മലയാളം വിക്കിപീഡിയയിലേക്കു പുതിയ കാര്യനിർവ്വാഹകനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് ഇവിടെ http://ml.wikipedia.org/wiki/Requests_for_adminship നടക്കുന്നു. നിങ്ങൾക്ക് അഭിപ്രായം അറിയിക്കുവാനുള്ള യോഗ്യതയുണ്ടെങ്കിൽ അഭിപ്രായം അറിയിക്കുക.
നിങ്ങൾക്ക് വോട്ടു ചെയ്യാനുള്ള മാനദണ്ഡം താഴെക്കൊടുക്കുന്നു.
*ഈ വോട്ടെടുപ്പിൽ വോട്ട് സാധുവാകണമെങ്കിൽ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം*
- വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം. - മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി കണക്കിലെടുക്കൂ.