പ്രിയരെ, വിക്കിമീഡിയ കോമൺസിൽ കഴിഞ്ഞ വർഷം തിരഞ്ഞെടുത്ത ചിത്രങ്ങളിൽ നിന്നും ഒരു ചിത്രം 2013-ലെ ചിത്രമായി തിരഞ്ഞെടുക്കുന്നതിനുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. 2013-ലോ അതിനു മുമ്പോ ഏതെങ്കിലും വിക്കിമീഡിയ പദ്ധതികളിൽ അംഗത്വമെടുത്ത 75 തിരുത്തുകളെങ്കിലും ചെയ്തിട്ടുള്ള ആർക്കും ഈ മത്സരത്തിൽ പങ്കെടുത്ത് ഇഷ്ടപ്പെടുന്ന ചിത്രങ്ങൾക്ക് വോട്ട് ചെയ്യാവുന്നതാണ്. മത്സരത്തിന് രണ്ട് ഘട്ടമാണ് ഉള്ളത്. ആദ്യഘട്ടത്തിൽ താന്താങ്ങൾക്ക് ഇഷ്ടപ്പെട്ട എല്ലാ ചിത്രത്തിനും വോട്ട് ചെയ്യാവുന്നതാണ്. രണ്ടാം ഘട്ടത്തിൽ ഇഷ്ടപ്പെട്ട ഒരു ചിത്രത്തിനു മാത്രമേ വോട്ട് ചെയ്യാനാകൂ. ഈ അവസരം യോഗ്യതയുള്ള എല്ലാവരും ഉപയോഗിക്കും എന്ന് കരുതട്ടെ.
മത്സരിക്കുന്ന ചിത്രങ്ങൾ: https://commons.wikimedia.org/wiki/Commons:Picture_of_the_Year/2013/Gallerie...
നിബന്ധനകൾ: https://commons.wikimedia.org/wiki/Commons:Picture_of_the_Year/2013/Rules/ml...
അപ്പോൾ എല്ലാവരും ഈ മത്സരത്തിൽ എല്ലാവരും വോട്ടവകാശം വിനിയോഗിക്കുക. ആശംസകൾ.
PraveenP