പ്രിയരേ,
മാര്‍ച്ച് 8 ന്റെ സാര്‍വ്വദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് ഈ വര്‍ഷവും മലയാളം വിക്കിപീഡിയര്‍ *വനിതാദിന തിരുത്തല്‍ യജ്ഞം* നടത്തുന്നു. മാര്‍ച്ച് 7 മുതല്‍ 31 വരെയാണ് സമയക്രമം. എല്ലാവരും അതില്‍ പങ്കാളികളാകുമല്ലോ.
പദ്ധതി താള് കുണന്നതിനായി *ഇവിടെ അമര്‍ത്തുക https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%A8%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%BD_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82-2015* .
ആ താളില്‍ പങ്കെടുക്കുവാനായി പേര് ചേര്‍ക്കുകയും വനിതകളെക്കുറിച്ചോ, അവരുമായി ബന്ധപ്പെട്ടതോ ആയ ഏതെങ്കിലും ലേഖനങ്ങള്‍ ആരംഭിക്കുകയോ, നിലവിലുള്ള ലേഖനങ്ങള്‍ മെച്ചപ്പെടുത്തുകയോ ചെയ്യാവുന്നതാണ്.
ഇത്തരത്തില്‍ ആരംഭിക്കാവുന്ന/മെച്ചപ്പെടുത്താ വുന്ന ലേഖനങ്ങള്‍ താങ്കള്‍ക്ക് നിര്‍ദ്ദേശിക്കുകയുമാവാം. വിക്കിപീഡിയയില്‍ നിലനില്‍ക്കുന്ന ജെന്‍ഡര്‍ വിടവ് പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് കൂടുതല്‍ വനിതകളെ വിക്കിയിലേക്ക് ആകര്‍ഷിക്കുകയും നമ്മുടെ ലക്ഷ്യമാണ്. നിങ്ങളുടെ പരിചയത്തിലുള്ള, എഴുതുവാന്‍ താല്പര്യമുള്ള എല്ലാ സ്ത്രീകളോടും ഈ യജ്ഞം വഴി വിക്കിയില്‍ സജീവമാകുവാന്‍ ആവശ്യപ്പെടുമല്ലോ.
ഒരു കാര്യം ഒാര്മ്മിപ്പിക്കട്ടെ, ഇത് വനിതകള്ക്കുമാത്രമല്ല, എല്ലാവര്ക്കും പങ്കുചേരാവുന്ന പരിപാടിയാണ്. സ്ത്രീകളെ സംബന്ധിച്ച ഉള്ളടക്കം മെച്ചപ്പെടുത്തുകയാണ് പ്രധാന ഉദ്ദേശം എന്ന് മാത്രം.
എല്ലാ സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്, ഡിറ്റി