡ് കിട്ടിയതുകൊണ്ട് മാത്രം
>>> എഴുത്തുകാരൻ വിക്കിയിൽ വരാൻ യോഗ്യനാണോ, "യരലവശഷസഹ" എന്നൊരു കൃതി എഴുതിയതിനാൽ
>>> മാത്രം എഴുത്തുകാരൻ വിക്കിയിൽ വരാൻ യോഗ്യനാണോ എന്നതല്ല വിക്കിയിൽ
>>> പരിഗണിക്കേണ്ട പ്രധാന വിഷയം. അത്തരത്തിലെ നിരാസം അനുഗുണമല്ല. പ്രസ്തുതങ്ങളായ
>>> "കഖഘഗങ്ങ" എന്ന അവാർഡ്, "യരലവശഷസഹ" എന്ന കൃതി എന്നിവ താക്കോൽ വാക്കുകളായി
>>> കൊടുത്താൽ സെർച്ച് എഞ്ചിനുകളിൽ വിക്കി പേജ് വരുന്നുണ്ടോ, അതിൽ അവാർഡ്/കൃതി
>>> വിവരങ്ങൾ (തിയ്യതി, ഇടം, തുക തുടങ്ങിയവ) അവലംബമായി ആധികാരിക സ്രോതസ്സുകളിൽ
>>> നിന്ന് ചേർക്കപ്പെട്ടിട്ടുണ്ടോ എന്നതാകണം പ്രാഥമിക ലക്ഷ്യം**. *ഇതു കൂടാതെ
>>> മുൻ നയങ്ങളിൽ പറഞ്ഞവവും, പഞ്ചായത്തിലെ മറ്റ് അഭിപ്രായങ്ങളും കൂടെ പരിഗണിച്ച്
>>> സമഗ്രവും, വിശാലവുമായൊരു നയം പുനർനിണ്ണയിക്കണമെന്നാണ് അഭിപ്രായം. ~~~~
>>>
>>> സിമീ, ഇങ്ങനെയൊന്നിപ്പോൾ പഞ്ചായത്തിലും പതിച്ചിട്ടുണ്ട്.
>>>
>>>
>>> --
>>>
>>> Devadas.V.M.
>>>
>>>
>>>