ഇപ്പോള്‍ നിലവില്‍ ഇരുപതോളം പ്രബന്ധങ്ങള്‍ സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞു. രണ്ടു ദിവസത്തെ സംഗമോത്സവത്തിന് ഇത് ധാരാളം. പക്ഷേ അവശ്യപ്രബന്ധങ്ങളുംhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE#.E0.B4.85.E0.B4.B5.E0.B4.B6.E0.B5.8D.E0.B4.AF.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.AC.E0.B4.A8.E0.B5.8D.E0.B4.A7.E0.B4.99.E0.B5.8D.E0.B4.99.E0.B4.B3.E0.B5.81.E0.B4.9F.E0.B5.86_.E0.B4.AA.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BF.E0.B4.95സംഗമോത്സവം ചര്‍ച്ച ചെയ്യേണ്ട നിരവധി വിഷയങ്ങളിലെhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE#.E0.B4.9F.E0.B5.8D.E0.B4.B0.E0.B4.BE.E0.B4.95.E0.B5.8D.E0.B4.95.E0.B5.81.E0.B4.95.E0.B5.BE പ്രബന്ധങ്ങളും ഇനിയും എത്തിയിട്ടില്ല.... അപ്പോള്‍ അത്തരം പ്രബന്ധങ്ങള്‍ എത്തിക്കുന്നതിലേക്കാവട്ടെ ഇനി നമ്മുടെ പരിശ്രമം...
Subject: Re: [Wikiml-l] പ്രബന്ധങ്ങള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു -
വിക്കിസംഗമോത്സവം - 2012 നിരവധി ഉപയോക്താക്കളുടെ അഭ്യര്‍ത്ഥനയെ മാനിച്ച് പ്രബന്ധാവതരണത്തിനു അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി മാര്‍ച്ച് 31 വരെ നീട്ടിയിരിക്കുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു.
എല്ലാവരും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി, അവസാന ദിവസം വരെ കാത്തിരിക്കാതെ എത്രയും വേഗം പ്രബന്ധങ്ങള്‍ സമര്‍പ്പിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
അനൂപ്
On Mon, Feb 20, 2012 at 11:54 PM, Ramesh N G rameshng@gmail.com wrote:
വിക്കിസംഗമോത്സവം - 2012http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012ലേക്ക് പ്രബന്ധാവതരണത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.
*മലയാളം വിക്കിമീഡിയ പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന ഉപയോക്താക്കളുടേയും മലയാളം വിക്കിമീഡിയയുടെ പ്രവര്‍ത്തനത്തില്‍ താല്പര്യമുള്ള മറ്റുള്ളവരുടേയും വാര്‍ഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം. ഇവര്‍ക്ക്, പരസ്പരം നേരില്‍ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങള്‍ പങ്കുവെയ്കാനും വിക്കി പദ്ധതികളുടെയും മറ്റും തല്‍സ്ഥിതി അവലോകനം ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ കൂട്ടായ പ്രവര്‍ത്തനം ഒരുക്കുന്നതിനും സംഗമോത്സവം വേദിയൊരുക്കുന്നു.
വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത, വിക്കിപീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, സ്വതന്ത്ര -സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയ വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള ആളുകള്‍ക്ക് വിക്കീമീഡിയന്മാരെ കാണുന്നതിനും വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും മെച്ചപ്പെടുത്തല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഇതൊരവസരമാണ്.
മലയാളം വിക്കിമീഡിയയുടെ ആദ്യത്തെ സംഗമോത്സവത്തിന് ആതിഥ്യമരുളുന്നത് കൊല്ലം നഗരമാണ്. ഏപ്രില്‍ 21, 22 (അല്ലെങ്കില്‍ ഏപ്രില്‍ 27,28) തീയതികളില്‍ 2 ദിവസമായാണു് പരിപാടി നടക്കുന്നത്. തീയതി, പരിപാടി നടക്കുന്ന കൃത്യമായ സ്ഥലം എന്നിവയെകുറിച്ചുള്ള അറിയിപ്പ് അടുത്ത ഒന്ന് രണ്ട് ആഴ്ചയ്ക്കുള്ളില്‍ വരുന്നതാണ്)
ഈ പ്രഥമ വിക്കിസംഗമോത്സവം വിവിധ മലയാളം വിക്കിമീഡിയ സംരംഭങ്ങളെക്കുറിച്ചുള്ള വാര്‍ഷിക വിശകനങ്ങള്‍, ചര്ച്ചകകള് എന്നിവയ്കൊപ്പം വിജ്ഞാനവ്യാപന സംബന്ധിയായ പ്രബന്ധാവതരണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, ക്ലാസ്സുകള്‍, ശില്പശാലകള്, പൊതുചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ക്ക് വേദി ആവുകയാണ്. അതിന്റെ ഭാഗമാകാന്‍ മലയാളം വിക്കിസംരംഭങ്ങളില്‍ താല്പര്യമുള്ള എല്ലാവരേയും ക്ഷണിക്കുന്നു.
*നിങ്ങള്‍ക്കും പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.
**പ്രധാന തിയതികള്‍
- പ്രബന്ധങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങുന്നത് 21 ഫെബ്രുവരി 2012
- പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി 21 മാര്‍ച്ച് 2012
- തിരഞ്ഞെടുത്ത പ്രബന്ധങ്ങളെ പറ്റിയുള്ള അറിയിപ്പ് 31 മാര്‍ച്ച് 2012
ഈ വര്‍ഷത്തെ വിക്കിസംഗമോത്സവം - 2012 ല്‍ താഴെപ്പറയുന്ന വിക്കിപീഡിയയുടെ സംരംഭങ്ങളെ വികസനത്തിനു വേണ്ടിയ പ്രധാന പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
- സമൂഹം ( Community)
- ടെക്നോളജി (Technology)
- അറിവ് (Knowledge)
- പ്രചാരണം ( Outreach)
ഈ പ്രമേയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അവതരണങ്ങള്‍ക്കാണ് മുന്‍ഗണന.
*വിക്കിസംഗമോത്സവം - 2012 മലയാളം വിക്കി സംബന്ധമായ പദ്ധതികള്‍ക്കുള്ളതായത് കൊണ്ട്, *പ്രബന്ധങ്ങളുടെ അവതരണം മലയാളത്തിലാവുന്നതാണ് അഭികാമ്യം. എന്നാല്‍ പ്രബന്ധാവതാരകന് മലയാളിയല്ലെങ്കില്‍ (അല്ലെങ്കില്‍ മലയാളം ശരിയായി അറിയാത്ത ആള് ആണെങ്കില്‍) ഇംഗ്ലീഷ് ഉപയോഗിക്കാം
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും താഴെക്കാണുന്ന കണ്ണിയില്‍ ഞെക്കുക. വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/അപേക്ഷകള്‍http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE
ഇതിനെക്കുറിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഈ താളിന്റെ സംവാദ താളില്‍http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BEഉന്നയിക്കാവുന്നതോ, ഈ മെയിലിംഗ് ലിസ്റ്റില്‍ ചര്‍ച്ച ചെയ്യാവുന്നതോ ആണ്.
User:Rameshng
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l