മലയാളം വിക്കിപീഡിയയെ സംബന്ധിച്ചിടത്തോളം 2009 ജൂണ്‍ മാസം വളരെ
പ്രാധാന്യമര്‍ഹിക്കുന്ന ഒരു മാസമായിരുന്നു. 2009 ജൂണ്‍ 1 നാണു് നൂറുകണക്കിനു്
വിക്കിപീഡിയരുടെ നീണ്ട 6.5 വര്‍ഷത്തെ പ്രയത്നഫലമായി മലയാളം വിക്കിപീഡിയ 10,000
ലേഖനങ്ങള്‍ എന്ന കടമ്പ പിന്നിട്ടതു്. അതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍
വിവിധമാദ്ധ്യമങ്ങളിലൂടെ നമ്മളെല്ലാം അറിഞ്ഞതായിരുന്നുവല്ലോ.
2009 ജൂണ്‍ മാസം അവസാനിച്ചപ്പോള്‍, മലയാളം വിക്കിപീഡിയയുടെ
സ്ഥിതിവിവരക്കണക്കുകള്‍ താഴെ പറയുന്ന വിധം ആണ്. മെറ്റാവിക്കിയില്‍ നിന്നും
വിവിധ വിക്കിടൂളുകളുടേയും സഹായത്തോടെ ലഭിച്ച വിവരങ്ങളും തയ്യാറാക്കിയ
സ്ഥിതിവിവരകണക്കുകളാണു് ഇതില്‍.
- 2009 മെയ് മാസം മലയാളം വിക്കിപീഡിയയില്‍* 270* ലേഖനങ്ങള്‍ പുതുതായി
കൂട്ടിച്ചേര്‍ക്കപ്പെട്ടു. 2009 ജൂണ്‍ മാസം അവസാനിക്കുമ്പോള്‍ മലയാളം
വിക്കിപീഡിയയില്‍ *10,271* ലേഖനങ്ങള്‍ ഉണ്ടു്. 10,000 ലേഖനം എന്ന കടമ്പ
പിന്നിട്ടതോടെ എണ്ണം തികക്കാന്‍ വേണ്ടി ലേഖനം തുടങ്ങുന്ന പ്രക്രിയ മിക്കവാറും
അവസാനിച്ചിരിക്കുന്നു. ഇപ്പോള്‍ ലേഖനങ്ങളുടെ ഗുണം മെച്ചപ്പെടുത്തുന്നതില്‍
കൂടുതല്‍ പേര് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതു് വളരെ നല്ലതു് തന്നെ. എങ്കിലും
നിരവധി പുതിയ ഉപയോക്താക്കള്‍ വന്നു് ഇതു് വരെ നമ്മള് കൈവെക്കാത്ത വിഷയങ്ങളില്‍
ഒക്കെ ലേഖനങ്ങള്‍ തുടങ്ങുക എന്നതു് വളരെ അത്യാവശ്യം ആണു്.
- പേജ് ഡെപ്ത് 150ല്‍ നിന്നു *155* ആയി ഉയര്‍ന്നു. പേജ് ഡെപ്ത്തില്‍
നമ്മള് ലോക വിക്കിപീഡിയകളില്‍ (കുറഞ്ഞതു് 1000 ലെഖനമെങ്കിലും ഉള്ള
വിക്കിപീഡിയകളില്‍) നാലാം സ്ഥാനത്തു് തുടരുന്നു.ഇംഗ്ലീഷു് (429), ഹീബ്രു (183),
സിംഹള (171) എന്നീ വിക്കിപീഡിയകള്‍ ആണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
പക്ഷെ, പേജു് ഡെപ്ത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ വിക്കിപീഡിയകളില്‍ ഒന്നാം
സ്ഥാനം നമ്മള് ഇപ്പൊഴും നിലനിര്‍ത്തുന്നു. മറ്റു് ഇന്ത്യന്‍
വിക്കിപീഡിയകളേക്കാള്‍ നമ്മള് ബഹുദൂരം മുന്പിലുമാണു്.നമ്മുടെ തൊട്ടു്
പിറകിലുള്ള ബംഗാളി വിക്കിയുടെ പെജു് ഡെപ്ത്തു് 60 മാത്രമാണു്.
- ഇതു വരെയുള്ള എഡിറ്റുകളുടെ എണ്ണം: *3,86,760*. 2009 ജൂണ്‍ മാസം മലയാളം
വിക്കിപീഡിയയില്‍ *18,450* എഡിറ്റുകള്‍ ആണ് നടന്നത്. 2009 മെയ് മാസത്തെ
അപേക്ഷിച്ചു് ഏതാണ്ടു് 7000 എഡികളോളം കുറവായിരുന്നു 2009 ജൂണ്‍ മാസത്തില്‍. ഒരു
മാസം ശരാശരി 30,000 എഡിറ്റുകള്‍ എങ്കിലും നിലവിലുള്ള സജീവ ഉപയോക്താക്കളെ വച്ചു്
നടത്താനാവേണ്ടതാണു്.
- ഇതു വരെ വിക്കിയില്‍ അംഗത്വമെടുത്ത ഉപയോക്താക്കളുടെ എണ്ണം:* 11,428* .
2009 ജൂണ്‍ മാസത്തില്‍ ഏതാണ്ട് *880*ഓളം പേരാണു പുതുതായി അംഗത്വമെടുത്തത്.
16,392 രജിസ്റ്റേര്‍ഡ് ഉപയൊക്താക്കളുമായി ഹിന്ദി വിക്കിപീഡിയ ആണു് ഇന്ത്യന്‍
ഭാഷകളിലുള്ള വിക്കിപീഡിയകളില്‍ ഉപയോക്താക്കളുടെ കാര്യത്തില്‍ ഒന്നാം
സ്ഥാനത്തു്. ഹിന്ദി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റേര്‍ഡ്
ഉപയൊക്താക്കള്‍ മലയാളത്തിലാണു്. നമ്മുടെ തൊട്ടുപിറകേ 10,325 ഉപയോക്താക്കളുമായി
തെലുഗ് വിക്കിപീഡിയ ഉണ്ട്.
- ഇതുവരെ വിക്കിയില്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം:*5949*. 2009 മെയ്
മാസത്തില്‍ 110 ഓളം ചിത്രങ്ങളാണു് മലയാളം വിക്കിപീഡിയയില്‍ ചേര്‍ക്കപ്പെട്ടത്.
മലയാളം വിക്കിപീഡിയയിലേക്കു് പുതിയതായി ചിത്രങ്ങള്‍ ചേര്‍ക്കുന്നതിന്റെ തോതു്
കുറഞ്ഞിരിക്കുന്നു. ഇതു് പഴയ സ്ഥിതിയില്‍ ആവേണ്ടതുണ്ടു്. എങ്കിലും ഇന്ത്യന്‍
വിക്കിപീഡിയകളില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യപ്പെട്ടതു്
നമ്മുടെ വിക്കിയില്‍ തന്നെ.
നമ്മുടെ വിക്കിപീഡിയയിലെ 10,000ത്തിനു് മുകളില്‍ തിരുത്തലുകള്‍ വരുത്തിയ
ഉപയൊക്താക്കള്‍ താഴെ പറയുന്നവരാണു്. അവര്‍ വരുത്തിയ തിരുത്തലുകളുടെ എണ്ണം
പേരിനു് നേരെ കൊടുയ്ത്തിരിക്കുന്നു.
- Vssun <http://ml.wikipedia.org/wiki/User:Vssun> - 25,272
- Anoopan <http://ml.wikipedia.org/wiki/User:Anoopan> - 16,263
- Challiyan <http://ml.wikipedia.org/wiki/User:Challiyan> - 15,980
- Shijualex <http://ml.wikipedia.org/wiki/User:Shijualex> - 15,239
- Abhishek_Jacob <http://ml.wikipedia.org/wiki/User:Abhishek_Jacob>-13,844
- Jacob.jose <http://ml.wikipedia.org/wiki/User:Jacob.jose> - 10,450
<http://ml.wikipedia.org/wiki/User:Simynazareth>
പ്രധാനപ്പെട്ട ചില വിക്കിപീഡിയകളെ വിവിധ മാനദണ്ഡങ്ങളുപയോഗിച്ചു് അളന്നപ്പോള്‍
കിട്ടിയ സ്ഥിതിവിവരക്കണക്കു് താഴെ. നമ്മുടെ സ്ഥാനം അതില്‍ ഹൈലറ്റു്
ചെയ്തിട്ടുണ്ടു്.
Wiki Language Number of Articles Number of Edits Number of Users
Images Page Depth Some Imporatant foreign language wikipedias
English 29,28,269 316,786,854 99,92,675 847,374 440 Hebrew 93,653
75,85,066 86,214 27,655 183 French 8,22,335 4,52,71,100 6,27,415 38,399
121 Arabic 1,02,071 46,53,305 2,08,820 6,017 142
*South Asian Language Wikipedias*
*Malayalam * *10,271 * *3,86,760* *11,428 * *5,949 * *155* Sinhalese 1,843
63,284 3,287 4,014 170 Bengali 20,022 4,84,270 6,810 1,492 60 Tamil 18,625
4,01,163 9,674 3,434 24 Telugu 43,370 4,22,471 10,325 4,691 5 Hindi 33,497
3,97,711 16,392 3,086 13 Marathi 23,448 3,81,067 6,445 1,701 15
Kannada 6,685
1,01,451 3,509 1,408 15 Bishnupriya Manipuri 23,416 3,92,932 3,940 172 12
Gujarathi 6,664 45,135 2,744 200 1 Sanskrit 3,879 56,013 1,970 21 2
Bhojpuri 2,429 44,982 1,153 7 1 Oriya 548 17,706 890 2 11 Punjabi 1,406
14,290 1,353 143 11 Assamese 222 7,611 1,255 31 271
ഷിജു