ലിപ്യന്തീകരണത്തിനൊപ്പം (transliteration) മലയാളം ഇൻസ്ക്രിപ്റ്റും സ്വതേ വരുന്ന രീതിയിൽ മലയാളം വിക്കിപീഡിയയിൽ ക്രമീകരിച്ചിട്ടുണ്ട്. ഇനി മുതൽ ഇൻസ്ക്രിപ്റ്റ് രീതി അറിയുന്നവർക്ക് മലയാളം വിക്കിപീഡിയയിൽ മലയാളം ടൈപ്പ് ചെയ്യാൻ വേറെ സങ്കേതങ്ങൾ തേടേണ്ടതില്ല.
ബ്രൗസറിന്റെ കാഷെ ക്ലിയർ ചെയ്തതിനു ശെഷം മലയാളം വിക്കിപീഡിയയുടെ ഏറ്റവും വലത്തെ മൂലയിലുള്ള ലിസ്റ്റിൽ നിന്ന് *ഇൻസ്ക്രിപ്റ്റ്* തെരഞ്ഞെടുത്താൽ മാത്രം മതി. പിന്നെ എല്ലായിടത്തും *മലയാളത്തിലെഴുതുക* എന്ന ചെക്ക് ബോക്സ് സെലക്ട് ചെയ്യേണ്ട കാര്യം മാത്രമേ ഉള്ളൂ. എല്ലായിടത്തും ഇൻസ്ക്രിപ്റ്റ് രീതിയിൽ മലയാളം ടൈപ്പ് ചെയ്യാം.
ഈ പരിഹാരത്തിനായി തുടക്കത്തിൽ വേണ്ട നിർദ്ദേശങ്ങൾ തരികയും പരിഹാരം നിർമ്മിക്കുകയും ചെയ്ത സന്തോഷ് തോട്ടിങ്ങൽ, ഋഷികേശു് എന്നിവർക്ക് (ആ പരിഹാരം ആണു് എസ്.എം.സി വിക്കിയിൽ ചേർത്തത്) പ്രത്യെക നന്ദി.
ഇപ്പോൾ ആ ആശയം മെച്ചപ്പെടുത്തി വിക്കിപീഡിയയിലേക്ക് ചേർത്ത ജുനൈദിനും പ്രത്യേക നന്ദി രേഖപ്പെടുത്തട്ടെ. ജുനൈദ് തന്നെ ഈയടുത്ത് മെച്ചപ്പെടുത്തിയ ലിപ്യന്തീകരണ ഉപാധിയോട് ഇതു കൂടി ചേരുന്നതോടെ വിക്കിപീഡിയയിൽ മലയാളം ടൈപ്പ് ചെയ്യുന്നതിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ മിക്കവാറും ഒക്കെ പരിഹരിച്ചു എന്ന് കരുതട്ടെ.
2010/11/6 Shiju Alex shijualexonline@gmail.com
ഇതിന്റെ ഓൺലൈൻ പതിപ്പ് കൂടെ ലഭ്യമാക്കിയിട്ടുണ്ട്. അത് ഇവിടെ കാണാം.
http://toolserver.org/~junaid/transliteration/ml_inscript.phphttp://toolserver.org/%7Ejunaid/transliteration/ml_inscript.php
ഞാൻ വിൻഡോസിൽ ഓൺസ്ക്രീൻ കീബോഡെടുത്ത് മലയാളം ലാംഗ്വേജ് സെലക്ട് ചെയ്തപ്പോൾ ഈ
മാപ്പിൽ കാണുന്ന അക്ഷര വ്യന്യാസം തന്നെ കണ്ടത്. ഇതിനായി ഒരു ഓഫ് ലൈൻ html ഫയൽ എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.
ഇൻസ്ക്രിപ്റ്റ് അറിയുന്നവരും എന്നാൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ അറിയാത്ത, അല്ലെങ്കിൽ വിൻഡോസിലെ ഇൻസ്ക്രിപ്റ്റ് കീബൊർഡ് ഉപയോഗിക്കുമ്പോൾ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന, അതുമല്ലെങ്കിൽ അഡ്മിൻ അധികാരമില്ലാത്ത കപ്യൂട്ടറുകളിൽ ഇരുന്ന് വിക്കിയിലേക്ക് സംഭാവന ചെയ്യുവാൻ ആഗ്രഹിക്കുന്ന കുറച്ച് പെരെങ്കിലും ഉണ്ട്. അവർക്ക് വേണ്ടിയാണു് ഈ പരിഹാരം. അല്ലാതെ എല്ലാവരും ഇത് ഉപയോഗിക്കണം എന്ന് പറഞ്ഞിട്ടില്ല. കൂടുതൽ പേരും ട്രാൻസ്ലിറ്ററെഷൻ തന്നെയാണു് ഉപയോഗിക്കുന്നത്.
2010/11/6 Abdul_Azee_അബ്ദുല്‍അസീസ് azeeznm@gmail.com
ഞാൻ വിൻഡോസിൽ ഓൺസ്ക്രീൻ കീബോഡെടുത്ത് മലയാളം ലാംഗ്വേജ് സെലക്ട് ചെയ്തപ്പോൾ ഈ
മാപ്പിൽ കാണുന്ന അക്ഷര വ്യന്യാസം തന്നെ കണ്ടത്. ഇതിനായി ഒരു ഓഫ് ലൈൻ html ഫയൽ എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. അതുകൊണ്ട് ചോദിച്ചതാ. ഐ.എസ്.എം ഉപയോഗിക്കുന്ന കാലത്തും. അതിൽ ഇൻസ്ക്രിപ്റ്റ്, കീബോട്,ഫോണോറ്റിക് ഇങ്ങനെ മൂന്നെണ്ണം കണ്ടിരിന്നു. ഇൻസ്ക്രിപ്റ്റ് മലയാളം സെലക്ട് ചെയ്യുമ്പോൾ സ്വാഭാവികമായും വരുന്ന കീ മാപ് തന്നെ അല്ലെ?
2010/11/6 Hrishi hrishi.kb@gmail.com
On 11/6/10, Abdul_Azee_അബ്ദുല്‍അസീസ് azeeznm@gmail.com wrote:
inscript എന്ന് പറഞ്ഞാല്‍ ഫോണ്ട് മലയാളം യൂനികോഡാക്കിയാല്
കിട്ടുന്നതല്ലെ? അതിനു
പ്രത്യേകം എഡിറ്റര്‍ വേണോ?
ഇന്‍സ്ക്രിപ്റ്റ് എന്ന് പറഞ്ഞാല്‍ മലയാളം യൂണിക്കോഡാക്കി കിട്ടുന്നതല്ല! ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള സി-ഡാക്ക് എല്ലാ ഭാരതീയ ഭാഷകള്‍ക്കുമായി ഉണ്ടാക്കിയ ഔദ്യോഗിക Input Method ആണ് ഇന്‍സ്ക്രിപ്റ്റ്. കൂടുതലറിയാന്‍ ഈ താള് സന്ദര്‍ശിക്കുക : http://wiki.smc.org.in/Inscript
--
" When we have enough free software At our call, hackers, at our call, We'll throw out those dirty licenses Ever more, hackers, ever more. "
Regards, Hrishi _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങരhttp://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0
+966൫൫൧൫൬൨൫൩൮ (ജിദ്ദ http://ml.wikipedia.org/wiki/Jeddah)
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l