മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് മനസ്സിലാക്കാനും താല്പര്യമുള്ളവര്ക്ക്
വിക്കിയില്‍ പ്രവര്‍ത്തനം തുടങ്ങുവാനും സഹായിക്കുന്ന മലയാളം വിക്കി പഠനശിബിരം
2010 ഒക്ടോബര്‍ 31 ഞായറാഴ്ച കാസർഗോഡ് വെച്ച് നടത്തും. ഐടി@സ്കൂള്‍
പ്രൊജക്ടിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ പഠനക്ലാസ് കാസർഗോഡ് ഗവണ്മെന്റ്
ഗസ്റ്റ് ഹൗസിനടുത്തുള്ള ഐ.ടി @സ്കൂളിന്റെ ജില്ലാ വിഭവ കേന്ദ്രത്തിൽ
വെച്ചാണ്നടക്കുക.
കേരളത്തിലെ അഞ്ചാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.
- *പരിപാടി:* മലയാളം വിക്കി പഠനശിബിരം
- *തീയതി:* 2010 ഒക്ടോബർ 31, ഞായറാഴ്ച
- *സമയം:* ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
- *സ്ഥലം:* കാസർഗോഡ് ഗവണ്മെന്റ് ഗസ്റ്റ് ഹൗസിനടുത്തുള്ള ഐ.ടി @സ്കൂളിന്റെ
ജില്ലാ വിഭവ കേന്ദ്രം( District Resource centre IT@School Project
Kasaragod,Near Govt Guest House Kasaragod(DRC Kasaragod)
- *ആർക്കൊക്കെ പങ്കെടുക്കാം:* മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള
ആർക്കും പങ്കെടുക്കാം.
ഈ പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും, പരിപാടിയിൽ പങ്കെടുക്കുവാൻ
രജിസ്റ്റർ ചെയ്യുന്നതിനും മലയാളം വിക്കിപീഡിയയിലെ പഠനശിബിരത്തിന്റെ
താൾ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0…ിക്കുക.
wiki.malayalam(a)gmail.com എന്ന വിലാസത്തിലേക്ക് മെയിൽ അയച്ചും പരിപാടിയിലേക്ക്
രജിസ്റ്റർ ചെയ്യാം.
ഈ പരിപാടിയിൽ സജീവമായി പങ്കെടുക്കുവാൻ താങ്കളോട് അഭ്യർത്ഥിക്കുന്നതോടൊപ്പം ഈ
വിവരം താങ്കളുടെ സുഹൃത്തുക്കളെ അറിയിക്കുവാനും, ഇതുമായി ബന്ധപ്പെട്ട മറ്റു
മെയിലിങ്ങ് ലിസ്റ്റുകളിലേക്കും അയക്കുവാനും അഭ്യർത്ഥിക്കുന്നു.
എന്ന്
മലയാളം വിക്കി പ്രവർത്തകർക്കു വേണ്ടി
അനൂപ്