സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ (http://ml.wikipedia.org)
കാലത്തിനനനുസരിച്ചു് മുന്നേറുന്നതിന്റെ ഭാഗമായി അതിന്റെ മൊബൈൽ പതിപ്പും
ലഭ്യമാക്കിയിരിക്കുന്നു. *മലയാളം വിക്കിപീഡിയയുടെ മൊബൈൽ പതിപ്പു് ഇവിടെ
ലഭ്യമാണു്. http://ml.m.wikipedia.org/*.
പക്ഷെ വിവിധ മൊബൈലുകളിൽ മലയാളം റെൻഡർ ചെയ്യുന്ന സാങ്കേതികത പൂർണ്ണമായി
ശരിയായിട്ടില്ല എന്നതു് നിലവിൽ ഒരു പരിമിതിയാണു്. ഒപ്പം തന്നെ മൊബൈലിൽ മലയാളം
ടൈപ്പിങ്ങ് ടൂളുകൾ ഇല്ലാത്തതും ഒരു പരിമിതിയാണു്. എങ്കിലും മലയാളം വിക്കിപീഡിയ
കാലത്തിനു് മുന്നേ നടന്നു് കഴിഞ്ഞു. മിക്കവാറും മലയാളം വിക്കി ലേഖനങ്ങൾ ഒക്കെ
തന്നെ ഇംഗ്ലീഷ് കീവെർഡുകൾ ഉപയോഗിച്ചാൽ ലഭ്യമാകും. സാങ്കേതിക കാര്യങ്ങൾ
ശരിയാക്കേണ്ടതു് മൊബൈൽ ഉല്‍പ്പാദകരും, സോഫ്റ്റ്വെയർ ഡെവലപ്പുറുമാരും,
സാങ്കേതിക വിദഗ്ദരും ഒക്കെ ചേർന്നാണു്. അതിനായി അവരൊക്കെ ശ്രമിക്കും എന്നു്
കരുതട്ടെ.
മൊബൈൽ മലയാളം വിക്കിക്കു് വേണ്ടി ആവശ്യമായ സന്ദേശസഞ്ചയങ്ങൾ മലയാളത്തിലാക്കിയ
മലയാളം വിക്കിയൻ *പ്രവീൺ പ്രകാശ് (http://ml.wikipedia.org/wiki/User:Praveenp)
* പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
ഇതോടൊപ്പം എടുത്തു് പറയേണ്ട മറ്റൊരു കാര്യം ഇന്ത്യൻ ഭാഷകളിൽ മൊബൈൽ
യുഗത്തിലേക്ക് ആദ്യം പ്രവേശിച്ച വിക്കിപീഡിയ മലയാളം ആണു് എന്നതാണു്.
ബാക്കിയുള്ള ഇന്ത്യൻ ഭാഷകൾ നമ്മുടെ മൊബൈൽ വിക്കി കണ്ടു് പതുക്കെ അതിനുള്ള
പ്രവർത്തനങ്ങൾ നടത്താൻ തുടങ്ങിയിട്ടുണ്ടു്.
മലയാളം വിക്കിപീഡിയക്കു് പുറമേ, മലയാളം വിക്കിനിഘണ്ടു (
http://ml.wiktionary.org), മലയാളം വിക്കിഗ്രന്ഥശാല (http://ml.wikisource.org)
എന്നിവയുടെ മൊബൈൽ പതിപ്പും ഇറക്കാൻ പദ്ധതിയുണ്ടു്. അതിനായുള്ള സോഫ്റ്റ്വെയർ
ഡെവലപ്പു്മെന്റു് പിന്നണിയിൽ നടക്കുന്നു.
പ്രിയ സുഹൃത്തേ, ഇതിൽ താങ്കൾ ഉന്നയിച്ച എല്ലാ കാര്യങ്ങളും ഉണ്ടാകും... കൂടാതെ
പുറത്തുനിന്നും ആരെങ്കിലും (വിക്കന്മാരല്ലാത്തവർ) താത്പര്യം പ്രകടിപ്പിച്ചതായി
അറിവില്ല... ഏതെങ്കിലും വിധത്തിൽ ഇതിനെക്കുറിച്ച് അറിഞ്ഞവർ കൂടുതൽ താത്പര്യം
കാണിച്ചാണ് പ്രസ്തുത താളിൽ സമ്മതം അറിയിച്ചതെന്ന്ൻ ഞാൻ വിശ്വസിക്കുന്നു... ഇത്
ഞാൻ വിക്കി മെയിലിംഗ് ലിസ്റ്റിൽ ഫോർവേഡാൻ ഉദ്ദേശിക്കുന്നു... നമുക്ക്
ഇതിനെക്കുറിച്ച് വിശദമായ ചരച്ചയാകാം. ചർച്ച കൂടുതലൗം പ്രസ്തുത താളിന്റെ
സംവാദതാളിൽ നൽകുന്നതായിരിക്കും ഉചിതമെന്നും കരുതുന്നു... സസ്നേഹം
2010/3/29 <thachan.makan(a)gmail.com>
> I've shared വിക്കിസംഗമം<http://docs.google.com/Doc?docid=0ARmYgjSbFL3yZG1keHFiNV8xNzRnc3p4eGdncw&hl…>
> Message from thachan.makan(a)gmail.com:
>
> വിക്കിസംഗമത്തില്‍ പങ്കെടുക്കാനാവാത്തതില്‍ വളരെ വിഷമമുണ്ട്.
> ഐ.ആര്.സി. കനക്റ്റാവാഞ്ഞതിനാല് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പറ്റിയില്ല. ചില തിരക്കുകള്‍ കാരണം പ്രതികരിക്കാനും. വിശദാംശങ്ങള്‍ കണ്ടപ്പോള്‍ ചില അഭിപ്രായങ്ങള്‍/നിര്‍ദ്ദേശങ്ങള്‍:
>
> പഠനശിബിരങ്ങളിലെപ്പോലെ എഡിറ്റിങ്ങിനെയും വിക്കിസംരഭങ്ങളെയും പരിചയപ്പെടുത്തി ക്ലാസ്സെടുക്കലല്ല സംഗമത്തില്‍ ആവശ്യം എന്നുതോന്നുന്നു.
>
> ഒരു വര്‍ഷം മലയാളം വിക്കിപീഡിയയും സഹോദരങ്ങളും നടത്തിയ കാര്യങ്ങള്‍ പരിശോധിച്ച് പാളിച്ചകളെയും പുരോഗതിയെയും അവലോകനം ചെയ്യുകയും പ്രവര്‍ത്തനം ത്വരിതപ്പെടുത്താനുള്ള വഴികളെക്കുറിച്ച് ഗൌരവത്തോടെ ആലോചിക്കുകയും ചെയ്യുകയാണ് സംഗമത്തിന്റെ ലക്ഷ്യം. വിക്കിപീഡിയയ്ക്ക് പുറത്തുള്ളവരെ സംഗമത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കേണ്ടതില്ല.
>
> സംഗമത്തിന്റെ നടത്തിപ്പിനെക്കുറിച്ച് എനിക്കുണ്ടായ ആശയങ്ങളുടെ ഒരു കരട് ഞാന്‍ പങ്കിടുന്നു. കൊള്ളാവുന്ന കാര്യങ്ങള്‍ സ്വീകരിക്കാവുന്നതാണ്:
>
> Click to open:
>
> - വിക്കിസംഗമം<http://docs.google.com/Doc?docid=0ARmYgjSbFL3yZG1keHFiNV8xNzRnc3p4eGdncw&hl…>
>
>
> രണ്ടു സെഷനായി പരിപാടി നടത്തുക - 10-12.30, 2-4 രാവിലത്തെ സെഷനില്‍
> വിക്കിപീഡിയയും ഉച്ചയ്ക്ക് മറ്റു വിക്കിസംരംഭങ്ങളും വിഷയം.
> പറ്റുമെങ്കില്‍ രാവിലെ 9-9.30-ന് ആരംഭിക്കുക. 9.30 -10.30 മണിവരെ
> പരിചയപ്പെടല്‍, മലയാളം വിക്കിപീഡിയയുടെ 2009 ജനുവരി മുതലുള്ള റിപ്പോര്‍ട്ട്
> അവതരണം (15 മിനുട്ട്), അതിനുമേല്‍ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍.
> പാളിച്ചകള്‍ പരിശോധിക്കല്‍. 10.30 - 12 മുതല്‍ മലയാളം വിക്കിപീഡിയയുമായി
> ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചും മറ്റു ചര്‍ച്ചചെയ്യേണ്ട
> കാര്യങ്ങളെക്കുറിച്ചും (തിരഞ്ഞെടുത്ത 5/6 വിഷയങ്ങള്‍) അതിന്റെ മേല്‍നോട്ടം
> വഹിക്കുന്നവര്‍ സംസാരിക്കുന്നു, അതിനെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്നുള്ള
> ആശയം വിശദീകരിക്കലും ചര്‍ച്ചയും,. (തിരഞ്ഞെടുക്കാവുന്ന കാര്യങ്ങള്‍ -
> കവാടങ്ങളുടെ ഏകോപനം, ആധികാരികത ഉറപ്പുവരുത്താന്‍ അവലംബങ്ങളുടെയും മറ്റും
> കാര്യത്തില്‍ കര്‍ക്കശമായ നയരൂപീകരണത്തിന്റെ ആവശ്യം, ശൈലീരൂപീകരണം,
> സാങ്കേതികപദാവലിയുടെ നിര്‍മ്മാണം, അവശ്യലേഖനങ്ങളുടെ പൂരണം...).
> 12- ശൂന്യവേള - മറ്റുവിഷയങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള സമയം,
> ഭാവിപരിപാടികലെക്കുറിച്ചും.
> 1-2 ഇടവേള - എല്ലാവരും ചെലവ് വഹിച്ചുകൊണ്ട് ഒരു സദ്യ ഏര്‍പ്പാട്
> ചെയ്യാമെങ്കില്‍ നന്നായിരിക്കും. പരിപാടി ആസ്വാദ്യമാകാന്‍ ഉപകരിക്കും.
>
> 2 - 4 വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിപാഠശാല, വിക്കിചൊല്ലുകള്‍ എന്നീ
> നാലു സംരംഭങ്ങള്‍ക്കായി അരമണിക്കൂര്‍ വീതം. (സംരംഭങ്ങള്‍ സജീവമായ ശേഷം
> ഓരോന്നിനും വെവ്വേറെ സംഗമങ്ങള്‍ ആകാം)
> ആദ്യത്തെ 15 മിനുട്ട് പ്രവര്‍ത്തനങ്ങളുടെയും ഭാവിതീരുമാനങ്ങളുടെയും അവതരണവും
> പിന്നീടുള്ള സമയം ചര്‍ച്ചയും നടത്താന്‍ ഉപയോഗിക്കാം.
>
> പരിപാടി വളരെ സമയബന്ധിതമായി നടത്തേണ്ടതുണ്ട്. ഒതുക്കമുള്ളതും സമഗ്രവുമായ
> വിധത്തില്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി അവതരിപ്പിക്കുക, പ്രത്യേകവിഷയങ്ങള്‍
> അവതരിപ്പിക്കുന്നവര്‍ പറയാനുള്ള കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കുക,
> ചര്‍ച്ചകള്‍ സജീവമാക്കുക, അനാവശ്യമായ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുക
> തുടങ്ങിയവയില്‍ ശ്രദ്ധിക്കണം. പ്രസക്തമായ വിഷയങ്ങള്‍ എല്ലാം പ്രാധാന്യേന
> ഉന്നയിക്കപ്പെടണം.
>
> മലയാളം വിക്കിയുടെ സമഗ്രമായ പുരോഗതിക്കുള്ള ഊര്‍ജ്ജം നേടുക, കൂടുതല്‍
> പ്രവര്‍ത്തകരെ വിക്കിപീഡിയയിലെത്തിക്കാനുള്ള ആസൂത്രണം നടത്തുക - ഇതായിരിക്കണം
> സംഗമത്തിന്റെ ലക്ഷ്യം.
>
>
> Google Docs makes it easy to create, store and share online documents,
> spreadsheets and presentations.
> [image: Google Docs logo] <http://docs.google.com>
>
--
sugeesh
nalanchira
9544447074
9287357276
പ്രിയരെ,
മലയാളം വിക്കി സംരംഭങ്ങളിൽ താല്പര്യമുള്ള ബാംഗ്ലൂരിലെ മലയാളികളുടെ ദീർഘനാളത്തെ
ആവശ്യമായിരുന്നു ബാംഗ്ലൂരിൽ ഒരു മലയാളം വിക്കി അക്കാഡമി നടത്തണം എന്നതു്. വളരെ
നാളുകളായി ആലോചനയിലുള്ള ആക്കാദമി എന്ന കൂട്ടായ്മ ഈ വരുന്ന മാർച്ച് 21-ന്
ബാംഗ്ലൂർ കണ്ണിംഗ്ഹാം റോഡിലുള്ള സി.ഐ.എസ്. ഓഫീസിൽ വെച്ച് നടത്തുവാൻ
തീരുമാനിച്ചിരിക്കുന്നു.
*എന്ത്*: മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുക, എങ്ങനെയാണു് വിക്കി
സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക? മലയാളം വിക്കികളിൽ എങ്ങനെ
മലയാളത്തിൽ ടൈപ്പ് ചെയ്യാം? തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക്
താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യും. മലയാളം
വിക്കിസംരംഭങ്ങൾ നിങ്ങളുടെ ചോദ്യങ്ങൾക്കൊക്കെ മലയാളം വിക്കി പ്രവർത്തകർ മറുപടി
തരാൻ ശ്രമിക്കും
*എപ്പോൾ:* 2010 മാർച്ചു് 21, വൈകുന്നേരം 4.00 മണി മുതൽ 5:30 വരെ
*എവിടെ:* ദ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി, കണ്ണിംഗ് ഹാം റോഡ്,
ബാംഗ്ലൂർ.
കൂടുതൽ വിവരങ്ങൾക്ക് ഈ ബ്ലോഗ്
പോസ്റ്റ്<http://shijualex.blogspot.com/2010/03/blog-post_17.html>സന്ദർശിക്കുക.
ബാംഗ്ലൂർ വിക്കി അക്കാദമിയെക്കുറിച്ച് ബാംഗ്ലൂരിലുള്ള നിങ്ങളുടെ എല്ലാ
സുഹൃത്തുക്കളെയും അറിയിക്കുവാനും അവരെ പങ്കെടുപ്പിക്കുവാനും ശ്രമിക്കുമല്ലോ?
--
With Regards,
Anoop P
www.anoopp.in
All,
As you may have seen, the global
sysop<http://meta.wikimedia.org/wiki/Global_sysop>s
are active. They will do sysop's job in those places where there are not
enuf admins. Since Global sysops cover a lot of Indian wikimedia projects, I
thought it is worth mentioning here in the list. Current elected GSs are
those who had been doing counter vandalism and Small wiki monitoring for
quite a while. ( I am not sure how many are aware of the great job of the
SWMT <http://meta.wikimedia.org/wiki/SWMT> and such CVN groups. they are
the silent guards, imho). Most of them can be found in various irc
channels and can be contacted in case of emergency - say some one is causing
trouble and you dont have a sysop around - on their meta talk pages or IRC.
Please see some details that we should know:
*From Meta page:*
*Global **sysops* <http://meta.wikimedia.org/wiki/Sysop> are highly trusted
users with a strong track record of cross-wiki contributions that have sysop
privileges on many small
wikis<http://meta.wikimedia.org/wiki/Global_sysops/wiki_set>,
for the purposes of antivandalism and routine maintainance. They are not
users with sysop tools on all wikis and they have *no* extra editorial
control over content or the local community.
Scope
By default, global sysop would be *enabled* for every project that meets one
of the following criteria:
- fewer than *ten* administrators exist; or
- fewer than *three* administrators have made a logged action within the
past two months.
Projects may opt-in or opt-out at their own discretion if they obtain local
consensus. Simply inform any steward of the community's decision. A
wiki set<http://meta.wikimedia.org/wiki/Steward_handbook#Managing_sets_of_wikis_.28f…>,
located here <http://meta.wikimedia.org/wiki/Global_sysops/wiki_set> is used
to give rights on the included wikis only.
See the current list of Global sysops
here<http://meta.wikimedia.org/wiki/Special:GlobalUsers/Global_sysops>.
Questions and comments are welcome.
Regards,
Jyothis.
http://www.Jyothis.nethttp://ml.wikipedia.org/wiki/User:Jyothis
woods are lovely dark and deep,
but i have promises to keep and
miles to go before i sleep and
lines to go before I press sleep
completion date = (start date + ((estimated effort x 3.1415926) / resources)
+ ((total coffee breaks x 0.25) / 24)) + Effort in meetings
2010 ഏപ്രിൽ 17നു് എറണാകുളത്ത് വെച്ച് നടക്കുന്ന മലയാളം വിക്കിപ്രവർത്തകരുടെ
സംഗമത്തിന്റെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>നടത്തിപ്പിനായി
സംഘാടകസമിതി രൂപീകരിക്കാൻ ഉദ്ദെശിക്കുന്നു. സംഗമത്തിലെ
പരിപാടികളുടെ മെൽ നൊട്ടം വഹിക്കുക, വിവിധ പരിപാടികൾ നടത്തുക അല്ലെങ്കിൽ നടത്താൻ
അനുയോജ്യരായവരെ കണ്ടെത്തുക, തുടങ്ങി വിക്കി സംഗമം വിജയിപ്പിക്കാൻ ആവശ്യമായ
എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്തു് നടത്തുക എന്നതാനു് ഈ സംഘാടക സമിതിയുടെ ജോലി.
ഈ സംഘാടകസമിതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന മലയാളം വിക്കിസ്നേഹികൾ എനിക്ക് *
shijualexonline(a)gmail.com* എന്ന വിലാസത്തിലേക്ക് ഒരു സ്വകാര്യമെയിൽ അയക്കാൻ
താല്പര്യപ്പെടുന്നു.
മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചുള്ള പ്രാഥമികമായ അറിവെങ്കിലും
ഉണ്ടായിരിക്കുക എന്നതാണു് ഈ സംഘാടകസമിതിയിൽ അംഗമാകാൻ ഉള്ള യൊഗ്യത. മാത്രമല്ല
അവർ വിക്കി സംഗമത്തിൽ പങ്കെടുക്കുന്നവരും ആയിരിക്കണം
ഷിജു
പ്രിയരെ,
2010 ഏപ്രിൽ 17നു്, എറണാകുളത്തു് വച്ചു് നടക്കുന്ന
വിക്കിസംഗമത്തോടനുബന്ധിച്ചു്, മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള 12,000 ത്തോളം
ലേഖനങ്ങളിൽ നിന്നു് മികച്ച 500-ഓളം ലേഖനങ്ങൾ തിരഞ്ഞെടുത്ത്, സിഡി ആയി ഇറക്കാൻ
ഉദ്ദേശിക്കുന്നു.
സിഡിയിൽ ഉൾപ്പെടുത്താനുള്ള ലേഖനങ്ങളുടെ തിരഞ്ഞെടുപ്പു് ഏകദേശം
പൂർത്തിയായിട്ടുണ്ടു്. ഇതു് വരെ തിരഞ്ഞെടുത്ത ലേഖനങ്ങൾ ഇവിടെ
കാണാം<http://ml.wikipedia.org/wiki/Wikipedia:Version_1%20>
http://ml.wikipedia.org/wiki/Wikipedia:Version_1
ഈ ലേഖനങ്ങൾ, വിക്കിപീഡിയക്ക് പുറത്ത്, ഈ സിഡി എത്തുന്ന സ്ഥലങ്ങളിൽ
ഒക്കെയും *മലയാളം
വിക്കിപീഡിയയെ പ്രതിനിധീകരിക്കുവാൻ പോവുകയാണു്*. അതിനാൽ ഈ തിരഞ്ഞെടുത്ത 500
ലേഖനങ്ങൾ പീർറിവ്യൂ ചെയ്തു് കുറ്റമറ്റതാക്കേണ്ടേതു് മലയാളഭാഷയേയും
വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള നാമോരുത്തരുടേയും കടമയാണു്.
അതിനാൽ http://ml.wikipedia.org/wiki/Wikipedia:Version_1 എന്ന താളിൽ
കാണുന്ന ലേഖനങ്ങൾ വായിച്ചു നോക്കാനും, മെച്ചപ്പെടുത്തലുകൾ വരുത്താനും, തെറ്റുകൾ
തിരുത്താനും, നിങ്ങൾ ഓരോരുത്തരുടേയും ശ്രദ്ധ ക്ഷണിക്കുന്നു.
ആശംസകളോടെ
ഷിജു