ഫ്രീഡം ഓഫ് പനോരമ എന്ന നിയമത്തിനെക്കുറിച്ച് അറിയുന്നവരുടെ ശ്രദ്ധ ഇവിടേയ്ക്ക്
ക്ഷണിക്കുന്നു.
കോമൺസിലുള്ള
File:Ollur052.jpg<http://commons.wikimedia.org/wiki/File:Ollur052.jpg>
എന്ന
ചിത്രം മായ്ക്കാൻ ഇട്ടിരിക്കുകയാണ് ഇപ്പോൾ. ഈ ചിത്രത്തിലുള്ള മ്യൂസിയം ബോർഡിന്
കോപ്പിറൈറ്റ് അവകാശപ്പെടാൻ മാത്രം ക്രിയേറ്റിവിറ്റി ഉണ്ടോ എന്നതാണ് ചോദ്യം.
അഥവാ ഉണ്ടെങ്കിൽ, അത് ഫ്രീഡം ഓഫ് പനോരമയുടെ പരിധിയിൽ വരുമോ? മുകളിൽ ഉള്ള
വാഴ്ത്തപ്പെട്ട യൂഫ്രാസിയ എലുവാതിങ്കളുടെ (അക്ഷരത്തെറ്റ് ക്ഷമിക്കണം) ചിത്രം
തൽക്കാലം ബ്ലർ ആക്കി ആ ചിത്രത്തിന്റെ കോപ്പിറൈറ്റ് പ്രശ്നം ഒഴിവാക്കാം. ഈ
ചിത്രം ഫ്രീഡം ഓഫ് പനോരമയുടെ പരിധിയിൽ വരില്ല എന്ന് കോമൺസിലെ ഒരു അഡ്മിൻ എന്റെ
സംവാദതാളിൽ അഭിപ്രായപ്പെട്ടതുകൊണ്ടാണ് സംശയനിവാരണത്തിനായി ഇവിടെ വിഷയം
അവതരിപ്പിക്കുന്നത്.
അനുബന്ധം: ഫ്രീഡം ഓഫ് പനോരമ പ്രകാരം പൊതുസ്ഥലത്ത് സ്ഥിരമായി ഉള്ള
കെട്ടിടങ്ങളുടേയും ശിൽപ്പങ്ങളുടേയും ചിത്രമെടുത്ത് സ്വതന്ത്രാനുമതിൽ
പ്രസിദ്ധീകരിക്കാൻ നമുക്ക് അനുവാദമുണ്ട്. എന്നാൽ പൊതുസ്ഥലത്തുള്ള ചിത്രങ്ങൾ
പോസ്റ്ററുകൾ എഴുത്തുകൾ എന്നിവയുടെ ചിത്രമെടുത്താൽ അതിനു സ്വതന്ത്രാനുമതി
നൽകണമെങ്കിൽ ചിത്രത്തിലുള്ള വസ്തുവിന്റെ പകർപ്പവകാശ ഉടമയുടെ സമ്മതവും വേണം.
നിയമവിദഗ്ദ്ധർ അഭിപ്രായം പങ്ക് വയ്ക്കുമല്ലോ.
- ശ്രീജിത്ത് കെ.