ഹല, വിക്കിമീഡിയ കോമൺസിൽ 2012-ലെ മികച്ച ചിത്രം കണ്ടെത്താനുള്ള വോട്ടെടുപ്പ് നടക്കുന്നു. കഴിഞ്ഞ വർഷം തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിൽ നിന്നാണ് വാർഷിക ചിത്രം കണ്ടെത്തുന്നത്. ഏതെങ്കിലുമൊരു വിക്കിമീഡിയ സംരംഭത്തിൽ ഇക്കഴിഞ്ഞ ജനുവരി 1-നു മുമ്പ് 75 തിരുത്തുകൾ ഉള്ള ആർക്കും വോട്ടു ചെയ്യാവുന്നതാണ്. ആദ്യഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. നമുക്ക് ഇഷ്ടപ്പെടുന്ന ചിത്രങ്ങൾക്കെല്ലാം ആദ്യഘട്ടത്തിൽ വോട്ട് ചെയ്യാവുന്നതാണ് (http://commons.wikimedia.org/wiki/Commons:Picture_of_the_Year/2012/Introduct...). കോമൺസിലെ ക്രമീകരണങ്ങളിൽ (http://commons.wikimedia.org/wiki/Special:Preferences) ഭാഷ മലയാളമാണെങ്കിൽ വോട്ടിങ് പ്രക്രിയയും അനുബന്ധ താളുകളും മലയാളത്തിൽ ലഭ്യമായിരിക്കുന്നതാണ്.
ആശംസകൾ