2000 എന്ന മാന്ത്രികസംഖ്യയിലെത്താൻ 42 ചിത്രങ്ങൾ
കൂടെ മാത്രം. എല്ലാവരും
ഉഷാറാക്കിയേ...
2011/4/25 Sreejith K. <sreejithk2000(a)gmail.com>
നമ്മൾ 1900 കടന്ന് ഇപ്പോൾ 1907 ഇൽ എത്തി നിൽക്കുകയാണ്. 2000 എന്ന മാജിക്
സംഖ്യയിലെത്താൻ ഇനി 100 ചിത്രങ്ങൾ പോലും വേണ്ട.
ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ
ബാക്കി ഉള്ളവർ ഇന്ന് തന്നെ ചെയ്യുക, എത്രയും പെട്ടെന്ന് ചെയ്യുക; ചെയ്യാൻ
ചിത്രങ്ങൾ ബാക്കി ഉള്ളവർ ഇപ്പോൾ തന്നെ ക്യാമറയുമായി ഇറങ്ങുക. :)
- ശ്രീജിത്ത് കെ.
2011/4/25 Shiju Alex <shijualexonline(a)gmail.com>
> വിക്കി സംരംഭങ്ങളിലേക്ക് സ്വതന്ത്രചിത്രങ്ങൾ ചേർക്കുന്ന ആഘോഷമായ മലയാളികൾ
> വിക്കിപീഡിയയെ
സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%…
വിക്കിപദ്ധതിയുടെ
> *അവസാനത്തെ ദിവസമാണു് ഇന്ന്*. ഇന്ന് ഈ വിക്കിപദ്ധതിയുടെ തുടങ്ങിയിട്ട് *24
> ദിവസം കഴിഞ്ഞു*. പദ്ധതി 24-മത്തെ ദിവസത്തിലേക്ക് പ്രവേശിച്ചപ്പോൾ ഈ
> പദ്ധതിയുടെ ഭാഗമായി വിക്കിമീഡിയയെ സ്നേഹിക്കുന്ന മലയാളികൾ വിക്കിമീഡിയ
> കോമൺസിലേക്ക് അപ്ലോഡ് ചെയ്ത സ്വതന്ത്ര ചിത്രങ്ങളുടെ എണ്ണം *1775*കവിഞ്ഞു. ഇതു വരെ
അപ്ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം
>
കോമൺസിൽ<http://commons.wikimedia.org/wiki/Category:Malayalam_loves_Wikim…il>,
>
>
> ലോക വിക്കിസമൂഹങ്ങളുടെ സവിശേഷശ്രദ്ധ ആകർഷിച്ച ഈ വിക്കി പദ്ധതി ഇന്ന് നമ്മൾ
> പൂർത്തിയാക്കുമ്പോൾ, ഈ പദ്ധതിയുടെ ഭാഗമായി വിക്കിമീഡിയയെ സ്നേഹിക്കുന്ന
> മലയാളികൾ വിക്കിമീഡിയ കോമൺസിലേക്ക് അപ്ലോഡ് ചെയ്ത പ്രമാണങ്ങളുടെ എണ്ണം 2000
> കടക്കുമോ? കാത്തിരുന്നു കാണാം.
>
> ഈ പദ്ധതിയുടെ ഭാഗമായി നിങ്ങൾ ചേർക്കുന്ന ചിത്രങ്ങൾ മുകളിൽ സൂചിപ്പിച്ച
> താളുകളിൽ വരാൻ ചിത്രം അപ്ലോഡ് ചെയ്തതിനു് ശേഷം നിർബന്ധമായും *{{Malayalam
> loves Wikimedia event}}* എന്ന ടാഗ് ചേർക്കണം. കോമൺസിലെ അപ്ലോഡ് ടൂൾ
> ഉപയോഗിക്കുന്നവർ *Additional info* എന്നയിടത്തും കോമണിസ്റ്റ്
ടൂൾ<http://commons.wikimedia.org/wiki/Commonist>ഉപയോഗിക്കുന്നവർ
> *ലൈസൻസ് എന്ന ടെക്സ്റ്റ് ബോക്സിൽ* ഉചിതമായ ലൈസൻസ് തിരഞ്ഞെടുത്ത ശേഷം
> ലൈസൻസിനുശേഷം അതേ ടെക്സ്റ്റ് ബോക്സിൽ തന്നെ {{Malayalam loves Wikimedia
> event}} എന്ന ടാഗ് ചേർത്താൽ മതിയാകും.
>
> നിങ്ങൾ ചേർക്കുന്ന ചിത്രങ്ങളിൽ തക്കതായ വിവരണവും (ഇംഗ്ലീഷിലും
> മലയാളത്തിലും), ചിത്രം ഉൾപ്പെടുന്ന വർഗ്ഗങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ അതും ഓരോ
> ചിത്രത്തിലും ചേർക്കുന്നത് നല്ലതാണു്. അങ്ങനെ ചെയ്താൽ അത് മറ്റ് ലോക ഭാഷകളീൽ
> ഉള്ളവർക്ക് അവരുടെ വിക്കി ലേഖനങ്ങളിൽ നിങ്ങളുടെ ചിത്രം ഉപയോഗിക്കാൻ അവർക്ക്
> സഹായകരമാകും.
>
> പദ്ധതിയുടെ അവസാന ദിവസമായ ഇന്ന് വൈജ്ഞാനികസ്വഭാവമുള്ള പരമാവധി
> സ്വതന്ത്രചിത്രങ്ങൾ അപ്ലോഡ് ചെയ്ത് ഈ പദ്ധതി വമ്പൻ വിജയമാക്കാൻ എല്ലാവരും
> സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
>
> ഷിജു
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
With Regards,
Anoop
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: