മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ
വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ
പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തിയ ഒരു
വിക്കിപദ്ധതിയാണു് *മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു* . 2011 ൽ നടത്തിയ
ഇതിന്റെ ഒന്നാം
പതിപ്പിൽ<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5…
പ്രമാണങ്ങളും 2012
ൽ നടത്തിയ രണ്ടാം
പതിപ്പിൽ<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5…
പ്രമാണങ്ങളും ഒരുമിച്ചുള്ള പ്രയത്നത്തിന്റെ ഭാഗമായി ശേഖരിക്കാനായി.
2013 ൽ ഇതിന്റെ മൂന്നാം പതിപ്പ്, 2013 ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെയായി
നടന്നുകൊണ്ടിരിക്കുന്നു.
*
ചുരുക്കത്തിൽ*
- *പരിപാടി*: മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു - മൂന്നാം ഭാഗം.
- *തീയ്യതി*: ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെ.
- *ആർക്കൊക്കെ പങ്കെടുക്കാം*: വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര
വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം.
- *ലക്ഷ്യം*: വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര സ്വതന്ത്ര ചിത്രങ്ങൾ,
മീഡിയകൾ, വീഡിയോകൾ വിക്കിപീഡിയയിൽ എത്തിക്കുക
- *അപ്ലോഡ് എവിടെ*: വിക്കിമീഡിയ
കോമൺസ്<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8…
- *ഫേസ്ബുക്ക് ഇവന്റ്
പേജ്<http://www.facebook.com/events/506397102764206/>|| ഗൂഗിൾ
പ്ലസ്സ് ഇവന്റ്
പേജ്<https://plus.google.com/u/0/events/csg3spubi8889h8s3d5vi5bhnao>
*
*പദ്ധതിയെപ്പറ്റി കൂടുതൽ അറിയാൻ* :
http://ml.wikipedia.org/wiki/WP:Malayalam_loves_Wikimedia_3
സസ്നേഹം,
~അഖിലൻ