മാധ്യമം ദിനപ്പത്രത്തിൽ വന്ന വാർത്ത പൂർണ്ണരൂപത്തിൽ
ഇവിടെ
<http://bit.ly/96yUS1>
അനൂപ്
2010/3/22 sugeesh.g subrahmanyam <sajsugeesh(a)gmail.com>
കൊള്ളാം അപ്പോൾ മലയാള പത്രങ്ങൾ വിക്കിയെ പരിചയപ്പെടുത്തുന്നതിനുള്ള
ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.. ഇത് ആശാവഹമായ ഒരു
കാര്യമാണ്..
ഇനിയും ഇങ്ങനെയൊകെ ഉണ്ടാകട്ടെ :)
2010/3/22 Anoop <anoop.ind(a)gmail.com>om>:
ഇതുമായി ബന്ധപ്പെട്ടു ഇന്നത്തെ മാധ്യമം ഓണ്‍ലൈന്‍
എഡിഷനിൽ വാര്‍ത്ത
പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് പോലെ ഇന്നത്തെ മാധ്യമം ദിനപത്രത്തിന്റെ
അവസാന
പേജില്‍ ഇത് സംബന്ധിച്ച ഒരു
വാര്‍ത്തയും,പരിപാടിയില്‍ പങ്കെടുത്തവരുടെ
പടവും
നല്‍കിയിട്ടുണ്ട്.
ടിനു ചെറിയാൻ എടുത്ത ചിത്രങ്ങള്‍ വികിമീഡിയ കോമൺസിൽ കാണാം.
2010/3/21 Anoop <anoop.ind(a)gmail.com>
>
> മലയാളം വിക്കി സംരഭങ്ങൾക്കായുള്ള മലയാളം വിക്കി പഠന ശിബിരം ബാംഗ്ലൂരിൽ
ഇന്ന്
> നടന്ന വിവരം ഇതിനകം എല്ലാവരും
അറിഞ്ഞിരിക്കുമല്ലോ. ബാംഗ്ലൂരിലെ
> മലയാളികൾക്കിടയിൽ നിന്ന് നല്ല പ്രതികരണമാണ് പഠനശിബിരത്തിനു ലഭിച്ചത്.
മാതൃഭൂമി,
> മലയാളമനോരമ, ഇംഗ്ലീഷ് ദിനപ്പത്രമായ ഡി.എൻ.എ.
എന്നീ വർത്തമാന പത്രങ്ങൾ
> ശിബിരത്തെക്കുറിച്ച് വാർത്ത നൽകിയിരുന്നു. ഇതിൽ പ്രത്യേകം എടുത്തു
പറയേണ്ടത്
> മാതൃഭൂമി പത്രം പരിപാടിക്കു നൽകിയ സഹകരണമാണ്.
മാതൃഭൂമിയുടെ ഓൺലൈൻ
എഡിഷനിലും,
> ബാംഗ്ലൂരിലെ ദിനപ്പത്രത്തിലും
ശിബിരത്തെക്കുറിച്ച് വിശദമായ വാർത്ത
നൽകിയതു
> കാരണം ധാരാളം പേർ പരിപാടിയിൽ പങ്കെടുക്കുവാൻ
താല്പര്യം പ്രകടിപ്പിച്ചു്
ഫോണിൽ
> വിളിക്കുകയും, മെയിൽ അയക്കുകയും ചെയ്തു.
>
> മലയാളം വിക്കി പഠനശിബിരത്തിൽ ഷിജു അലക്സ്,അനൂപ്,രമേശ്, രാജേഷ്
> ഒടയഞ്ചാല്‍,ജിതേഷ്,നവീൻ,ടിനു ചെറിയാന്, ഫിലിപ്പ് ടിജു,പ്രതീഷ്
> എസ്,ശ്രീജിത്ത്,ശ്രീധരൻ ടി.പി.,അനു ലക്ഷ്മണൻ,അരുൺ എന്നീ ഉപയോക്താക്കളും
> മാധ്യമം ദിനപ്പത്രത്തിന്റെ പ്രതിനിധിയായി സിജു ജോർജ്ജും പങ്കെടുത്തു.
>
> പരിപാടിയുടെ അവലോകനം താഴെക്കൊടുക്കുന്നു
>
> പരിചയപ്പെടുത്തൽ
>
> പഠനശിബിരത്തിൽ പങ്കെടുത്ത അംഗങ്ങളുടെ സ്വയം പരിചയപ്പെടുത്തൽ.
>
> വിക്കിമീഡിയ ഫൗണ്ടേഷന്റെ മലയാളം വിക്കിസംരംഭങ്ങളെ പരിചയപ്പെടുത്തൽ -
Shiju
> Alex|ഷിജു അലക്സ്
>
> വിക്കിപീഡിയയുടെ ചരിത്രവും വിവിധ സഹോദരസംരംഭങ്ങളേയും ഷിജു അലക്സ്
വിശദമായി
> പുതിയ ഉപയോക്താക്കള്‍ക്ക് പരിചയപ്പെടുത്തി.
ഇതില്‍ പ്രധാനമായും
താഴെപ്പറയുന്നവ
> അടങ്ങിയിരുന്നു.
>
> എന്താണ് വിക്കിപീഡിയ?
> എന്തിനാണ് വിക്കിപീഡിയയിൽ ലേഖനം എഴുതേണ്ടത്?
> മലയാളം വിക്കിസംരംഭങ്ങളുടെ പ്രസക്തി എന്ത്?
> മലയാളം വിക്കിപീഡിയയുടെ ലഘുചരിത്രം
> സഹോദരസംരഭങ്ങള്‍
>
> മലയാളം വിക്കിപീഡിയയില്‍ എഴുന്നതെങ്ങനെ?
>
> മലയാളം വിക്കിപീഡിയയില്‍ എങ്ങനെ എഴുതുന്നതിനെക്കുറിച്ച് വിശദമായി അനൂപ്,
> രമേശ് എന്നിവര്‍ വിശദീകരിച്ചു. ഇതില്‍ പ്രധാനമായും താഴെപ്പറയുന്നവ
വിഭാഗങ്ങൾ
> വിശദീകരിച്ചു.
>
> എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം,
> മലയാളം വിക്കിപീഡിയയിലെ താളിന്റെയും, സമ്പർക്ക മുഖത്തിന്റെയും ഘടന
> എങ്ങനെ ലേഖനം തുടങ്ങാം,
> എങ്ങിനെ തിരുത്തിയെഴുതാം,
> എങ്ങനെ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാം
> മുകളിൽ വിവരിച്ച വിഭാഗങ്ങളുടെ തത്സമയ അവതരണം.
>
> ചോദ്യോത്തര സമയം:
>
> പങ്കെടുത്തവരുടെ സംശയങ്ങൾക്കുള്ള മറുപടികൾ ഷിജു അലക്സ്, അനൂപ്, രമേശ്
> എന്നിവര്‍ മറുപടി പറഞ്ഞു.
>
> പരിപാടിയിൽ പങ്കെടുത്ത അംഗങ്ങളിൽ മിക്കവരും ട്വിറ്ററിലൂടെ ശിബിരത്തിന്റെ
> അപ്ഡേറ്റുകൾ നൽകിക്കൊണ്ടിരുന്നു. അതിന്റെ കണ്ണി ഇവിടെ
>
> ഇതു പോലെയുള്ള പഠനശിബിരങ്ങൾ കേരളത്തിലെ എല്ലാ ജില്ലകളിലും, കേരളത്തിനും,
> ഇന്ത്യക്കും പുറത്തും സംഘടിപ്പിക്കുന്നത് വിക്കിപീഡിയ സംസ്കാരത്തെയും,
മലയാളം
> വിക്കിപീഡിയയെയും മലയാളികൾക്കിടയിൽ
പരിചയപ്പെടുത്തുന്നതിനു സഹായകരമാകും.
> ഇതിനായി മലയാളം വിക്കിപീഡിയയിലെ സജീവരായ ഉപയോക്താക്കൾ മുന്നോട്ട്
വരണമെന്ന്
> അഭ്യർത്ഥിക്കുന്നു. ഇതു കൂടാതെ ഇത്തരം
പരിപാടികൾ എവിടെയെങ്കിലും
> സംഘടിപ്പിക്കുവാൻ താല്പര്യമുണ്ടെങ്കിൽ അതും ഈ മെയിലിങ്ങ് ലിസ്റ്റിലേക്ക്
> അയക്കുവാൻ താല്പര്യം.
>
> വിക്കിപീഡിയ പഠന ശിബിരം നടത്തുന്നതിന് വേദിയും, ഇന്റർനെറ്റ് തുടങ്ങിയ
ഭൗതിക
> സാഹചര്യങ്ങളും ഒരുക്കിത്തന്ന സെന്റർ ഫോർ
ഇന്റർനെറ്റ് സൊസൈറ്റി
ബാംഗ്ലൂരിലെ
> പ്രവർത്തകരോട് ഈ അവസരത്തിൽ ഞങ്ങളുടെ നന്ദി
രേഖപ്പെടുത്തിക്കൊള്ളുന്നു.
>
> അനൂപ്
>
> 2010/3/17 Anoop <anoop.ind(a)gmail.com>
>>
>> പ്രിയരെ,
>> മലയാളം വിക്കി സംരംഭങ്ങളിൽ താല്പര്യമുള്ള ബാംഗ്ലൂരിലെ മലയാളികളുടെ
>> ദീർഘനാളത്തെ ആവശ്യമായിരുന്നു ബാംഗ്ലൂരിൽ ഒരു മലയാളം വിക്കി അക്കാഡമി
നടത്തണം
>> എന്നതു്. വളരെ നാളുകളായി ആലോചനയിലുള്ള
ആക്കാദമി എന്ന കൂട്ടായ്മ ഈ
വരുന്ന
>> മാർച്ച് 21-ന് ബാംഗ്ലൂർ കണ്ണിംഗ്ഹാം
റോഡിലുള്ള സി.ഐ.എസ്. ഓഫീസിൽ
വെച്ച്
>> നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
>>
>> എന്ത്: മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുക, എങ്ങനെയാണു് വിക്കി
>> സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക? മലയാളം വിക്കികളിൽ എങ്ങനെ
>> മലയാളത്തിൽ ടൈപ്പ് ചെയ്യാം? തുടങ്ങി മലയാളം വിക്കികളെകുറിച്ചു്
പുതുമുഖങ്ങൾക്ക്
>> താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ
കൈകാര്യം ചെയ്യും. മലയാളം
>> വിക്കിസംരംഭങ്ങൾ നിങ്ങളുടെ ചോദ്യങ്ങൾക്കൊക്കെ മലയാളം വിക്കി പ്രവർത്തകർ
മറുപടി
>> തരാൻ ശ്രമിക്കും
>>
>> എപ്പോൾ: 2010 മാർച്ചു് 21, വൈകുന്നേരം 4.00 മണി മുതൽ 5:30 വരെ
>> എവിടെ: ദ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി, കണ്ണിംഗ് ഹാം റോഡ്,
>> ബാംഗ്ലൂർ.
>>
>> കൂടുതൽ വിവരങ്ങൾക്ക് ഈ ബ്ലോഗ് പോസ്റ്റ് സന്ദർശിക്കുക.
>>
>> ബാംഗ്ലൂർ വിക്കി അക്കാദമിയെക്കുറിച്ച് ബാംഗ്ലൂരിലുള്ള നിങ്ങളുടെ എല്ലാ
>> സുഹൃത്തുക്കളെയും അറിയിക്കുവാനും അവരെ പങ്കെടുപ്പിക്കുവാനും
ശ്രമിക്കുമല്ലോ?
>>
>> --
>> With Regards,
>> Anoop P
>>
www.anoopp.in
>>
>
>
>
> --
> With Regards,
> Anoop P
>
www.anoopp.in
>
--
With Regards,
Anoop P
www.anoopp.in
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
sugeesh
nalanchira
9544447074
9287357276
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: