സുഹൃത്തുക്കളെ,
നമ്മുടെ നാലാം വിക്കിസംഗമത്തോട് അനുബന്ധിച്ച് വിക്കിമീഡിയ ഫൗണ്ടേഷൻ പ്രതിനിധികൾ
ജൂൺ 9,10,11 തീയതികളിൽ കേരളത്തിൽ വിവിധ ഇടങ്ങളിൽ മലയാളം വിക്കിപീഡിയരുമായി
നേരിട്ട് സംവദിക്കാൻ ആഗ്രഹിക്കുന്നു, ഇതിന്റെ ഭാഗമായി ജൂൺ 9-നു്
തിരുവനന്തപുരത്തും, ജൂൺ 10നു് കൊച്ചിയിലും, ചെറു കൂടിക്കാഴ്ചകൾക്ക് പദ്ധതി
ഇടുന്നു.
തിരുവനന്തപുരം, കൊച്ചി എന്നീ സ്ഥലങ്ങളിൽ (സമീപപ്രദേശങ്ങളിൽ ഉള്ളവരും) ഉള്ള
മലയാളം വിക്കിപ്രവർത്തകർ ഇക്കാര്യത്തെ കുറിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്ത്
ക്രോഡീകരിക്കാനായി എനിക്കൊരു മെയിലയക്കാൻ (*shijualexonline അറ്റ് gmail.com*)
താല്പര്യപ്പെടുന്നു. 2 സ്ഥലത്തും ഉള്ള വിക്കി പ്രവർത്തകർ ദയവായി സഹകരിക്കണം
എന്ന് അഭ്യർത്ഥിക്കുന്നു.
ഷിജു