മുഹിയുദ്ദീൻമാല വിക്കിഗ്രന്ഥശാലയിൽ ചേർത്തപ്പോൾ തന്നെ പ്രസ്തുത കൃതിയുടെ ചരിത്രപരമായ പ്രത്യേകത മൂലം അത് അറബി മലയാളത്തിൽ കൂടെ എവിടെയെങ്കിലും ചേർക്കേണ്ടതല്ലേ എന്ന് തോന്നിയിരുന്നു.
ഭാഷ എന്നത് ലിപിക്ക് അപ്പുറം നിൽക്കുന്ന ഒന്നായതിനാൽ മലയാളഭാഷയോട് ചെർന്ന് നിൽക്കുന്ന അറബി മലയാളം, തമിഴ് ലിപി ഉപയോഗിച്ച് എഴുതിയ മലയാള കൃതികൾ, പിന്നെ വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയവയിലുള്ള മലയാളകൃതികൾ കൂടെ മലയാളം വിക്കി ഗ്രന്ഥശാലയിൽ വരേണ്ടതല്ലേ എന്ന് തോന്നുന്നു.
എല്ലാവർക്കും മനസ്സിലാകും എന്നതിനാൽ ഇങ്ങനെ മറ്റുലിപികളീൽ ഉള്ളതിന്റെ മലയാളലിപിയിലുള്ള ഉള്ളടക്കം എന്തായാലും വേണം. ഇതിന്റെ പ്രദർശനം, ടൈപ്പിങ്ങ് തുടങ്ങിയ സാങ്കേതികപ്രശ്നങ്ങൾ മറികടക്കാൻ വലിയ ബുദ്ധിമുട്ടുണ്ട് എന്ന് തോന്നുന്നില്ല. മലയാളം വിക്കിമീഡിയർക്ക് തന്നെ അതിനുള്ള സാങ്കേതികൾ വികസിപ്പിക്കാൻ ആവും. ഇങ്ങനത്തെ സാങ്കേതികപരിമിതികളെ മലയാള വിക്കിസമൂഹം മുൻപും തരണം ചെയ്ത് മറ്റുള്ളവർക്ക് മാതൃക ആയിട്ടുള്ളതാണല്ലോ.